മലയോര ഹൈവേ; കൂരാച്ചുണ്ടിൽ ഭൂമി നൽകിയവർക്ക് കെട്ടിട നിർമാണാനുമതി നൽകൽ: ഇന്നു പഞ്ചായത്ത് യോഗം
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ടൗണിൽ മലയോരഹൈവേക്ക് സൗജന്യമായി ഭൂമി വിട്ടു നൽകിയവർക്ക് കെട്ടിട നിർമാണാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അടിയ ന്തര നടപടികളിലേക്ക്. കെട്ടിട ഉടമകൾ ബിൽഡിങ് നിർമാണത്തി നു മാസങ്ങളായി അപേക്ഷ നൽ കി കാത്തിരിക്കുന്ന ദുരിതത്തെപ്പറ്റി ഇന്നലെ മനോരമ വാർത്ത നൽകിയതിനെ തുടർന്നാണ് പഞ്ചാ യത്ത് പ്രശ്നത്തിൽ ഇടപെട്ടത്. റോഡിന് ഭൂമി വിട്ടുകൊടുത്ത ശേഷം കെട്ടിട നിർമാണത്തിന്റെ തുടർ നടപടികൾ സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 2നു ചേരുന്ന പഞ്ചായത്തിന്റെ അടിയന്തര ഭര ണസമിതി യോഗം ചർച്ച ചെയ്യും.
പുതിയ നിർമാണത്തിന്റെ അനുമ തിക്ക് അപേക്ഷ നൽകിയവരുടെ യോഗം വിളിച്ചു നിയമപ്രകാരം പെർമിറ്റ് അനുവദിക്കാൻ അടിയന്തരമായി നടപടിയെടുക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് അറിയിച്ചു. സൗജന്യമായി സ്ഥലം വിട്ടുനൽകിയവരുടെ ഭൂമി സംബന്ധിച്ച് കെആർഎഫ്ബി യിൽ നിന്നും റിപ്പോർട്ട് തേടും. തു ടർന്ന് പഞ്ചായത്ത്‌തല സമിതി യിൽ ചർച്ച ചെയ്ത് അനുമതി : നൽകാൻ നടപടിയെടുക്കും.

Comments
Post a Comment