പെരുവണ്ണാമൂഴി ടൂറിസ്‌റ്റ്‌ കേന്ദ്രം ശുചീകരിച്ചു



 ചക്കിട്ടപാറ: സ്വച്ഛതാ ഹി സേവ ക്യാംപെയ്നിന്റെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്ത്, പേരാമ്പ്ര ഡിഗ്നിറ്റി ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവ ജില്ലാ ശുചിത്വ മിഷനുമായി സഹകരിച്ച് പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം ശുചീകരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

ശുചിത്വ മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ വി.പി.ഷൈനി, ഹരിത കേരളം മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ വി.ബി.ലിബിന, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ടി.എൻ.മുഹമ്മദ് മുഹീ സ്, കെ.മിദ്ലാജ് എന്നിവർ പ്രസംഗിച്ചു.

എൻഎസ്എസ് വിദ്യാർഥി കൾ മാലിന്യമുക്ത പ്രതിജ്ഞയും ശുചിത്വ ചങ്ങലയും തീർത്തു.

🧾ജോബി മാത്യു 

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി