കക്കയം പാതയോരം കാടുമൂടി; വാഹനങ്ങൾക്ക് ഭീഷണി


(കക്കയം - 28-ാം മൈൽ റോഡിൽ 30-ാം മൈൽ മേഖലയിൽ പാതയോര ത്തെ കാട് അപകട ഭീഷണിയായ നിലയിൽ)

 കൂരാച്ചുണ്ട്: കക്കയം - 28-ാ ം മൈൽ റോഡിൽ പാതയോരത്തെ കാട് വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണി.

30-ാം മൈൽ മേഖലയിൽ ടാറിങ് പാതയിലേക്ക് കാട് വളർന്നതും എതിർ ദിശയിൽ വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതുമാണ് പ്രധാന പ്രശ്നം. പൊതുമരാമത്തിന്റെ അധീനതയിലുള്ള റോഡരികിലെ കാട് വെട്ടി മാറ്റാൻ ഫണ്ട് അനുവദിക്കാത്തതാണു പ്രശ്നം.

കക്കയം ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കുന്നതിനു ഒട്ടേറെ വിനോദ സഞ്ചാരികൾ എത്തുന്ന പ്രധാന റൂട്ടാണിത്.

പാതയോരത്ത് കാട് വളരുന്നത് കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗ ഭീഷണിക്കും കാരണമാകുന്നുണ്ട് . കഴിഞ്ഞ ദിവസം 30-ാം മൈൽ മേഖലയിൽ കാട്ടുപന്നി സ്കൂട്ട
റിൽ ഇടിച്ച് യാത്രക്കാരന് പരുക്കേറ്റിരുന്നു.

✍🏻 ജോബി മാത്യു 

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി