കോഴിക്കോട് റൂറൽ പോലീസ് അറിയിപ്പ് ... ഇന്ന് വടകര ടൗൺ പരിസരത്ത് ഗതാഗത നിയന്ത്രണം






വടകര : ഇന്ന് (31-01-2025) സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സമ്മേളനം വടകര നാരായണ നഗരത്ത് വെച്ച് നടക്കുന്നതിനാൽ വടകര ടൗൺ പരിസരത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഉച്ചക്ക് 12 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു.

കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ പുളാടിക്കുന്ന് - അത്തോളി - ഉള്ളിയേരി - പേരാമ്പ്ര വഴി തലശ്ശേരി ഭാഗത്തേക്ക് പോകേണ്ടതാണ്.

കോരപ്പുഴ വരുന്ന വലിയ വാഹനങ്ങൾ കൊയിലാണ്ടി - ഉള്ളിയേരി - പേരാമ്പ്ര - നാദാപുരം വഴി തലശ്ശേരി ഭാഗത്തേക്ക് പോകേണ്ടതാണ്.

കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ കൈനാട്ടി - നാദാപുരം - പേരാമ്പ്ര വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.

നാദാപുരം ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ ചോറോട് ഓവർബ്രിഡ്‌ജ് വരെയും

ചാനിയംകടവ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മേപ്പയിൽ വരെയും

പയ്യോളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാലയാട്‌നട വരെയും

►വില്ല്യാപ്പള്ളി, ആയഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ അറക്കിലാട് റോഡ് ജംഗ്ഷനിലും യാത്ര അവസാനിപ്പിക്കേണ്ടതാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു