കക്കയം-മുതുകാട് റോഡ് യാഥാർഥ്യമാക്കണം' കക്കയംവാലി ടൂറിസം സൊസൈറ്റി പ്രമേയം അവതരിപ്പിച്ചു



കൂരാച്ചുണ്ട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കക്കയത്തെയും പെരുവണ്ണാമൂഴിയേയും ബന്ധിപ്പിക്കുന്ന കക്കയം-മുതുകാട് റോഡ് യാഥാർഥ്യമാക്കണമെന്ന് കക്കയംവാലി ടൂറിസം സൊസൈറ്റിയുടെ വാർഷികപൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 'മാനസ കക്കയം' പ്രസിഡൻ്റ് ജോൺസൻ കക്കയമാണ് പ്രമേയം അവതരിപ്പിച്ചത്. പെരുവണ്ണാമൂഴി, തോണിക്കടവ്, കരിയാത്തുംപാറ, കക്കയം എന്നീ ടൂറിസംമേഖലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ ഈ വഴി സഹായകമാകുന്നതിനാൽ ജില്ലയിലെ ടൂറിസം രംഗത്ത് വലിയകുതിപ്പിന് സഹായകമാകുന്ന മുതുകാട്-കക്കയം റോഡിൻ്റെ ആവശ്യ കതയെക്കുറിച്ച് മാതൃഭൂമി വാർത്ത നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രമേയ അവതരണമുണ്ടായത്. കക്കയത്തുനിന്ന് ആദ്യകാലങ്ങളിൽ മുതുകാട്ടിലേക്ക് ജനങ്ങൾ സഞ്ചരിച്ചിരു ന്ന വഴിയുണ്ടായിരുന്നു. ഇറിഗേഷനിലൂടെ റോഡ് കടന്നുപോകു ന്ന കുറേഭാഗം വികസിപ്പിച്ചിരു ന്നതുമാണ്. പിന്നീട് സാങ്കേതിക കാരണങ്ങൾകൊണ്ട് റോഡുവികസനം മുടങ്ങുകയായിരുന്നു. വിവിധവകുപ്പുകളെ ഏകോ പിപ്പിച്ചുകൊണ്ട് വീണ്ടും റോഡ് നിർമാണത്തിനുള്ള തടസ്സങ്ങൾ നീക്കി റോഡ് യാഥാർഥ്യമാക്ക ണമെന്ന് പ്രമേയം ആവശ്യപ്പെ ട്ടു. ജോയ് കുര്യൻ മുട്ടുംമുഖത്ത് അധ്യക്ഷതവഹിച്ചു. സജി കുഴി വേലിൽ, ജിമ്മി വല്ലയിൽ എന്നി വർ സംസാരിച്ചു.

🧾നിസാം കക്കയം 

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി