കൂരാച്ചുണ്ടിൽ യു.ഡി.എഫ്. മുന്നണിരാഷ്ട്രീയം കലങ്ങിമറിയുന്നു



നേതാക്കളെ തടഞ്ഞുവെച്ചു.

മുന്നണിബന്ധം നിലനിർത്തും; മണ്ഡലം പ്രസിഡൻ്റ്

ഡി.സി.സി. പ്രസിഡൻ്റിനും എം.പി.ക്കുമെതിരേ വിമർശനവുമായി പോളി കാരക്കട

ലീഗ് ആവശ്യപ്പെടുന്നത് അർഹതപ്പെട്ടത് -ഒ.കെ. അമ്മത്

✒️നിസാം കക്കയം 

കൂരാച്ചുണ്ട് :
ഭരണം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കൂരാച്ചുണ്ടിലെ യു.ഡി.എഫ്. മുന്നണി രാഷ്ടീയം കലങ്ങുന്നു. ഏറെക്കാലമായി യു.ഡി.എഫിൻ്റെ കൈയിലാണ് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണം. കേരള കോൺഗ്രസ് മുന്നണിയിലേക്ക് വന്നതോടെ പഞ്ചായത്ത് ഭരണം പിടിക്കാൻ എൽ.ഡി.എഫ്. കഴിഞ്ഞതവണ കഠിനശ്രമം നടത്തിയെങ്കിലും നാല് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എട്ട് സീറ്റുമായി യു.ഡി.എഫ്.തന്നെ അധികാരത്തിൽ വന്നു.

അവസാനവർഷം പ്രസിഡൻ്റ് സ്ഥാനം വേണമെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടതാണ് പ്രാദേശികതലത്തിൽ യു.ഡി. എഫ്. ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. കോൺഗ്രസ് മുസ്ലിംലീഗ് ജില്ലാ നേതൃത്വമുണ്ടാക്കിയ പ്രസിഡന്റ് സ്ഥാനമാറ്റം സംബന്ധിച്ച ധാരണ അംഗീകരിക്കില്ലെന്ന കാര്യത്തിൽ പ്രസിഡന്റ് പോളി കാരക്കടയും മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കലും ഉറച്ചുനിന്നതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലെത്തി. ഇതോടെ ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ പോളി കാരക്കടയെ സസ്പെൻഡ് ചെയ്യുകയും ജോൺസനെ മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറ്റുകയുമുണ്ടായി

എന്നിട്ടും സ്വതന്ത്രനടക്കം രണ്ട് സീറ്റുള്ള മുസ്ലിംലീഗിന് പ്രസിഡൻ്റ് സ്ഥാനം നൽകാൻ കഴിയില്ലെന്ന നിലപാടിൽ പോളി കാരക്കടയും ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും ഉറച്ചുനിൽക്കുകയാണ്. പ്രസിഡന്റായി താൻ മാറിയാലും ഒരു കോൺഗ്രസുകാരൻ തന്നെ വരണമെന്നാണ് പോളി കാരക്കട യുടെ നിലപാട്. എന്നാൽ, മുസ്ല‌ിംലീഗ്, കോൺഗ്രസ് സഖ്യം ഭരണം നിലനിർത്തുമെന്നാണ് താത്കാലികമായി നിയമിക്കപ്പെട്ട മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട അവകാശപ്പെടുന്നത്.

പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ മത്സരരംഗത്തേക്ക് ആരൊക്കെ വരുമെന്നകാര്യം എല്ലാവരും ഉറ്റുനോക്കുകയാണ്. സി.പി.എം. പിന്തുണയോടെ പഞ്ചായത്ത് മുസ്‌ലിംലീഗ് ഭരിക്കുമോയെന്ന കാര്യമാണ് വ്യക്തമാകാനുള്ളത്. ഇക്കാര്യത്തിൽ കൃത്യമായ നിലപാട് പ്രഖ്യാപിക്കാൻ മുസ്‌ലിംലീഗ് കഴിഞ്ഞദിവസം തയ്യാറായിട്ടില്ല. ഭരണ സമിതിയിലെ സ്വതന്ത്രൻ നിലപാടും ഇക്കാര്യത്തിൽ നിർണായകമാകും.

നേതാക്കളെ തടഞ്ഞുവെച്ചു

കൂരാച്ചുണ്ട് : പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയ്ക്കെതിരേ മുസ്ലിംലീഗ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യാൻ കോൺഗ്രസ് അംഗങ്ങൾക്ക് ഡി.സി. സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ നൽകിയ വിപ്പ് കൈമാറാനെത്തിയ കോൺഗ്രസ് നേ താക്കളെ തടഞ്ഞുവെച്ചു. ഞാ യറാഴ്ച രാത്രി ഒൻപതുമണിയോ ടെ സസ്പെൻഷനിലുള്ള പഞ്ചാ യത്ത് പ്രസിഡന്റ് പോളി കാ രക്കടയുടെ വീട്ടിൽ വിപ്പുമാ യെത്തിയപ്പോഴാണ് കെ.പി. സി.സി. അംഗം കെ.എം. ഉമ്മർ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്ര സ് പ്രസിഡന്റ് കെ. രാജീവൻ എന്നിവരെ പ്രസിഡന്റിനെ അനുകൂലിക്കുന്ന ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തിൽ തടഞ്ഞുവെച്ചത്. കുരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തിയതി നെ തുടർന്നാണ് ഇവർക്ക് പുറ ത്തിറങ്ങാൻ സാധിച്ചത്.

'മുന്നണിബന്ധം നിലനിർത്തും'

 ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റി നെതിരേ അവിശ്വാസപ്രമേയം പാസാവുന്ന സാഹചര്യമുണ്ടാ ക്കിയതിന്റെ പൂർണ ഉത്തരവാദി ആം പോളി കാരക്കടയ്ക്ക് മാത്രമാ ണെന്ന് മണ്ഡലം കോൺഗ്രസ് പ്ര സിഡന്റ് അഗസ്റ്റിൻ കാരക്കട

യു.ഡി.എഫ്. ഭരിക്കുന്ന കുരാ ച്ചുണ്ട് പഞ്ചായത്തിലെ പ്രസിഡ ന്റ് പദവി ഇത്തവണ അവസാ നവർഷം ലീഗിന് നൽകാമെന്ന കരാറിൽ ഇരുപാർട്ടികളുടെയും നേതാക്കൾ ഒപ്പിട്ടതാണ്. അതു നടപ്പാക്കാൻ പലതവണ കോൺ ഗ്രസ് നേതൃത്വം പോളി കാരക്ക ടയ്ക്ക് നിർദേശം കൊടുത്തിരു ന്നു. മുന്നണി മര്യാദ പാലിക്കാൻ കരാർ നടപ്പാക്കണമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം രേഖാമു ലം ആവശ്യപ്പെട്ടിട്ടും അധികാ രത്തിൽ കടിച്ചു തൂങ്ങുന്നതിന് വേണ്ടി അത് അവഗണിക്കുകയാ ണ് പോളി കാരക്കട ചെയ്തതെ ന്നും മണ്ഡലം കോൺഗ്രസ് പ്ര സിഡന്റ് ആരോപിച്ചു.

ഈ സാഹചര്യം നിലനിൽക്കു ന്നതിലാണ് പോളി കാരക്കടയെ തീരേ മുസ്ല‌ിം ലീഗ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോൺ ഗ്രസ് പിന്തുണച്ചത്. മുന്നണി മര്യാദ പാലിക്കാൻ അത്തരമൊ രു നിലപാട് സ്വീകരിച്ച കെ.പി. സി സി, ഡി സി സി നേതൃത്വങ്ങളെ കരാച്ചുണ്ട് മണ്ഡലം കോൺ ഗ്രസ്സ് കമ്മിറ്റി അഭിനന്ദിക്കുന്നു. കുരാച്ചുണ്ടിൽ കോൺഗ്രസ്സും മുസലിംലീഗും ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകുമെന്നും അഗ സ്റ്റിൻ കാരക്കട അറിയിച്ചു.

ഡി.സി.സി. പ്രസിഡൻ്റിനും എം.പി.ക്കുമെതിരേ വിമർശനവുമായി പോളി കാരക്കട

► മുസ്ലിംലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ വിപ്പുനൽകിയ ഡി.സി.സി. പ്രസിഡൻറിനും കെ.പി.സി.സി.ക്കുമെതിരേ രൂക്ഷവിമർശനവുമായി പുറത്തായ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട. ജില്ലയിൽ കോൺഗ്രസിനെ നശിപ്പിക്കുന്ന പ്രവർത്തനവുമായാണ് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറൂം എം.കെ. രാഘവൻ എം.പി.യും മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിലും ഇരുവരും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടത്.

അവിശ്വാസപ്രമേയത്തെ അനുകൂലിക്കാൻ ഡി.സി.സി. പ്രസിഡന്റ്റ് വിപ്പു നൽകിയതിലൂടെ ലീഗിന് വിടുപണിചെയ്യുകയാണ് ചെയ്തത്. കെ.പി.സി.സി. പറഞ്ഞതു പ്രകാരമാണ് വിപ്പെന്ന പ്രസിഡൻ്റിൻ്റെ വാദം ശരിയാണെങ്കിൽ ലീഗിൻ്റെ പോഷക സംഘടനായായിട്ടേ കെ.പി.സി.സി.യെയും കണക്കാക്കാനാകൂ. മുന്നണിവിട്ടുപോയി എൽ.ഡി.എഫി ന്റെ കൂടെക്കൂടിയ ലീഗിനുവേണ്ടി കെ.പി. സി.സി. ഇടപെട്ടു എന്നുപറഞ്ഞാൽ എന്തർഥമാണുള്ളത്.

പ്രസിഡന്റ് സ്ഥാനത്തുനിന്ന് താൻ മാറാൻ തയ്യാറാണ്. നേതൃത്വത്തിന് ഇനിയും അവസരമുണ്ട്. അത് പ്രയോജനപ്പെടുത്തിയാൽ ഇനിയും കോൺഗ്രസിനെ രക്ഷപ്പെടുത്താൻ കഴിയും. ലീഗിനെമാത്രം താങ്ങിയാൽ മതിയോ, അഞ്ചാമന്ത്രിയുടെ കാര്യത്തിലും മുൻപ് ഇതുപോലെയാണ് കണ്ടത്. ഇപ്പോഴത്തെ നിലപാടുമായി പോയാൽ കനത്ത തിരിച്ചടി വരാനുള്ള തിരഞ്ഞെടുപ്പിലുമുണ്ടാകുമെന്നും പോളി കാരക്കട പറഞ്ഞു.

ലീഗ് ആവശ്യപ്പെടുന്നത് അർഹതപ്പെട്ടത് -ഒ.കെ. അമ്മത്

► മുസ്ലിംലീഗിൻ്റെയും കോൺഗ്രസിൻറെയും ജില്ലാ നേതാക്കളുണ്ടാക്കിയ കരാർ ലംഘിച്ചതു കൊണ്ടാണ് കൂരാച്ചുണ്ടിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസം വേണ്ടിവന്നതെന്നും അർഹതപ്പെട്ടകാരം മാത്രമാണ് ആവശ്യപ്പെട്ടതെന്നും അവിശ്വാസപ്രമേയ നോട്ടീസ് നൽകിയ മുസ്ലിംലീഗ് സ്വതന്ത്ര അംഗം ഒ.കെ. അമ്മത് പറഞ്ഞു. എൽ.ഡി.എഫിന്റെയും യു.ഡി.എഫിൻ്റെയും അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. മുസ്ലിംലീഗി ന്റെ പിന്തുണയില്ലാതെ കോൺഗ്രസിന് കൂരാചൂണ്ട് ഭരിക്കാനാകില്ല. ആരുടെയും കാലുവാ രുന്ന പണി മുസ്‌ലിംലീഗിനില്ല. അവിഹിതമായി ഒരു കാര്യവും നേടിയിട്ടില്ല. തുടർകാര്യങ്ങൾ പിന്നീട് ചർച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി