പേരാമ്പ്രയിൽ ഒരുനാടിന്റെ യാത്രാപ്രശ്നം പരിഹരിക്കാൻ തു ടങ്ങിയ ജനകീയ ജീപ്പ് സർവീസ് വിജയകരം



പേരാമ്പ്ര: ഒരുനാടിന്റെ യാത്രാപ്രശ്നം പരിഹരിക്കാൻ തു ടങ്ങിയ ജനകീയ ജീപ്പ് സർവീ സ് ഒൻപതാം വർഷത്തിലേ ക്ക് കടക്കുമ്പോൾ ഓഹരിസം ഖ്യ ലാഭവിഹിതം നൽകി മാതൃ കയായി. പല സർവീസുകളും നഷ്ടത്തിൽ കലാശിക്കുമ്പോ ഴാണ് ഈ വേറിട്ട വിജയകഥ. മരുതേരി കനാൽമുക്ക് പ്രദേശ വാസികൾക്ക് പേരാമ്പ്രയിൽ നിന്നും യാത്രാസൗകര്യം ഒരു ക്കാൻ ഒൻപത് വർഷം മുൻപാ ണ് ജീപ്പ് സർവീസ് തുടങ്ങിയ ത്. 112 പേരാണ് പണം മുടക്കി യത്. ആയിരം മുതൽ അയ്യാ യിരം രൂപ വരെ നിക്ഷേപമാ യി സ്വീകരിച്ചാണ് ജീപ്പ് വാ ങ്ങിയത്.


വരുമാനത്തിൽ ഒരു തുക ബാങ്കിൽ നിക്ഷേപമായി ഇപ്പോൾ മിച്ചമുണ്ട്. വയനാ ട്ടിലെ മുണ്ടക്കൈ ദുരന്തത്തി ലുൾപ്പടെ ജീവകാരുണ്യ പ്ര വർത്തനങ്ങൾക്ക് സംഭാവന നൽകിയും ഇവർ കാരുണ്യഹ സ്തം നീട്ടാറുണ്ട്. വാർഷിക ജന റൽ ബോഡിയോഗം എഎ സ്ഐ ജെ.പി. സുമ ഉദ്ഘാട നംചെയ്തു.


മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനമെഡൽ നേടിയ സു മയെയും കോഴിക്കോട് മെഡി ക്കൽ കോളേജിൽ എംബിബി എസിന് പ്രവേശനംനേടിയ വി.എം. ജിയയെയും ആദരി ച്ചു. സബീർ അധ്യക്ഷനായി.


സി.കെ. അശോകൻ, പി.എം. സുഭാഷ്, സഫ മജീദ്, വി.പി. ഹംസ, സുധാക രൻ, പി. ശ്രീജ, ഇ. രമേശൻ, കെ.കെ. സലാം, രാധാകൃഷ്ണൻ, പി.എം. സത്യൻ, വി.കെ. മനോ ജൻ എന്നിവർ പ്രസംഗിച്ചു

Comments