Posts

Showing posts from January, 2025

വട്ടുകുളാരവാവേശം...🔥⚽🥅കക്കയത്തിന്റെ സ്വപ്ന തുല്യമായ മുന്നേറ്റത്തിൽ തലയാട് വീണു.

Image
കക്കയത്തിന്റെ സ്വപ്ന തുല്യമായ മുന്നേറ്റത്തിൽ തലയാട് വീണു MATCH NO :9 ആദ്യ സെമി ഫൈനൽ മത്സരം..! MYC കക്കയം : 2 FC തലയാട് : 0 ✒️നിസാം കക്കയം ഇന്നത്തെ കളിയെ കുറിച്ച് എഴുതണം.. ഒരു കക്കയംകാരൻ എന്ന നിലയിൽ മനസ് പ്രക്ഷുബ്ദമാണ്.. സത്യത്തിൽ എഴുതാൻ വാക്കുകൾ ഇല്ലാത്ത അവസ്ഥ.. അല്ലെങ്കിൽ തന്നെ എവിടെ നിന്നാണ് എഴുതി തുടങ്ങുക..? 20 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ടീം MYC കക്കയം മലയോരത്തിന്റെ ലോകകപ്പ് എന്നറിയപ്പെടുന്ന വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നു. ഒരാൾ പോലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത നേട്ടം.. ടൂർണമെന്റിലെ കറുത്ത കുതിരകൾ..! ഈ 20 വർഷം ക്ഷമയോട് കൂടിയുള്ള കാത്തിരിപ്പ് ആയിരുന്നു.. പല താരങ്ങളും വന്നു പോയി കൊണ്ടിരുന്നു.. പലരും ബൂട്ടഴിച്ചു.. ഒരാൾ ബൂട്ട് അഴിക്കുമ്പോൾ രണ്ട് പുതിയ താരങ്ങൾ ബൂട്ട് കെട്ടുന്ന പതിവ് പാരമ്പര്യം ഫുട്‌ബോളിനെ നെഞ്ചോട് ചേർത്ത ആ നാട് തുടർന്ന് കൊണ്ടിരുന്നു. MYC ക്ക് പുറമേ, ബ്രീസ്, മലബാർ, ചലഞ്ചേഴ്സ് തുടങ്ങിയ വിവിധ ടീമുകളും ഈ കാലഘട്ടത്തിൽ പലപ്പോഴായി പിറവിയെടുത്തു. ജില്ലയുടെ പല ഭാഗങ്ങളിൽ നടന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുകളിൽ കിരീടം നേടുമ്പോഴും, പഞ്ചായത്ത് മേ...

നാടൊരുങ്ങി, നാട്ടുകാരും: കല്ലാനോട് സെന്റ് മേരീസ് ഇടവകയിൽ പ്രധാന തിരുനാൾ ഇന്ന്

Image
കല്ലാനോട്‌ : കുടിയേറ്റ വീരഗാഥകൾ പാടുന്ന മലയോര മേഖലയിലെ പ്രശസ്തമായ കല്ലാനോട്‌ സെന്റ്  മേരീസ്ഇടവകയിലെ പ്രധാന തിരുനാൾ ദിനത്തിന് നാടൊരുങ്ങി.  വൈകിട്ട് 4.30ന് ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം സെമിഫൈനലിൽ വിക്ടറി ചാലിടം, അറ്റ്ലാന്റിസ്  കല്ലാനോടുമായി ഏറ്റുമുട്ടും. DYSP വിവി ബെന്നി അതിഥിയായി പങ്കെടുക്കും. 6.30ന് വിശുദ്ധ കുർബാനക്ക് KCYM താമരശ്ശേരി രൂപത ഡയറക്ടർ ഫാ. ജോബിൻ തെക്കേക്കരമറ്റത്തിൽ കാർമികത്വം വഹിക്കും. തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണം. രാത്രി 9ന് ആകാശവിസ്മയം, വാദ്യമേളം. ഏവർക്കും സ്വാഗതം.

തലയാട് 28-ാം മൈൽ റോഡിൽ റോഡ് പ്രവൃത്തി: പൊടി ദുരിതമാകുന്നു

Image
✒️ ജോബി മാത്യു   കൂരാച്ചുണ്ട് : റോഡ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി വാഹ നങ്ങൾ സഞ്ചരിക്കുമ്പോൾ പാത യിൽ നിന്ന് ഉയരുന്ന പൊടി ജന ങ്ങൾക്ക് ദുരിതമാകുന്നതായി പരാതി, മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്ന തലയാട് 28-ാം മൈൽ റോഡിൽ 27-ാം മൈൽ മുതൽ 28-ാം മൈൽ വരെ യുള്ള മേഖലയിലാണ് പൊടിശല്യം രൂക്ഷമാകുന്നത്. മാസങ്ങളായി റോഡിൽ പണി നടന്നുവരികയാണ്. പൊടിശല്യം നിയന്ത്രിക്കാൻ പാത നനയ്ക്കാത്തതാണു പ്രശ്നം റോഡരി കിൽ താമസിക്കുന്ന ഒട്ടേറെ പേർ ഇപ്പോൾ മാറി താമസിക്കുകയാണ്. അലർജി ഉൾപ്പെടെ രോഗമുള്ളവരാണ് ദുരിതത്തിലായത്. റോഡ് നനയ്ക്കാൻ നാട്ടുകാർ കരാറുകാരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കുന്നില്ല. മൺ പണി തീരുന്നതു വരെ ദിവസേന റോഡ് നനയ്ക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

നിര്യാതയായി

Image
ചക്കിട്ടപാറ: പെരുവണ്ണാമൂഴി - മുടിയൻചാലിലെ മൊയിലോത്ത് പാർവ്വതി അമ്മ (75) നിര്യാതയായി.   ഭർത്താവ്: മാധവകുറുപ്പ് . മക്കൾ: മോഹൻദാസ് (സി പി ഐ എം മുടിയൻചാൽ ബ്രാഞ്ച് സെകട്ടറി) സഹദേവൻ, ശ്രീജ മരുമക്കൾ: സ്മിത (പയ്യോളി ) നിഷ (കല്ലേരി ) മോഹൻ രാജ് (കോഴിക്കോട്)

നിര്യാതനായി

Image
കൂരാച്ചുണ്ട് : വട്ടച്ചിറയിൽ താമസിക്കുന്ന പന്തലാങ്കൽ ദേവസ്യ (55) നിര്യാതനായി. പന്തലാങ്കൽ മൈക്കിളിന്റെയും മറിയത്തിൻ്റെയും മകനാണ് ഭാര്യ: റെജീന വെള്ളോപ്പള്ളി (ആനയ്ക്കാംപൊയിൽ) മക്കൾ: അനശ്വര, ആതിര (നേഴ്സ് ദുബായ്). മരുമക്കൾ: ജോർജ് മലേകണ്ടത്തിൽ മൂവാറ്റുപുഴ (ഓസ്ട്രേലിയ) സിറിൽ ചെരിയംപുറത്ത് കരിയാത്തുംപാറ (ദുബായ്), .. സഹോദരങ്ങൾ. : വർക്കി, ബേബി, സജി, ജോസുകുട്ടി, മേരി, ആലീസ്, പരേതനായ ഉലഹന്നാൻ മൃതസംസ്കാര ശുശ്രൂഷകൾ , ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിൽ നിന്ന്ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.

കടൽ മണൽ ഖനനം നിർത്തുക; ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ

Image
കോഴിക്കോട്:   ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മൽസ്യത്തൊഴിലാളി യൂണിയനുകൾ. കടൽ മണൽ ഖനനത്തിനെതിരെ കേരള സർക്കാർ പ്രമേയം പാസാക്കണമെന്നാണ് ആവശ്യപ്പെട്ടാണ് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ് ഹർത്താൽ പ്രഖ്യാപിച്ചത്. 17 ന് കൊല്ലത്ത് സമരപ്രഖ്യാപന കൺവൻഷൻ നടത്തും. മാർച്ച് 5 ന് പാർലമെന്റ് മാർച്ച് നടത്തും. ഹർത്താലിൽ മത്സ്യമാർക്കറ്റുകളും പ്രവർത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. കരിനിയമം പിൻവലിക്കണമെന്നും കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു

വട്ടുകുളാരവാവേശം.. 2025

Image
ഫാ ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് 2025 കല്ലാനോട് ഇന്നത്തെ ഒന്നാം സെമി ഫൈനൽ മത്സരം അവസാനിക്കുമ്പോൾ, MYC കക്കയം FC തലയാടിനെതിരെ 2  ഗോളുകൾ നേടി വിജയിച്ചു ഫൈനലിൽ പ്രവേശിച്ചു .    MYC കക്കയം 02 FC തലയാട് 00

വട്ടുകുളാരവാവേശം.. 2025

Image
ഫാ ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് 2025 കല്ലാനോട് ഇന്നത്തെ ഒന്നാം സെമി ഫൈനൽ മത്സരത്തിൽ  ആദ്യ പകുതി അവസാനിക്കുമ്പോൾ ,   MYC കക്കയം  FC  തലയാടിനെതിരെ  1 ഗോളിന് ഗോളുകൾ നേടി മുന്നിട്ട് നിൽക്കുന്നു     MYC കക്കയം 01 FC തലയാട് 00

വട്ടുകുളാരവാവേശം.. 2025...!⚽🥅🏆...

Image
വയനാടൻ പോരാട്ട വീര്യത്തെ അതി ജീവിച്ച് കല്ലാനോട്‌ സെമിയിൽ..! MATCH NO : 8.. ⚽ അവസാന ക്വാർട്ടർ ഫൈനൽ മത്സരം..! ടീം അത്‌ലാന്റിസ് കല്ലാനോട്‌ -⚽⚽ V/S യുനൈറ്റഡ് എഫ്സി വയനാട് -⚽  ✒️ നിസാം കക്കയം   കൂരാച്ചുണ്ട് : 39 -മത് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിലെ അവസാന ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു ഇന്ന് നടന്നത്. താമരശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലയ്ക്കൽ, കേരള ഗ്രാമീൺ ബാങ്ക് മാനേജർ അരുൺ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഹസീന, എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു. ടൂർണമെന്റ് കമ്മിറ്റി അംഗം ഷിബു കുഴിവേലി ടീം അംഗങ്ങളെ അനുഗമിച്ചു. 5 കാപ്പിരികളുമായി വന്ന ആതിഥേയ ടീമായ കല്ലാനോടും, താമരശേരി ചുരമിറങ്ങി വന്ന വയനാടൻ ടീമും വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല എന്നത് ടീം ലൈനപ്പിൽ നിന്ന് വ്യക്തമായിരുന്നു. തുടക്കം മുതലേ ഇരു ടീമുകളും ചെറിയ മുന്നേറ്റങ്ങൾ നടത്തി ഗ്യാലറിയെ പ്രകമ്പനം കൊള്ളിച്ച് കൊണ്ടിരുന്നു. പ്രാദേശിക ടീമുകളിലൊനായത് ആയത് കൊണ്ട് തന്നെ കല്ലാനോടിന് ആയിരുന്നു സപ്പോർട്ട് കൂടുതൽ എന്ന് പറയാൻ പറ്റില്ല...കാപ്പിരികൾക്ക് മുന്നിൽ നെഞ്ച് വിരിച്ചു പൊരുതിയ വയനാടിന്റെ ഓരോ മുന്നേറ്റങ്ങൾക്കും ഗ്...

Fr. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണ്ണമെൻ്റ് ...അൽപ്പം ചരിത്രം ..

Image
അൽപ്പം ചരിത്രം .. ഒ.ആർ. അബ്രാഹം സാർ ✒️ സന്ദീപ് കളപ്പുരയ്ക്കൽ   കൂരാച്ചുണ്ട് : നൂറ് ഗോളുകൾ പിറക്കുന്ന ലോകകപ്പിലും ആദ്യത്തെ കിക്കെടുക്കുന്ന കളിക്കാരനാണ് ഹീറോ. റവ.ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റിലെ ആദ്യകാല സെക്രട്ടറിയെന്ന നിലയ്ക്കാണ് ഒ.ആർ. അബ്രാഹം സാറിനെ കല്ലാനോട് പ്രദേശത്തെ ഫുട്ബോൾ ആരാധകർ കൈയടിയോടെ സ്മരിക്കുന്നത്. 1957മുതൽ 1967വരെ കല്ലാനോട് സെൻറ് മേരീസ് പള്ളി വികാരിയായിരുന്ന വട്ടുകുളത്തച്ചൻടെ ഓർമയ്ക്കായി ഇലവൻസ് ഫുട്ബോൾ ടൂർണമെൻറ് ആരംഭിച്ചത് 1983ലാണ്. തുടക്കം മുതൽ തുടർച്ചയായി ഏഴ് വർഷം സ്റ്റാൻറിങ്ങ് കമ്മിറ്റി സെക്രട്ടറിയായിരുന്നു അബ്രാഹം സാർ. ഗ്രാമീണ മേഖലയിലെ കായികപ്രേമികളെ കോർത്തിണക്കി ടൂർണമെൻറിന് വിജയകരമായ  അടിത്തറ ഒരുക്കാൻ ഇദേഹത്തിന് സാധിച്ചു. കല്ലാനോട് പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് നടത്തിവരുന്ന ടൂർണമെൻറിൽ പ്രാദേശിക ടീമുകൾക്കൊപ്പം നഗരപ്രദേശത്തെ ക്ലബുകളെയും കോളേജുകളെയും പങ്കെടുപ്പിക്കാൻ സാർ മുൻകൈയെടുത്തു. ടൂർണമെൻറിനെ പ്രഫഷണൽ മികവുള്ളതാക്കാൻ കോഴിക്കോട്  ഭാഗത്തു നിന്നുള്ള പ്രമുഖരെ അതിഥികളാക്കാനും പ്രത്യേക താത്പര്യം കാണിച്ചു.  വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽനിന്ന് ടൂർ...

വട്ടുകുളാരവാവേശം.. 2025...!⚽🥅🏆...

Image
HERO OF THE MATCH  ✒️ നിസാം കക്കയം   കൂരാച്ചുണ്ട്: കേരളത്തിലെ ആദ്യ ഗ്രാമീണ സ്റ്റേഡിയമാണല്ലോ നമ്മുടെ കല്ലാനോടിലേത്. പ്രാദേശിക താരങ്ങളെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ നമ്മുടെ പൂർവ്വികർ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് സ്റ്റേഡിയ നിർമ്മാണം പൂർത്തിയാക്കിയതെന്ന് ചരിത്രത്താളുകളിൽ വ്യക്തം..! എന്നാൽ ആ മൈതാനം സ്ഥിതി ചെയ്യുന്ന സ്വന്തം ടീം ഗ്രൗണ്ടിലിറങ്ങിയപ്പോൾ ആദ്യ ഇലവനിൽ പേരിന് പോലും ഒരു പ്രാദേശിക താരം ഇല്ലാതിരുന്നത് സ്വർഗ ലോകത്തിരുന്ന് ആ മഹാമനുഷ്യർ ചർച്ച ചെയ്യുന്നുണ്ടാകും..! അവരുടെ ആത്മാവ് ഇന്നലെ പ്രക്ഷുബ്ദമായിരിക്കുമെന്നതും തീർച്ച..! എന്റെ കളിയെഴുത്തിൽ ഒന്ന് കൂടെ എഴുതാൻ ആഗ്രഹിക്കുന്നതും ഈ കാര്യം തന്നെയാണ് പണത്തിന്റെ മേൻമയിൽ ഒരു പക്ഷേ നമുക്ക് ജയിക്കാം, കപ്പുയർത്താം.. എന്നാൽ ആ ടീമിൽ ഒരു നാട്ടുകാരൻ പോലും ഇല്ലെങ്കിൽ ആ കപ്പിന് എന്ത് വില..  മലയോരത്തിന്റെ ലോകകപ്പ് കൂടിയാണ് വട്ടുകുളം.. അവിടെ പന്ത് തട്ടുകയെന്നത് ഈ ഗ്രാമത്തിൽ കാൽപന്ത് കളിയിലേക്കിറങ്ങിയ ഓരോ താരങ്ങളുടെയും ആഗ്രഹവും സ്വപ്നവുമാണെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു. വട്ടുകുളം ടൂർണമെന്റിനോട് അനുബന്ധിച്ച് കാൽപന്ത് ആസ്വാദകർ ആരംഭിച്ച വാട...

എം മെഹബൂബ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

Image
കോഴിക്കോട്: സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് മെഹബൂബിനെ തെരഞ്ഞെടുത്തത്. സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മെഹബൂബ് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ് മികച്ച സഹകാരിയാണ് എം മെഹബൂബ്. കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയും മുന്‍ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റുമാണ്. പി മോഹനൻ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം മെഹബൂബിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവന്ന മെഹബൂബ്‌ 24-ാം വയസിൽ അത്തോളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 13 വർഷം സിപിഐ എം ബാലുശേരി ഏരിയാ സെക്രട്ടറി ആയിരുന്നു. ഡിവൈഎഫ്‌ഐ കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും കേരഫെഡ് വൈസ് ചെയർമാനായും വിവിധ അപെക്സ് സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ബാങ്ക്‌ ഡയറക്ടറും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു.

നിര്യാതനായി

Image
കൂരാച്ചുണ്ട് : വട്ടച്ചിറയിൽ താമസിക്കുന്ന   പന്തലാങ്കൽ ദേവസ്യ (55) നിര്യാതനായി. പന്തലാങ്കൽ മൈക്കിളിന്റെയും മറിയത്തിൻ്റെയും മകനാണ്  ഭാര്യ: റെജീന വെള്ളോപ്പള്ളി (ആനയ്ക്കാംപൊയിൽ) മക്കൾ: അനശ്വര, ആതിര (നേഴ്സ് ദുബായ്). മരുമക്കൾ: ജോർജ് മലേകണ്ടത്തിൽ മൂവാറ്റുപുഴ (ഓസ്ട്രേലിയ)   സിറിൽ ചെരിയംപുറത്ത് കരിയാത്തുംപാറ (ദുബായ്), .. സഹോദരങ്ങൾ. : വർക്കി, ബേബി, സജി, ജോസുകുട്ടി, മേരി, ആലീസ്, പരേതനായ ഉലഹന്നാൻ  മൃതസംസ്കാര ശുശ്രൂഷകൾ ,  ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിൽ നിന്ന്  ആരംഭിക്കുന്നതാണ്.

കോഴിക്കോട് റൂറൽ പോലീസ് അറിയിപ്പ് ... ഇന്ന് വടകര ടൗൺ പരിസരത്ത് ഗതാഗത നിയന്ത്രണം

Image
വടകര :  ഇന്ന് (31-01-2025) സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സമ്മേളനം വടകര നാരായണ നഗരത്ത് വെച്ച് നടക്കുന്നതിനാൽ വടകര ടൗൺ പരിസരത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഉച്ചക്ക് 12 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ പുളാടിക്കുന്ന് - അത്തോളി - ഉള്ളിയേരി - പേരാമ്പ്ര വഴി തലശ്ശേരി ഭാഗത്തേക്ക് പോകേണ്ടതാണ്. കോരപ്പുഴ വരുന്ന വലിയ വാഹനങ്ങൾ കൊയിലാണ്ടി - ഉള്ളിയേരി - പേരാമ്പ്ര - നാദാപുരം വഴി തലശ്ശേരി ഭാഗത്തേക്ക് പോകേണ്ടതാണ്. കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ കൈനാട്ടി - നാദാപുരം - പേരാമ്പ്ര വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്. നാദാപുരം ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ ചോറോട് ഓവർബ്രിഡ്‌ജ് വരെയും ചാനിയംകടവ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മേപ്പയിൽ വരെയും പയ്യോളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാലയാട്‌നട വരെയും ►വില്ല്യാപ്പള്ളി, ആയഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ അറക്കിലാട് റോഡ് ജംഗ്ഷനിലും യാത്ര അവസാനിപ്പിക്കേണ്ടതാണ്.

കൂരാച്ചുണ്ട്, ചക്കിട്ടപാറ മലയോര പഞ്ചായത്തുകൾ ഉൾപെടുത്തി പേരാമ്പ്ര താലൂക്ക് രൂപികരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

Image
പേരാമ്പ്ര: പേരാമ്പ്ര ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപവത്ക്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലയോര മേഖലയിലെ ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ താലൂക്ക് അനിവാര്യമാണെന്ന് വിവിധ ബഹുജന സംഘടനകൾ അഭിപ്രായപ്പെടുന്നു. മൂന്ന് പതിറ്റാണ്ടിലേറെ കാലമായുള്ള ആവശ്യം യാഥാർത്ഥ്യമാക്കണമെന്നാണ്കിഴക്കൻ മലയോരത്തിൻ്റെ ആവശ്യം. പുതിയ താലൂക്ക് അനുവദിക്കപ്പെട്ടാൽ നിലവിലുള്ള കൊയിലാണ്ടി താലൂക്കിന്റെ ജോലി ഭാരം കുറയുകയും വിവിധ സർക്കാ ർ സ്ഥാപനങ്ങൾ, സബ്‌ ട്രഷറി, വില്ലേജ് ഓഫീസ് തു ടങ്ങിയ വിവിധ സർക്കാ ർ സ്ഥാപനങ്ങളിൽ നിന്ന് കാല താമസം കൂടാതെ കാര്യങ്ങൾ എളുപ്പമാകും. ധന കാര്യ ഇടപാടുകൾ, ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾക്ക് വലിയ കാലതാമസമാണ് നിലവിൽ അനുഭവപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമങ്ങളിലും പട്ടണങ്ങളിലും മേഖലാ സ്പെസിഫിക്‌ പദ്ധതികൾ സുഗമമായി നേരിട്ട് നടപ്പാക്കാനും പുതിയ താലൂക്ക് രൂപീകരണത്തോടെ സാധിക്കുമന്നാണ് വിലയിരുത്തൽ. വിവിധ ആവശ്യങ്ങൾക്ക് കൂരാച്ചുണ്ട് ,മുതുകാട്, ചെമ്പനോട, ചക്കിട്ടപാറ തുടങ്ങിയ മേഖലകളിലുള്ളവർക്ക്‌ വലിയ പണച്ചെലവും സമയനഷ്ടവുമാണ് കൊയിലാണ്ടിയിലെത്താൻ നിലവിൽ അനുഭവപ്പെടുന്നത്. പു...

ചക്കിട്ടപാറ താന്നിയോട് മലയിൽ വൻ തീപിടുത്തം

Image
അഗ്നിബാധ മലയുടെ ഇരു ഭാഗങ്ങളിലേക്കും വ്യാപിച്ചു.      ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ താന്നിയോട് കല്ലായി കുന്നിൽ വൻ തീപിടുത്തം.   രാവിലെ 11 മണിയോടെ ആരംഭിച്ച അഗ്നിബാധ  മലയുടെ ഇരു ഭാഗങ്ങളിലേക്കും വ്യാപിച്ചു.   വിവരം ലഭിച്ചതിനെ തുടർന്ന്  പേരാമ്പ്രയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം പ്രദീപൻ, ഗ്രേഡ് എ. എസ്. ടി ഒ എൻ.ഗണേശൻ,  സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്ക്  എന്നിവരുടെ നേതൃത്വത്തിൽ എത്തിയ  രണ്ട് യൂണിറ്റ് അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് നിയന്ത്രണവിധേയമാക്കിയത്.  ഫയർ എൻജിൻ എത്തിച്ചേരാത്ത മലയുടെ ഏറ്റവും മുകളിൽ തീ ആളിപ്പടർന്നതുകൊണ്ട്  രാത്രി 8 മണിയോടെയാണ് തീപൂർണ്ണമായും അണയ്ക്കാൻ കഴിഞ്ഞത്.   നിലയത്തിലെ ഉദ്യോഗസ്ഥരായ കെ കെ ഗിരീഷ്, ജയേഷ്, പി സജിത്ത്, ടി വിജീഷ്, അരുൺ പ്രസാദ് , പി എം വിജേഷ്, എസ് എസ് ഹൃതിൻ, ഹോം ഗാർഡ് മാരായ പി മുരളീധരൻ, വി കെ ബാബു എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.   വേനൽ കാഠിനമാകുന്ന പശ്ചാത്തലത്തിൽ മലയോര പ്രദേശത്ത് താമസിക്കുന്നവർ വീടിനു സമീപം   കൃത്യമായ ഫയർ ബ്രേക്കുകൾ നിർമ്മിച്ചു അഗ്നി പ്രതിരോധ മാർഗങ്ങൾ  സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന്  ഫയർ ഓഫീസർ...

നാദാപുരത്ത് സ്‌കൂൾ ബസ് കാത്തുനിന്ന വിദ്യാർഥിക്കു നേരെ തെരുവുനായ കുരച്ചുചാടി

Image
കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് നാദാപുരം: സ്‌കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർഥിക്കു നേരെ പാഞ്ഞടുത്ത തെരുവുനായയിൽ നിന്നു കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വേവത്തെ മാവിലാട്ട് അലിയുടെ മകൻ മുഹമ്മദ് ഫയാനാണ് വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടത്. കുട്ടിയെ നായ പിന്തുടരുന്നതു കണ്ട് സ്‌കൂൾ ബസ് ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കിയതും രക്ഷയായി. 23ന് ഇതേ സ്ഥ‌ലത്തു വച്ച് തെരുവുനായ ബാലികയ്ക്ക നേരെ പാഞ്ഞടുക്കുകയും ശബ്ദം കേട്ട സ്ത്രീ ബാലികയെ രക്ഷപ്പെടുത്തുകയും ചെയ്‌തിരുന്നു സ്‌കൂൾ ബസ് ഡ്രൈവറും അന്ന് ഓടിയെത്തിയിരു ന്നു. അതേ നായ തന്നെയാണ് വീണ്ടും എത്തിയതെന്നാണു കരുതുന്നത്. പാറക്കടവിലെ വിവിധ സ്കൂളു കളിലേക്കു പോകുന്ന കുട്ടികൾക്ക് തെരുവുനായ്ക്കൾ ഭീഷണി യായിട്ട് ഏറെയായി.

വട്ടുകുളാരവാവേശം 2025.

Image
ഫാ ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് 2025 കല്ലാനോട്  ഇന്നത്തെ നാലാം കോർട്ടർ മത്സരം  അവസാനിക്കുമ്പോൾ അറ്റ്ലാന്റിസ് കല്ലാനോട്, യുണൈറ്റഡ് FC വയനാടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾ നേടി വിജയിച്ചു സെമിഫൈനലിൽ പ്രവേശിച്ചു.    അറ്റ്ലാന്റിസ് കല്ലാനോട് - 02 യുണൈറ്റഡ് FC വയനാട് -01

വട്ടുകുളാരവാവേശം 2025.

Image
ഫാ ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് 2025 കല്ലാനോട് ഇന്നത്തെ  നാലാം കോർട്ടർ മത്സരത്തിൽ  ആദ്യ പകുതി അവസാനിക്കുമ്പോൾ അറ്റ്ലാന്റിസ് കല്ലാനോട്,   യുണൈറ്റഡ് FC  വയനാടിനെതിരെ  1 ഗോളിന് ഗോളുകൾ നേടി മുന്നിട്ട് നിൽക്കുന്നു     അറ്റ്ലാന്റിസ് കല്ലാനോട് - 01 യുണൈറ്റഡ് FC വയനാട് -00

പെരുവണ്ണാമൂഴി പേരാമ്പ്ര ഉൾപ്പെടെ ജില്ലയിൽ 17 ഇടങ്ങളിൽ നഴ്‌സ് ജോലി ഒഴിവ്

Image
കോഴിക്കോട് സംസ്‌ഥാന സർക്കാരിൻ്റെ കനിവ് 108 ആംബലൻസ് പദ്ധതിയിലേക്ക് പെരുവണ്ണാമൂഴി, വളയം, വാണിമേൽ, നാദാപുരം, കുറ്റ്യാടി, വടകര, അഴിയൂർ, തിരുവള്ളൂർ, പയ്യോളി, നൊച്ചാട്, പേരാമ്പ്ര, അരിക്കുളം, , കുന്നമംഗലം, നരിക്കുനി, മുക്കം, രാമനാട്ടുകര, മാവൂർ എന്നിവിടങ്ങളിൽ നഴ്‌സുമാരെ നിയമിക്കുന്നു . +91 7594050320, +91 7594050289

തലകീഴായി കിടന്നത് അരമണിക്കൂറോളം; ഒടുവിൽ ആശ്വാസം, തൊട്ടിൽപ്പാലത്ത് തെങ്ങിൽ കുടുങ്ങിപോയ തെങ്ങുകയറ്റ തൊഴിലാളിക്ക് രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

Image
തൊട്ടിൽപാലം: തെങ്ങിൽ കുടുങ്ങിപോയ തെങ്ങുകയറ്റ തൊഴിലാളിയെ നാദാപുരം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.  ഉച്ചയ്ക്ക് രണ്ടരമണിയോടെ ആയിരുന്നു സംഭവം. ദിവീഷ് ഭവനിൽ ദിവീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടുപറമ്പിൽ കുളമുള്ള പറമ്പത്ത് മനോജൻ എന്ന ആൾ തെങ്ങ് കയറുന്നതിനിടെ പെട്ടെന്ന് തെങ്ങുകയറ്റ മിഷന്റെ സേഫ്റ്റി ബെൽറ്റ് പൊട്ടുകയായിരുന്നു. ഇതോടെ 15 മീറ്റർ ഉയരത്തിൽ വെച്ച് തെങ്ങിൽ തലകീഴായി മനോജൻ തൂങ്ങി കിടന്നു. പെട്ടെന്ന് തന്നെ ഉടമസ്ഥൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. ഏതാണ്ട് അരമണിക്കൂറോളം മനോജൻ തലകീഴായി കിടന്നിരുന്നു. വിവരം ലഭിച്ചതിനനുസരിച്ച് ഉടൻ തന്നെ നാദാപുരം അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.ഷമേജ് കുമാറിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന സംഭവസ്ഥലത്തെത്തി എക്സ്റ്റൻഷൻ ലാഡർ, റെസ്ക്യൂ നെറ്റ്,റോപ്പ് റെസ്‌ക്യൂ ടൂൾസ് എന്നിവ ഉപയോഗിച്ച് തെങ്ങിന്റെ മുകളിൽ കയറി മനോജനെ പരിക്കുകൾ ഒന്നുമില്ലാതെ സുരക്ഷിതമായി താഴെ ഇറക്കി. ശേഷം അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

വടക്കൻ കേരളം ചുട്ടുപൊള്ളും; മധ്യ-തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

Image
സാധാരണയുള്ളതിനേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടും വടക്കൻ കേരളത്തിൽ ഇന്ന് ചൂട് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയുള്ളതിനെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടും. മധ്യ-തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെയാണ്, ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. . പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. . നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക. . അയഞ്ഞ, ഇളം നിറ...

മഹാത്മാഗാന്ധി രക്ത സാക്ഷിത്വ ദിനം:, കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി യിടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും നടത്തി

Image
  കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും .   നടത്തി . മണ്ഡലം പ്രസിഡന്റ്അഗസ്റ്റിൻ കാരക്കട അധ്യക്ഷത വഹിച്ചു സജി ചേലാപറമ്പത്ത് സ്വാഗതം പറഞ്ഞു .പിജെ പോൾ,പോളി കാരക്കട, ഷാജു കാരക്കട, സിബി കാരക്കട, ജോൺസൺ താന്നിക്കൽ,നിസാം കക്കയം,രാഹുൽ രാഘവൻ, ഗീത ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു .ജോസ് കെ പോൾ,സണ്ണി പുതിയ കുന്നേൽ,ബിജു മാണി,അജ്മൽ ചാലിടം, മനു ചേലാപറമ്പത്ത് , ജെറിൻ കുര്യാക്കോസ്,ജിനോ തച്ചിലാടിയിൽ, ബെസ്‌ലിൻ മഠത്തിനാൽ,അഭിനവ് ബാവോസ്, തുടങ്ങിയവർ നേതൃത്വം നൽകി

കൂൺ കൃഷിയുടെ നല്ലപാഠവുമായി കൂരാച്ചുണ്ട് സെൻ്റ് തോമസ് യുപി സ്‌കൂൾ വിദ്യാർഥികൾ

Image
✒️ജോബി മാത്യു  കൂരാച്ചുണ്ട് : ദേശീയ പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് സെൻ്റ് തോമസ് യുപി സ്‌കൂൾ മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ 'എന്റെ കൂൺ ഗ്രാമം.' കൂൺകൃഷി പരിശീലന പരിപാടി നടത്തി. കൂരാച്ചുണ്ട് കൃഷി അസിസ്‌റ്റന്റ് എ.പ്രതിഭ ഉദ്ഘാടനം ചെയ്തു. ദേശീയ കൂൺ കൃഷി അവാർഡ് ജേതാവ് ജോർജ് പന : യ്ക്കവയൽ പരിശീലനത്തിനു നേതൃത്വം നൽകി. പ്രധാനാധ്യാ പകൻ ബിജു മാത്യു, നല്ലപാഠം കോഓർഡിനേറ്റർ മരിയ ജിൻസി, വിദ്യാർഥി പ്രതിനിധി ആൻമേരി രാജേഷ്, ബിയ ജസ്റ്റ‌ിൻ എന്നി വർ പ്രസംഗിച്ചു.

കൂരാച്ചുണ്ടിൽ ലീഗ് പ്രവർത്തകർക്ക് നേരെ ഭീഷണി ഉയർത്തുന്നവർക്ക് എതിരെ പോലീസ് കേസെടുത്തു നടപടി സ്വീകരിക്കുക; മുസ്ലിം യൂത്ത് ലീഗ് .

Image
കൂരാച്ചുണ്ട്: മുസ്ലിം ലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ പ്രസിഡൻറ് അനുകൂല കോൺഗ്രസ്സ് പ്രവർത്തകൻ ലീഗ് പ്രവർത്തകർക്ക് നേരെയുള്ള ഭീഷണിക്കും മോശം വാക്കു പ്രയോഗങ്ങൾക്കെതിരെയും പോലീസ് കേസെടുത്തു നിയമ നടപടികൾ സ്വീകരിക്കണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു..

കൂരാച്ചുണ്ടിൽ നെല്ലിക്കൽ എൻ.സി.ചെറിയാൻ്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചനം

Image
✒️ ജോബി മാത്യു കൂരാച്ചുണ്ട്: വ്യാപാരി വ്യവസാ യി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റും നെല്ലിക്കൽ സ്റ്റോഴ്സ‌സ് ഉടമയുമായ നെല്ലിക്കൽ എൻ.സി.ചെറിയാന്റെ വേർ പാടിൽ അനുശോചിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ കൂരാച്ചുണ്ടിൽ ഹർത്താൽ, മൗനജാഥ, സർവകക്ഷി യോഗം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോബി വാളിയംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. മെംബർമാരായ പോളി കാരക്കട, ഒ.കെ.അമ്മദ്, വിൽസൺ പാത്തിച്ചാലിൽ, ഇൻ ഫാം സെക്രട്ടറി സി എ തോമസു കുട്ടി, അഗസ്റ്റിൻ കാരക്കടഎൻ.കെ.കുഞ്ഞമ്മദ്, വി.എസ്. ഹമീദ്, ഒ.ഡി.തോമസ്, ഷിബു ജോർജ് കട്ടയ്ക്കൽ, എ.കെ.പ്രേമൻ സണ്ണി പാരഡൈസ് എന്നിവർ പ്രസംഗിച്ചു.  

വട്ടുകുളാരവാവേശം 2025.ചാമ്പ്യൻമാരുടെ ചിറകരിഞ്ഞ് ചാലിടത്തിന്റെ പോരാട്ടവീര്യം

Image
MATCH NO :7...⚽ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരം.. 🔥 വിക്ടറി ചാലിടം കൂരാച്ചുണ്ട് - ⚽⚽⚽⚽ ക്ലബ് മിലാഷ് വാഴക്കാട്- ⚽⚽ ✒️ നിസാം കക്കയം   കൂരാച്ചുണ്ട് :  39-മത് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിലെ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ താമരശേരി രൂപത സി.ഒ.ഡി ഡയറക്ടർ ഫാ.സായി പാറകുളങ്ങര, ടൂർണമെന്റ് കമ്മിറ്റി അംഗം ജോസ് കാനാട്ട് എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു. പതിവ് പോലെ ഗ്രൗണ്ടിലേക്കുള്ള ചാലിടത്തിന്റെ വരവ് തന്നെ രാജകീയമായിരുന്നു.. ടീം മാനേജ്മെന്റിന്റെയും ഒരു പറ്റം ആരാധകരുടെയും അകമ്പടിയോടെയാണ് ചാലിടം ടീം ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്. കൊട്ടും കുരവയും പാട്ടും പീപ്പിയും. ഹോ.. ഒരുത്സവ മേളം..ന്നാലും ഇത്രേ ആയ സ്ഥിതിക്ക് ഒരു ആനയെ കൂടി കൊണ്ട് വരാമായിരുന്നു എന്നേതോ ആസ്വാദകൻ.. ഫൈനലിൽ അതും കാണാമെന്ന് മറ്റൊരാൾ.. ന്തായാലും ഒരേ പൊളി.. 🔥 കഴിഞ്ഞ മത്സരത്തിൽ മമ്പാടിനോട്‌ കളിച്ച ടീമിൽ കാതലായ മാറ്റങ്ങൾ വരുത്തി പ്രഗത്ഭ താരങ്ങളുടെ ഒരു വൻ നിരയുമായി തന്നെയാണ് ചാലിടം ഇന്നെത്തിയത്. അഞ്ച് വിദേശ താരങ്ങൾ അതിന് മാറ്റു കൂട്ടി. കഴിഞ്ഞ തവണത്തെ ജേതാക്കൾ എന്ന മേൽവിലാസത്തിലെത്തിയ വാഴക്കാട് ടീമിൽ മലയാളിത്തവും യുവത്വത്തിന്റെ പ്രസ...

വട്ടുകുളാരവാവേശം 2025.

Image
ഫാ ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് 2025 കല്ലാനോട്  ഇന്നത്തെ  രണ്ടാം കോർട്ടർ മത്സരത്തിൽ  ആദ്യ പകുതി അവസാനിക്കുമ്പോൾവിക്ടറി  ചാലിടം കൂരാച്ചുണ്ട്,   ക്ലബ് മിലാഷ് വാഴക്കാടിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടി മുന്നിട്ട് നിൽക്കുന്നു     വിക്ടറി  ചാലിടം കൂരാച്ചുണ്ട് - 03 ക്ലബ് മിലാഷ് വാഴക്കാട് -01

തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന കല്ലാനോട് സെന്റ് മേരീസ് സ്‌കൂൾ 75ന്റെ നിറവിൽ:

Image
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന കല്ലാനോട് സെന്റ് മേരീസ് സ്‌കൂൾ 75ന്റെ നിറവിൽ: വാർഷികാഘോഷം നാളെ വൈകിട്ട് 6ന് സ്കൂൾ അങ്കണത്തിൽ ✒️ സന്ദീപ് കളപ്പുരയ്ക്കൽ  കല്ലാനോട്: മലയോര കുടിയേറ്റ മേഖലയിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ആദ്യാക്ഷരം പകർന്നുനൽകിയ  കല്ലാനോട് സെന്റ് മേരീസ് എൽപി സ്കൂൾ വിജയവീഥിയിൽ അഭിമാനകരമായ 75 വർഷങ്ങൾ പിന്നിടുന്നു. വാർഷികാഘോഷവും പ്രധാനധ്യാപകൻ സജി അഗസ്റ്റിനുള്ള യാത്രയയപ്പും നാളെ വൈകിട്ട് 6ന് സ്കൂൾ അങ്കണത്തിൽ നടക്കും.  താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ജോസഫ് ചുണ്ടയിൽ അധ്യക്ഷത വഹിക്കും. ഫാ. ജോസഫ് പന്നിക്കോട്ട് ഇടവക വികാരി ആയിരിക്കുമ്പോൾ 1947ൽ  ആഗസ്തി കിഴുക്കരക്കാട്ട് ഗുരുനാഥനായി  കുടിപള്ളികൂടം ആരംഭിച്ചു.1949ൽ എൽപി സ്കൂൾ ആരംഭിച്ചു. സിഎം ഫ്രാൻസിസ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒന്ന് മുതൽ 4 വരെയുള്ള ക്ലാസ്സുകളിലേക്ക് 203 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചുകൊണ്ടാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ടിജെ കുര്യൻ തോട്ടത്തിലാണ് ഒന്നാമത്തെ നമ്പറായി സ്കൂൾ രജിസ്റ്ററിൽ പേര് ചേർത്തിരിക്കുന്നത്.  120 അടി നീളവും 20 അടി വീതിയുമുള്ള ഓടിട്ട...

വട്ടുകുളാരവാവേശം 2025.

Image
ഫാ ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് 2025 കല്ലാനോട്  ഇന്നത്തെ   കോർട്ടർ മത്സരത്തിൽ മത്സരം അവസാനിക്കുമ്പോൾ വിക്ടറി  ചാലിടം കൂരാച്ചുണ്ട്,   ക്ലബ് മിലാഷ് വാഴക്കാടിനെതിരെ രണ്ടിനെതിരെ നാല് ഗോളുകൾ നേടി വിജയിച്ച് സെമി ഫൈനലിൽ പ്രവേശിച്ചു.    വിക്ടറി  ചാലിടം കൂരാച്ചുണ്ട് - 04 ക്ലബ് മിലാഷ് വാഴക്കാട് -02

കൂരാച്ചുണ്ടിൽ വ്യാപാരി 4 മണി മുതൽ 6 മണി വരെ ഹർത്താൽ 6മണിക്ക് മൗന ജാഥ തുടർന്ന് അനുശോചന യോഗം

Image
കൂരാച്ചുണ്ട് : അന്തരിച്ച വ്യാപാരി വ്യാവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡൻ്റും, കൂരാച്ചുണ്ട് നെല്ലിക്കൽ സ്റ്റോഴ്സ് ഉടമയും, കർഷകനുമായിരുന്ന നെല്ലിക്കൽ എൻ.സി.ചെറിയാനോടുള്ള (അപ്പച്ചൻ -87) ആദരസൂചകമായി കൂരാച്ചുണ്ട് വ്യാപാരി 4 മണി മുതൽ 6 മണി വരെ ഹർത്താൽ 6മണിക്ക് മൗന ജാഥ തുടർന്ന് അനുശോചന യോഗം നടക്കും അന്തരിച്ചു    കൂരാച്ചുണ്ട് : വ്യാപാരി വ്യാവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡൻ്റും, കൂരാച്ചുണ്ട് നെല്ലിക്കൽ സ്റ്റോഴ്സ് ഉടമയും, കർഷകനുമായിരുന്ന നെല്ലിക്കൽ എൻ.സി.ചെറിയാൻ (അപ്പച്ചൻ -87) അന്തരിച്ചു സംസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് 4 മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ. ഇൻഫാം കൂരാച്ചുണ്ട് യൂണിറ്റ് മുൻ പ്രസിഡൻ്റ് ആയിരുന്നു. ഭാര്യ: മേരി കോലത്തുപടവിൽ ( കൂരാച്ചുണ്ട്) മക്കൾ: ടോമി, ലിസി (യു എസ് എ ), സാലി മരുമക്കൾ: ലിസി പ്ലാത്തോട്ടത്തിൽ (ഈരൂട്), പി.എം. മാത്യു പുലയൻപറമ്പിൽ , കോടഞ്ചേരി (യു എസ്എ), ജോർജ് തോമസ് വണ്ടനാക്കര , കോടഞ്ചേരി (റിട്ട. പ്രവൻ്റീവ് ഓഫിസർ എക്സൈസ് മഞ്ചേരി). സഹോദരങ്ങൾ: എൻ.സി.ജോസ് ( റിട്ട. പ്രധാനാധ്യാപകൻ സെൻ്റ് തോമസ് എച്ച് എസ് കൂരാച്ചുണ്ട് ), പരേതരായ കുട്ടപ്പൻ, തോമസ്, ഏലിക്കുട്ടി ...

കൂരാച്ചുണ്ടിലെ രാഷ്ട്രീയ പ്രതിസന്ധി;

Image
  പഞ്ചായത്ത് ഓഫീസിൽ അതിക്രമം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള നീക്കങ്ങളിൽ മുന്നണികൾ ചർച്ചകൾ സജീവം അങ്ങാടിയിൽ പോസ്റ്റർ യുദ്ധം പോലീസ് ശക്തമായ നടപടി സ്വീകരിക്കണം ✒️ നിസാം കക്കയം   കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിൽ കോൺഗ്രസ് അംഗമായ പ്രസിഡന്റ് പോളി കാരക്കടയെതിരേ മുസ്‌ലിംലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെത്തുടർന്ന് കൂരാച്ചുണ്ടിലുണ്ടായ രാ ഷ്ടീയപ്രതിസന്ധിക്ക് മാറ്റമില്ല. 13 അംഗ ഭരണസമിതിയിൽ 11 അംഗങ്ങൾ അവിശ്വാസ ത്തിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു. എൽ.ഡി.എഫ്. (4), കോൺഗ്രസ് (4), മുസ്ല‌ിം ലീഗ് (1), യു.ഡി.എഫ്. സ്വത നൂൻ (1), സ്വതന്ത്രൻ (1) എന്നി ങ്ങനെയാണ് അവിശ്വാസത്തി ന് അനുകൂലമായി വോട്ടു ലഭി ച്ചിരുന്നത്. പഞ്ചായത്ത് പ്ര സിഡന്റായിരുന്ന പോളി കാര ക്കട അവിശ്വാസത്തിനെതിരാ യാണ് വോട്ടുചെയ്തത്. മറ്റൊ രു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവാകുകയും ചെയ്തിരുന്നു. മുസ്ലിംലീഗിന് ഒപ്പം നിൽക്കു ന്ന യു.ഡി.എഫ്. സ്വതന്ത്രൻ ഒ.കെ. അമ്മദാണ് അവിശ്വാ സപ്രമേയത്തിന് നോട്ടീസ് നൽ കിയത്. സ്വതന്ത്രൻ അരുൺ ജോസ് പിന്താങ്ങി. ഇടതുപക്ഷ അംഗങ്ങൾകൂടി അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടിരുന്ന...

കൂരാച്ചുണ്ടിൽ യു.ഡി.എഫ്. മുന്നണിരാഷ്ട്രീയം കലങ്ങിമറിയുന്നു

Image
നേതാക്കളെ തടഞ്ഞുവെച്ചു. മുന്നണിബന്ധം നിലനിർത്തും; മണ്ഡലം പ്രസിഡൻ്റ് ഡി.സി.സി. പ്രസിഡൻ്റിനും എം.പി.ക്കുമെതിരേ വിമർശനവുമായി പോളി കാരക്കട ലീഗ് ആവശ്യപ്പെടുന്നത് അർഹതപ്പെട്ടത് -ഒ.കെ. അമ്മത് ✒️നിസാം കക്കയം  കൂരാച്ചുണ്ട് : ഭരണം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കൂരാച്ചുണ്ടിലെ യു.ഡി.എഫ്. മുന്നണി രാഷ്ടീയം കലങ്ങുന്നു. ഏറെക്കാലമായി യു.ഡി.എഫിൻ്റെ കൈയിലാണ് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണം. കേരള കോൺഗ്രസ് മുന്നണിയിലേക്ക് വന്നതോടെ പഞ്ചായത്ത് ഭരണം പിടിക്കാൻ എൽ.ഡി.എഫ്. കഴിഞ്ഞതവണ കഠിനശ്രമം നടത്തിയെങ്കിലും നാല് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എട്ട് സീറ്റുമായി യു.ഡി.എഫ്.തന്നെ അധികാരത്തിൽ വന്നു. അവസാനവർഷം പ്രസിഡൻ്റ് സ്ഥാനം വേണമെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടതാണ് പ്രാദേശികതലത്തിൽ യു.ഡി. എഫ്. ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. കോൺഗ്രസ് മുസ്ലിംലീഗ് ജില്ലാ നേതൃത്വമുണ്ടാക്കിയ പ്രസിഡന്റ് സ്ഥാനമാറ്റം സംബന്ധിച്ച ധാരണ അംഗീകരിക്കില്ലെന്ന കാര്യത്തിൽ പ്രസിഡന്റ് പോളി കാരക്കടയും മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കലും ഉറച്ചുനിന്നതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലെത്തി. ഇതോടെ ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ പോളി കാരക്കടയെ...

കുറ്റ്യാടി ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞു

Image
  പേരാമ്പ്ര: കുറ്റ്യാടി ചുരം റോഡിൽ  മുളവട്ടത്ത് കട്ടക്കയം ബസ്റ്റോപ്പിന് സമീപം പിക്കപ്പ് വാൻ മറഞ്ഞു. ആർക്കും പരിക്കില്ല. കർണാടകയിൽ നിന്നും പേരാമ്പ്രയിലേക്ക് ചോളപുല്ല് കയറ്റിവന്ന വാഹനമാണ് ചുരം ഇറങ്ങി കഴിഞ്ഞ് മുളവട്ടത്ത് എത്തിയപ്പോൾ നിയന്ത്രണംവിട്ട് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു റോഡരികിലേക്ക് മറിഞ്ഞതിനാൽ ഗതാഗത തടസവും ഉണ്ടായിട്ടില്ല.

വട്ടുകുളാരവാവേശം 2025.

Image
ഫാ ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് 2025 കല്ലാനോട് ഇന്നത്തെ രണ്ടാം കോർട്ടർ മത്സരത്തിൽ കളി അവസാനിക്കുമ്പോൾ MYC കക്കയം 1 ഗോളിന് FC ഷൂട്ടേഴ്‌സ്‌ കൂരാച്ചുണ്ടിനെ പരാജയപെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു MYC കക്കയം V/S- 1 FC ഷൂട്ടേഴ്‌സ്‌ കൂരാച്ചുണ്ട് -0 🧾ജോസ്ബിൻ കുര്യാക്കോസ്

വട്ടുകുളാരവാവേശം_2025..⚽🏆🥅

Image
ഫാ ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് 2025 കല്ലാനോട്  ഇന്നത്തെ  രണ്ടാം കോർട്ടർ മത്സരത്തിൽ  ആദ്യ പകുതി അവസാനിക്കുമ്പോൾ MYC കക്കയവും FC ഷൂട്ടേഴ്‌സ്‌ കൂരാച്ചുണ്ടും ഗോൾ  രഹിത സമനിലയിൽ   MYC കക്കയം V/S- 0 FC ഷൂട്ടേഴ്‌സ്‌ കൂരാച്ചുണ്ട് -0 🧾 ജോസ്ബിൻ കുര്യാക്കോസ്