ഫാ. ജോസഫ് കാപ്പിൽ (80) നിര്യാതനായി
താമരശ്ശേരി: താമരശ്ശേരി രൂപത വൈദികൻ
ഫാ.ജോസഫ് കാപ്പിൽ നിര്യാതനായി.അച്ചൻ്റെ ഭൗതിക ദേഹം
അന്തിമോപചാരങ്ങൾക്കായി ഇന്ന്, ശനിയാഴ്ച (28.09.2024) വൈകുന്നേരം 04.00 മണി മുതൽ ഈരുട് സെൻ്റ് ജോസഫ്‌സ് പള്ളിയിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. നാളെ, ഞായറാഴ്ച്‌ച (29.09.2024) ഉച്ചകഴിഞ്ഞ് 02.00 മണി മുതൽ വൈകുന്നേരം 05.30 വരെ താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 04.00 മണിക്ക് കത്തീഡ്രൽ പള്ളിയിൽ വി. കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഭൗതികദേഹം, തലശ്ശേരി അതിരുപതയിലെ, തേർത്തല്ലിയിലുള്ള (കോടോപ്പള്ളി) സഹോദരൻ ജോസ് കാപ്പിലിന്റെ ഭവനത്തിൽ രാത്രി 10.30 മുതൽ പൊതുദർശനത്തിന് വെക്കുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്‌ച (30.09.2024) രാവിലെ 10.00ന് ഭവനത്തിൽ ആരംഭിച്ച്, കോടോപ്പള്ളി സെൻ്റ. സെബാസ്റ്റ്യൻസ് പള്ളിയിൽ സെമിത്തേരിയിൽ നടത്തുന്നതാണ്.

Comments
Post a Comment