നെഹ്റു ട്രോഫി വള്ളംകളി; ഇന്ന് ആലപ്പുഴ ജില്ലയിൽ പൊതു അവധി




ചരിത്രപ്രസിദ്ധമായ എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി നാളെ പുന്നമടക്കായലിൽ. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. വള്ളംകളിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. നാളെ (28.09.2024 / ശനിയാഴ്ച) രാവിലെ 9 മണി മുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ ആറുമണിമുതൽ ആലപ്പുഴ നഗര ത്തിൽ ജനറൽ ആശുപത്രി ജങ്ഷന് വടക്കുവശം മുതൽ കൈചൂണ്ടി ജംഗ്ഷൻ, കൊമ്മാടി ജങ്ഷൻ വരെയുള്ള റോഡരികുകളിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല. അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതും. ഉടമയിൽ നിന്ന് പിഴ ഈടാക്കുന്നതുമായിരിക്കും.


രാവിലെ 7 മണിമുതൽ വൈകിട്ട് 7 മണിവരെ ജില്ലാ കോടതി വടക്കെ ജങ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജങ്ഷൻ വരെ വാഹനഗതാഗതം അനുവദിക്കുന്നതല്ല. കൂടാതെ വൈഎംസിഎ തെക്കേ ജങ്ഷൻ മുതൽ കിഴക്ക് ഫയർഫോഴ്‌സ് ഓഫീസ് വരെയുള്ള ഭാഗം കെഎസ്ആർടിസി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കുന്നതല്ല.


നെഹ്റു ട്രോഫി വള്ളം കളി കാണാൻ ആലപ്പുഴ തണ്ണീർ മുക്കം റോഡിലൂടെ വടക്കുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ എസ്സ്ഡിവി സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. എറണാകുളം ഭാഗത്തു നിന്ന് നാഷണൽ ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജങ്ഷൻ വഴി എസ്സ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ചങ്ങനാശേരി ഭാഗത്ത് നിന്നും കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ കാർമൽ സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.


നെഹ്‌റു ട്രോഫി വള്ളംകളി: ഇന്ന് പൊതു അവധി പ്രഖ്യാപിച്ച് കളക്ടർ, ഒരുക്കങ്ങൾ പൂർത്തിയായി

വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനിൽ നിന്നും തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിൻ്റെ യാത്രാ ബോട്ട് ഏർപ്പാടാക്കിയിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിനായി ജനങ്ങൾ തിക്കുംതിരക്കും ഒഴിവാക്കേണ്ടതാണ്. 


Comments