ചക്കിട്ടപാറയിലെ; പേരാമ്പ്ര എസ്‌റ്റേറ്റിൽ അഴിമതി
ചക്കിട്ടപാറ: പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേ റ്റിൽ വ്യാപകമായി അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതായി ഐഎൻടിയുസി യോഗം ആരോപിച്ചു.
എസ്റ്റേറ്റിൽ നിന്നു മോഷണം പോയ അലുമിനിയം ടാങ്ക് കണ്ടെത്തുന്നതിൽ മാനേജ്മെന്റ് ശ്രമം നടത്താത്തതിൽ ദുരൂഹതയുണ്ട്. സ്ക്രാപ് എന്ന പേരിൽ നല്ല ബാരൽ കടത്തിയിട്ടുണ്ടോയെന്നു അന്വേഷിക്കണം. ക്രമക്കേട് ചൂണ്ടിക്കാട്ടുന്നവരുടെ പേരിൽ കള്ളക്കേസ് കൊടുക്കുന്നതിൽ നിന്നു മാനേജ്മെന്റ് പിൻമാറണം. പ്രസിഡന്റ് സി.കെ.ബാലൻ അധ്യക്ഷത വഹിച്ചു.
🧾ജോബി മാത്യു

Comments
Post a Comment