പെരുവണ്ണാമൂഴി ടൈഗർ സഫാരി പാർക്ക് !കോഴിക്കോട് ബയോളജിക്കൽ പാർക്ക്: ഉന്നതാധികാര സമിതി രൂപീകരിച്ചു
ചക്കിട്ടപാറ: മലബാറിലെ ആദ്യത്തെ ടൈഗർ സഫാരി പാർക്ക് ഉൾപ്പെടെയുള്ള കോഴിക്കോട് ബയോളജിക്കൽ പാർക്ക് സ്ഥാപിക്കുന്നതിനു മുന്നോടിയായി സർക്കാർ തലത്തിൽ ഉന്നതാധികാര സമിതി രൂപീകരിച്ചു.
2023 നവംബർ 18ന് ആണ് പാർക്ക് സ്ഥാപിക്കാൻ സർക്കാർ
ഉത്തരവായത്. മുതുകാട്ടിലെ പേരാമ്പ്ര പ്ലാന്റേഷൻ കോർപറേഷൻ എസ്‌റ്റേറ്റിൽ സി ഡിവിഷനിലെ വനഭൂമിയിൽ 120 ഹെക്ടർ ഭൂമിയാണ് ഇതിനുപയോഗിക്കുന്നത്. പദ്ധതി സ്പെഷ്യൽ ഓഫിസറായി കെ.കെ.സു നിൽകുമാറിനെ നിയമിച്ച് മാസ ങ്ങൾക്ക് മുൻപുതന്നെ ഭൂമി സർവേ, വിശദമായ റിപ്പോർട്ട് തയാ റാക്കൽ എന്നിവ നടത്തിയിരു ന്നു. മന്ത്രി എ.കെ.ശശീന്ദ്രൻ
ചെയർമാനും സ്പെഷൽ ഓഫി സർ കൺവീനറും, ടി.പി.രാമകൃ ഷ്ണൻ എംഎൽഎ, വനം, ധന കാര്യ വകുപ്പ് അഡീഷനൽ ചീ ഫ് സെക്രട്ടറിമാർ, വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, വൈൽഡ് ലൈഫ് പ്രിൻസി പ്പൽ കൺസർവേറ്റർ, വനം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഉത്തരമേഖല ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ എന്നിവർ അംഗങ്ങളുമായാണു സമിതി രൂപീകരിച്ചത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് 200 കോടി രൂപ ചെലവഴിച്ചാണ് പാർക്ക് സ്‌ഥാപിക്കുന്നത്. വിനോദ സഞ്ചാര മേഖലയിൽ വൻ മുന്നേറ്റത്തിനു പാർക്ക് ഉപകരിക്കുമെന്നാണു സർക്കാരിൻ്റെ പ്രതീക്ഷ.
✍🏻ജോബി മാത്യു

Comments
Post a Comment