ചക്കിട്ടപാറ; മുതുകാട്ടിൽ ബിഎസ്എൻഎൽ ഇൻ്റർനെറ്റ് തകരാറിലെന്ന് പരാതി
പെരുവണ്ണാമൂഴി: മുതുകാട് ചെങ്കോട്ടക്കൊല്ലി ബിഎസ്എൻ എൽ ടവർ പരിധിയിൽ ബിഎ സ്എൻഎൽ ഉപഭോക്താക്കൾ ക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭി ക്കാത്തത് ദുരിതമാകുന്നു.
മൊബൈൽ ഫോണിൽ സിഗ്നൽ കാണിക്കുമെങ്കിലും ഇന്റർനെറ്റ് സംവിധാനം ലഭിക്കാത്തതിനാൽ ഗൂഗിൾ പേ ഉൾപ്പെ ടെ തടസ്സപ്പെടുകയാണ്. നൂറുകണക്കിനു ബിഎസ്എൻഎൽ ഉപയോക്താക്കൾ ഉള്ള പ്രദേശമാണ് ഇത്. ബിഎസ്എൻഎൽ അധികൃതരെ നാട്ടുകാർ പരാതി അറിയിച്ചെങ്കിലും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. രാത്രി 12 മണി മുതൽ വെളുപ്പിന് വരെ മാത്രമാണ് ഇപ്പോൾ ഇന്റർ നെറ്റ് കിട്ടുന്നത്. ബാങ്ക്, സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെടെ സേവനം മുടങ്ങുകയാണ്. ബിഎസ്എൻഎൽ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Comments
Post a Comment