ചക്കിട്ടപാറയിൽ എടിഎം മുടങ്ങി; ദുരിതം



 ചക്കിട്ടപാറ: ടൗണിൽ എസ്ബിഐ എടിഎം ദിവസങ്ങളായി പ്രവർത്തിക്കാത്തതിനാൽ ഉപയോക്താക്കൾ ദുരിതത്തിലായി. വിവിധ സർക്കാർ സ്ഥാപന ങ്ങൾ ഉൾപ്പെടെയുള്ള ടൗണിൽ ദിവസേന നൂറുകണക്കിനു ആളുകൾ എടിഎമ്മിൽ എത്തി പണമില്ലാതെ മടങ്ങുകയാണ്.

പുതിയ എടിഎമ്മിന്റെ പണി നടക്കുന്നു, ദയവായി സഹകരിക്കുക എന്ന് എടിഎമ്മിന്റെ മുറിയുടെ ഷട്ടറിൽ പേപ്പറിൽ എഴുതി വച്ചിട്ടുണ്ട്. മലയോരത്തെ പ്രധാന എടിഎം കൗണ്ടർ പ്രവർത്തിക്കാത്തതിനാൽ ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ ബാങ്ക് അടിയന്തര നടപടിയെടുക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെട്ടു.

✍🏻ജോബി മാത്യു 

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി