കൂരാച്ചുണ്ട് പി എച്ച് സിയിൽ നഴ്‌സ് ചുമതലയേറ്റില്ല; ചികിത്സ മുടങ്ങുന്നു
കൂരാച്ചുണ്ട്. നാഷനൽ ഹെൽത്ത് മിഷൻ 4 മാസം മുൻപ് നിയ മന ഉത്തരവിട്ട നഴ്സ് ചാർജ് എടുക്കാത്തതിനാൽ സാമൂഹിക ആരോഗ്യ കേന്ദ്രം, ബാലുശ്ശേരി പഞ്ചായത്തിലെ എരമംഗലം പി എച്ച്സി പരിധിയിലെ കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരുടെ പരിചരണം മുടങ്ങുന്നു.
നിലവിലെ നഴ്സ് മേയ് 31ന് വിരമിച്ചതിനെ തുടർന്ന് ജൂൺ മാസത്തിൽ തന്നെ കൊടിയത്തൂർ പിഎച്ച്സിയിലെ സ്റ്റാഫ് നഴ്സിനെ നിയമിച്ചെങ്കിലും ഡ്യൂട്ടി ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നു ദേശീയ ഹെൽത്ത് മിഷന് കത്ത് നൽകിയിരിക്കുകയാണ്. കഴിഞ്ഞ 4 മാസത്തോളമായി കൂരാച്ചുണ്ട്, എരമംഗലം മേഖലകളിൽ സെക്കൻഡറി പാലിയേറ്റീവ് രോ ഗീപരിചരണം മുടങ്ങിയതോടെ ഒട്ടേറെ രോഗികൾ ദുരിതത്തിലായി. ദേശീയ ഹെൽത്ത് മിഷൻ ജില്ലാ ഉദ്യോഗസ്ഥർ അടിയന്തരമായി ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു.
✍🏻ജോബി മാത്യു

Comments
Post a Comment