കക്കയം ഡാം റോഡിലെ കാലപ്പഴക്കം ചെന്ന പാലങ്ങൾ പുതുക്കി നിർമിക്കണം



 കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിൽ നിർമിച്ചിട്ടുള്ള കാലപ്പഴക്കം ചെന്ന പാലങ്ങൾ പുതുക്കി പണിയണമെന്ന ആവശ്യം ഉയരുന്നു. കക്കയം ഡാമിന്റെ നിർമാണ ആവശ്യത്തിനായി അ ക്കാലത്ത് കെഎസ്ഇബി നിർമിച്ചിട്ടുള്ള പാലങ്ങളാണിവ. വർഷങ്ങൾക്കുശേഷം ഡാം റോഡ് പൂർണമായും പിഡബ്ല്യൂഡിക്ക് വിട്ടുനൽകി.

പാലങ്ങൾ പലതും കാലപ്പഴക്കം ചെന്നതോടെ സംരക്ഷണ കെട്ടുകൾക്കും മറ്റും തകർച്ച സംഭവിച്ചവയുമുണ്ട്. പൊതുവെ വീതി കുറഞ്ഞ പാലത്തിൻ്റെ കൈ വരികളും നാശത്തിലാണുള്ളത്. ഡാം റോഡിൽ ചെറുതും വലുതുമായ പാലങ്ങളാണുള്ളത്. 

അറുപതിലേറെ വർഷങ്ങൾ പഴക്കമുള്ള പാലങ്ങൾ കഴിഞ്ഞ കാലങ്ങളിലെ പ്രളയത്തിലും മഴവെള്ളത്തിന്റെ കുത്തൊഴുക്കിലും
അടിത്തറയുടെ സംരക്ഷണ കെട്ടുകൾ തകർച്ചയിലുള്ളവയുമുണ്ട്. കഴിഞ്ഞ പ്രളയകാലത്തുണ്ടായ ഉരുൾപ്പൊട്ടലിൽ ഈ റോഡിലെ രണ്ടു പാലങ്ങൾ പൂർണമായും നശിച്ചത് പുതുക്കി നിർമിച്ചിരുന്നു. ബാക്കിയുള്ളവയുടെ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. അനുദിനം കെഎസ്ഇബി ഉദ്യോഗസ്ഥരും, ഡാം സുരക്ഷാ ജീവനക്കാരും, വനം വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് എന്നിവരും ഈ മേഖലയിൽ താമസിക്കുന്ന ഒട്ടനവധി കുടുംബങ്ങളും യാത്ര ചെയ്യുന്നത് ഇതുവഴിയാണ്. 

കക്കയം ഡാം സൈറ്റിൽ രണ്ട് ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ സന്ദർശിക്കാനായി സമീപജില്ലകളിൽ നിന്നുപോലും ഒട്ടനവധി വിനോദസഞ്ചാരികളും എത്തിച്ചേരുന്നതിനാൽ ഒട്ടനവധി വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. എതിരേ വരുന്ന വാഹനങ്ങൾക്ക് വഴിമാറി കൊടുക്കാൻ റോഡിനും പാലത്തിനുമുള്ള സൗകര്യക്കുറവ് യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്

റോഡിന് ഓവുചാലുകൾ നിർമിച്ചിട്ടില്ലാത്തതിനാൽ വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ റോഡും തകർച്ചയിലാണുള്ളത്. കക്കയം ഡാം റോഡിൻ്റെ ദുരവസ്ഥയും കാലപ്പഴക്കം ചെന്ന പാലങ്ങളും പുതുക്കി നിർമിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

🧾ജോൺസൺ പൂകമല

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി