അഭിമാനമായി കല്ലാനോട്! ജില്ലാ ഫുട്ബോൾ ടീമിലേക്ക് ഒൻപതുപേർ




 കൂരാച്ചുണ്ട്: തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്റ്റേറ്റ് സ്കൂൾ ഒളിമ്പിക്സ് ഫുട്ബോൾ ചാമ്പ്യൻഷി പ്പിൽ പങ്കെടുക്കുന്ന കോഴിക്കോ ട് ജില്ലാ ടീമിന്റെ വിവിധ വിഭാഗങ്ങളിലേക്ക് കല്ലാനോട് സെയ്ൻ്റ് മേരിസ് സ്കൂളിലെ ഒൻപത് താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.

മുഹമ്മദ് ഷഹിൻ, യദു കൃഷ്ണ എന്നിവർ സീനിയർ ബോയ്‌സ് വിഭാഗത്തിലും, ആൻഡ്രിയ ജോമോൻ സീനിയർ ഗേൾസ് വിഭാഗത്തിലും ഇടംനേടിയിട്ടുണ്ട്. കെ.എസ്. ദേവിക, കഷ്മീര വി. സജി, അതിത്യ പ്രകാശ്, എമിൽ റോസ് ജോസഫ്, എ.പി.ആദിത്യ, വിഷ്ണുപ്രിയ എന്നിവർ ജൂനിയർ ഗേൾസ് വിഭാഗത്തിലുമാണ് തി രഞ്ഞെടുക്കപ്പെട്ടത്.

വിദ്യാലയത്തിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ നോബിൾ കുര്യാക്കോസ്, ചീഫ് കോച്ച് കെ.എസ്. ഷിൻ്റോ, ജിഷ്ണു മാധവ്, യദുരാജ് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽ കുന്നത്.

സ്ലോർ ലൈൻ ഫുട്ബോൾ അക്കാദമി, കല്ലാനോട് സെയ്ൻ്റ് മേരിസ് സ്പോർട്‌സ് അക്കാദമി എന്നിവ ഇവർക്ക് പൂർണ പിന്തുണ നൽകുന്നു. നേരത്തേ സു ബ്രതോകപ്പ് അടക്കമുള്ള വിവിധ ടൂർണമെന്റുകളിലും ജില്ലയെ പ്രതിനിധാനം ചെയ്‌ത്‌ കല്ലാനോട് സ്കൂൾ ടീമംഗങ്ങൾ യോഗ്യത നേടിയിരുന്നു.

🧾നിസാം കക്കയം 

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി