പേരാമ്പ്രയിൽ കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി

 


നടുവണ്ണൂർ : തിരുവോട് കിണറ്റിൽ വീണ യുവതിയെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. ഞായറാഴ്ച രാ വിലെ കോട്ടൂർ കൊയിലോത്തരി ക്കൽ ജിൻസി (38) കിണറ്റിൽ വീ ണത് അറിഞ്ഞ് ബന്ധുക്കളായ രണ്ടു ചെറുപ്പക്കാർ ഉടനെ പത്ത ടിയോളം വെള്ളമുള്ള കിണറ്റിൽ ഇറങ്ങി യുവതിയെ വെള്ളത്തിനു മുകളിൽ പിടിച്ചു നിർത്തുകയായി രുന്നു.


വിവരം അറിയിച്ചതിനെ തുടർ ന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയ ത്തിൽ നിന്നും ‌സ്റ്റേഷൻ ഓഫി സർ പി.കെ.ഭരതന്റെയും സീനി യർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.ടി.റഫീഖിന്റെയും നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നാട്ടുകാ : രുടെ സഹായത്തോടെ യുവതി യെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ 2 യുവാക്കളെയും ഫയർഫോഴ്സ് കരയ്ക്ക് എത്തിച്ചു.


ജിൻസിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതി യിൽ പ്രവേശിപ്പിച്ചു. ഫയർ ഓഫിസർമാരായ കെ.കെ.ഗിരീ ഷ്, കെ.അജേഷ്, ടി.വിബീഷ്, പി .എം.വിജേഷ്, എസ്.അശ്വിൻ, എം.കെ.മഹേഷ്, ഹോം ഗാർഡു മാരായ എ.എം.രാജീവൻ, കെ.രാ ജേഷ് എന്നിവരും രക്ഷാപ്രവർ ത്തനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു