കക്കയം-മുതുകാട് റോഡ് കാത്തിരിപ്പിന് അരനൂറ്റാണ്ട്
പരിവർത്തന വനഭൂമി കണ്ടെത്താൻ നടപടി തുടങ്ങിയതിൽ പ്രതീക്ഷ
✍🏻നിസാം കക്കയം
കൂരാച്ചുണ്ട്: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കക്കയത്തെയും പെരുവണ്ണാമൂഴിയെയും ബന്ധിപ്പിക്കുന്ന മുതുകാട്-കക്കയം റോഡിനായുള്ള ശ്രമം തുടങ്ങിയിട്ട് 50 വർഷം പിന്നിട്ടു. പഴയകാലത്ത് ഒട്ടേറെപ്പേർ കക്കയത്തുനിന്ന് മുതുകാട്ടിലേക്ക് യാത്ര ചെയ്ത വഴിയാണിത്. എന്നാൽ, റോഡായിമാറ്റാൻ ഇനിയും കഴിഞ്ഞിട്ടില്ല. ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട് പഞ്ചായത്തിനെയും പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപാറ പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് റോഡ് നിർമിക്കേണ്ടത്.
കെ.എസ്.ഇ.ബി., ജലസേചന വകുപ്പ്, വനംവകുപ്പ് തുടങ്ങിയവയുടെ അനുമതിലഭിച്ചാൽ അതി വേഗം പാത യാഥാർഥ്യമാക്കാനാകും. വനംവകുപ്പിൻ്റെ അധീനതയിലുള്ള 800 മീറ്റർ ദൂരം വിട്ടുകിട്ടാത്തതാണ് പ്രധാന തടസ്സം. പൊതുമരാമത്തുവകുപ്പ് റോഡ്‌സ് വിഭാഗം അസിസ്‌റ്റൻ്റ് എൻജിനിയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധിക ളും റോഡ് മേഖല സന്ദർശിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. 1965-ൽ കക്കയം ഡാം നിർമാണസമയത്ത് വനഭൂമിയിരിച്ച് കക്കയത്ത് എത്തുന്നത് ഒഴിവാക്കി ജൈവവൈവിധ്യം അടുത്തറിഞ്ഞ് പെരുവണ്ണാമൂ ഴി റിസർവോയർ തീരത്തുകൂടി യാത്രചെയ്യാനും പാത സഹാ യിക്കും. ടൈഗർ സഫാരിപാർ ക്കുൾപ്പെടെ എസ്റ്റേറ്റിൽ നിർമി ക്കാൻ ഉദ്ദേശിക്കുന്നഘട്ടത്തിൽ സഞ്ചാരികൾക്ക് ഏറെ പ്രയോ ജനപ്പെടുന്ന റോഡായി ഇത് മാ റ്റാനാകും. അടിയന്തരഘട്ടത്തിൽ അഗ്നിരക്ഷാസേനയ്ക്കുൾപ്പടെ പേ രാമ്പ്രയിൽനിന്ന് പാതയിലൂടെ കക്കയത്തേക്ക് എളുപ്പത്തിൽ എത്താനാകും.
നിവേദനം നൽകി
ലൂടെ കുപ്പ് റോഡ് നിലവിലുണ്ടാ യിരുന്നു. 1973-ൽ ജനകീയസഹ കരണത്തോടെ കക്കയത്തുനി ന്ന് മുതുകാടുവരെ മൺപാത നിർമിക്കുകയും ചെയ്തിരുന്നു. റോഡ് യാഥാർഥ്യമാക്കാനാ യാൽ ടൂറിസം മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകും. പെരുവണ്ണാമുഴിയിൽനിന്ന് ദീർഘദൂരം സഞ്ചരിച്ച് കക്കയത്ത് എത്തുന്നത് ഒഴിവാക്കി ജൈവവൈവിധ്യം അടുത്തറിഞ്ഞ് പെരുവണ്ണാമൂഴി റിസർവോയർ തീരത്തുകൂടി യാത്രചെയ്യാനും പാത സഹായിക്കും. ടൈഗർ സഫാരിപാർക്കുൾപ്പെടെ എസ്റ്റേറ്റിൽ നിർമിക്കാൻ ഉദ്ദേശിക്കുന്നഘട്ടത്തിൽ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്പെടുന്ന റോഡായി ഇത് മാറ്റാനാകും. അടിയന്തരഘട്ടത്തിൽ അഗ്നിരക്ഷാസേനയ്ക്കൾപ്പടെ പേരാമ്പ്രയിൽനിന്ന് പാതയിലൂടെ കക്കയത്തേക്ക് എളുപ്പത്തിൽ എത്താനാകും.
*നിവേദനം നൽകി*
സർക്കാർ പ്ലാൻറേഷൻ കോർ പ്പറേഷൻ റബ്ബർ-കശുവണ്ടി തോട്ടങ്ങൾ, ഇറിഗേഷൻ വകുപ്പിൻ്റെ പെരുവണ്ണാമുഴി ഡാം റിസർവോയർ, വൈദ്യുതിവകുപ്പിൻ്റെ കക്കയം കെ.എച്ച്.ഇ.പി. സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഓഫീസുകൾ, ഗവ എൽ.പി. സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളും നിലവിൽ പൂർണമായും വനമല്ലാത്തതും ജനഉപയോഗത്തിൽ ഇരിക്കുന്നതുമായ മേഖലകൾ ഉൾക്കൊള്ളുന്ന കക്കയം-മുതുകാട് റോഡ് പൂർണമായും പരിവർത്തനം ചെയ്തതാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കട്ടിക്കാന ഫൗണ്ടേഷൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർ വേറ്ററായ പി.പുഗഴേന്തിക്ക് നിവേദനം നൽകി. വനസംരക്ഷണ നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതിപ്രകാരം പരിവർത്തനം ചെയ്ത വനഭൂമി കണ്ട ത്താൻ സംസ്ഥാനസർക്കാർ നടപടി തുടങ്ങിയതിന്റെ അടി സ്ഥാനത്തിലാണ് നിവേദനം നൽകിയത്.
കഴിഞ്ഞ വർഷമാണ് വനസംരക്ഷണ നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയത്. ഇതുപ്രകാരം സർക്കാർരേഖകളിൽ വനമെന്ന് രേഖപ്പെടുത്തിയിട്ടുള്ളതും എന്നാൽ, നിലവിൽ വനേതര ആവശ്യങ്ങൾക്കായി പരിവർത്തനം ചെയ്തതുമായ വനഭൂമി കേന്ദ്രവനസംരക്ഷണ നിയമത്തിലെ വകുപ്പ് രണ്ടിലെ 'വനം' എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

Comments
Post a Comment