ബാലുശ്ശേരിയിൽ അഞ്ജനയ്ക്കും കുടുംബത്തിനും വീടൊരുക്കാൻ സുരേഷ് ഗോപിയുടെ കൈത്താങ്ങ്

 



ബാലുശ്ശേരി:  അഞ്ജനയ്ക്കും അമ്മ റീനയ്ക്കും സുരക്ഷിതമായി അന്തിയുറങ്ങാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൈ ത്താങ്ങിൽ വീടൊരുങ്ങുന്നു. അഞ്ജനയുടെ അച്ഛൻ ടാക്സി ഡ്രൈവറായിരുന്ന പുത്തഞ്ചേ രി തീക്കുഴി പറമ്പിൽ ഷിനോദ് രണ്ടുവർഷം മുൻപാണ് ഹൃദ യാഘാതത്തെത്തുടർന്ന് മരി ച്ചത്. വാടകവീട്ടിൽ കഴിയുന്ന ഭാര്യ റീനയും വിദ്യാർഥിയായ മകൾ അഞ്ജനയും ജീവിതം മു ന്നോട്ടുകൊണ്ടുപോകാൻ പ്ര യാസപ്പെടുമ്പോഴാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഗ്രാമ ത്തിൽ ഒരു പരിപാടിക്ക് വരു ന്നതും ഇവരുടെ ജീവിതപ്രയാ സങ്ങൾ അറിയുന്നതും.

രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനി കരുടെ ഓർമ്മയ്ക്കായി ഉള്ളി യേരി പുത്തഞ്ചേരിയിലുള്ള യുദ്ധസ്മാരക ട്രസ്റ്റിന്റെ നേ തൃത്വത്തിലുള്ള യുദ്ധസ്മാര കം നാടിന് സമർപ്പിക്കാൻ എത്തിയപ്പോഴാണ് അഞ്ജന വീടിന് സഹായം ആവശ്യപ്പെ ട്ട് സുരേഷ് ഗോപിയെ കണ്ട ത്. സഹായം നൽകാമെന്ന് സുരേഷ് ഗോപി കുടുംബ ത്തെ അറിയിക്കുകയും വീടു നിർമാണത്തിനായി കമ്മിറ്റി രൂ പവത്കരിക്കാൻ നിർദേശിക്കു കയുമായിരുന്നു

അത്തോളി ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാർഡ് മെമ്പർ ബൈജു കൂമുള്ളി ചെയർമാനും അനിൽ കൊല്ലൻകണ്ടി കൺവീനറും കെ.പി. രാജീവൻ ട്രഷററുമായു ള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചരസെൻറ് ഭൂമിയിലാണ് വീടുനിർമാണം നടക്കുന്നത്.

ചെക്ക് കൈമാറൽ സി നിമാതാരം നിത്യാദാസ് നിർ വഹിച്ചു. ബിജെപി കോഴി ക്കോട് റൂറൽ ജില്ലാ പ്രസിഡ ന്റ് ടി. ദേവദാസ്, സംസ്ഥാനസെൽ കോഡിനേറ്റർ അഡ്വ. വി.കെ. സജീവൻ, ബിജെപി റൂറൽ ജില്ലാ ജനറൽ സെക്രട്ട റി കെ. രജനീഷ് ബാബു, ഉള്ളി യേരി മണ്ഡലം പ്രസിഡന്റ് രാജേഷ് പുത്തഞ്ചേരി, ഒന്നാം വാർഡ് മെമ്പർ ബൈജു കുമു ള്ളി, അനിൽകുമാർ, ചാലൂര് ശ്രീധരൻ, കെ.വി. രാജീവൻ, സോമൻ നമ്പ്യാർ എന്നിവർ സംബന്ധിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി