ചെളിയിൽ കുളിച്ചൊരു യാത്ര


(കൂരാച്ചുണ്ട് പഞ്ചായത്ത് മണ്ണുപ്പൊയിൽ-പുതുശ്ശേരി താഴെ-വട്ടച്ചിറ റോഡ് ചെളിക്കുളമായ നിലയിൽ)

കൂരാച്ചുണ്ട്: ചെളിക്കുളമായ മണ്ണൂപ്പൊയിൽ - പുതുശ്ശേരി താഴെ - വട്ടച്ചിറ റോഡിലൂടെ നാട്ടുകാരുടെ ദുരിതയാത്ര. പഞ്ചായത്ത് പത്താം വാർഡിൽ വനിതാ ഭക്ഷ്യസംസ്കരണ കേന്ദ്രത്തിന് സമീപമാണ് കാൽനട യാത്ര പോലും സാധ്യമാകാത്ത രീതിയിൽ റോഡ് ചെളിക്കുളമായി മാറിയത്.

തുടർച്ചയായി പെയ്യുന്ന മഴയിൽ ചെളിനിറഞ്ഞ പാതയിലൂടെയുള്ള യാത്ര തീർത്തും ദുഷ്രമാണ്. ഒട്ടേറെ കുടുംബങ്ങളും വിദ്യാർഥികളുമടക്കമുള്ളവർ ദിവസേന കാൽനടയായി സഞ്ചരിക്കുന്ന റോഡാണിത്. ഇരുചക്ര വാഹനയാത്രക്കാർ ചെളിയിൽ തെന്നി അപകടത്തിൽപ്പെടുന്ന സാഹചര്യവുമുണ്ട്.

2024 മാർച്ചിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് നിർമാണത്തിലേക്ക് കടന്നപ്പോഴാണ് ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തി നടന്നത്. ഇത് യാത്ര കൂടുതൽ ദുസ്സഹമാക്കുകയായിരുന്നു. നാട്ടുകാർ നിരന്തരം പരാതിപ്പെട്ടതോടെ ജൽജീവൻ അധികൃതർ കുറച്ചു ഭാഗങ്ങളിൽ ക്വാറി വേസ്റ്റ് ഇട്ടെങ്കിലും യാത്രാദുരിതത്തിന് പരിഹാരമായിട്ടില്ല.

പ്രവൃത്തി ഉടൻ തുടങ്ങും

റോഡ് നവീകരണത്തിന് ടെൻഡർ നട പടികൾ പൂർത്തിയാക്കി ഫണ്ടനുവദിച്ചതാണ്. ജൽജീവൻ പദ്ധതിയും ചില സാങ്കേതികകാരണങ്ങളാലുമാണ് പ്രവൃത്തി നീണ്ടുപോയത്. എത്രയും വേഗംതന്നെ പണി പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

റസീനാ യൂസഫ് (വൈസ് പ്രസിഡന്റ്, കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത്)


🧾നിസാം കക്കയം 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു