കൂരാച്ചുണ്ടിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴാം വാർഡിൽ ഉദയ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഓ കെ അമ്മദ് നിർവഹിച്ചു.
വാർഡ് മെമ്പർ സിമിലി ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂരാച്ചുണ്ട് കൃഷി ഓഫീസർ രാജി പി പി പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർ അരുൺ ജോസ്, സി ഡി എസ് ചെയർപേഴ്സൺ കാർത്തിക വിജയൻ, അഗ്രി സി ആർ പി സഫിയ ജമാൽ , സി ഡി എസ് മെമ്പർ സിനി ജിനോ , കൃഷി അസിസ്റ്റൻറ് പ്രബിത ടി വി,ഉദയാ കുടുംബശ്രീ അംഗങ്ങളായ ബബിതാ ബാലകൃഷ്ണൻ , നബീസ കളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Comments
Post a Comment