മാഹി സെന്‍റ് തെരേസ ബസിലിക്ക തിരുനാള്‍ അഞ്ചു മുതൽ
മാഹി: മാഹി സെന്‍റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തില്‍ തിരുനാള്‍ മഹോത്സവം ഒക്‌ടോബർ അഞ്ചു മുതല്‍ 22 വരെ നടക്കും. അഞ്ചിനു രാവിലെ 11.30ന് കൊടിയേറ്റം. ഉച്ചയ്ക്ക് 12ന് വിശുദ്ധ അമ്മ ത്രേസ്യയുടെ അദ്ഭുത തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍. ജെൻസൻ പുത്തൻവീട്ടില്‍ കാർമികത്വം വഹിക്കും. ആറിനു രാവിലെ ഏഴിനും ഒന്പതിനും ദിവ്യബലിക്ക് ഫാ. ആന്‍റോ എസ്ജെ കാർമികത്വം വഹിക്കും. രാവിലെ 11ന് ദിവ്യബലിക്ക് ഫാ. എ. മുത്തപ്പൻ, ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലിക്ക് ഫാ. ജോസഫ് അനില്‍, വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. പോള്‍ എജെ എന്നിവർ കാർമികത്വം വഹിക്കും. ഒക്‌ടോബർ ഏഴു മുതല്‍ 11 വരെ രാവിലെ ഏഴിന് ദിവ്യബലി. വൈകുന്നേരം ആറിന് നടക്കുന്ന ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഛാന്ദാ ബിഷപ് മാർ എഫ്രേം നരികുളം, ഫാ. ഷിജോയ് ആൻഡ് ഫാ. ഷാന്‍റോ, ഫാ. ജോണ്‍ വെട്ടിമല, ഫാ. കെ.ജോണ്‍സണ്‍, ഫാ. ഡാനി ജോസഫ് എന്നിവർ കാർമികത്വം വഹിക്കും. 12ന് രാവിലെ ഏഴിനും ഒന്പതിനും ദിവ്യബലി-ഫാ. ആന്‍റണി പാലിയത്തറ, 11ന് ദിവ്യബലി-ഫാ. സുധീപ് എം, ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ...