നാദാപുരത്ത് സ്‌കൂൾ ബസ് കാത്തുനിന്ന വിദ്യാർഥിക്കു നേരെ തെരുവുനായ കുരച്ചുചാടി



കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാദാപുരം: സ്‌കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർഥിക്കു നേരെ പാഞ്ഞടുത്ത തെരുവുനായയിൽ നിന്നു കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വേവത്തെ മാവിലാട്ട് അലിയുടെ മകൻ മുഹമ്മദ് ഫയാനാണ് വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടത്. കുട്ടിയെ നായ പിന്തുടരുന്നതു കണ്ട് സ്‌കൂൾ ബസ് ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കിയതും രക്ഷയായി.

23ന് ഇതേ സ്ഥ‌ലത്തു വച്ച് തെരുവുനായ ബാലികയ്ക്ക നേരെ പാഞ്ഞടുക്കുകയും ശബ്ദം കേട്ട സ്ത്രീ ബാലികയെ രക്ഷപ്പെടുത്തുകയും ചെയ്‌തിരുന്നു സ്‌കൂൾ ബസ് ഡ്രൈവറും അന്ന് ഓടിയെത്തിയിരു ന്നു. അതേ നായ തന്നെയാണ് വീണ്ടും എത്തിയതെന്നാണു
കരുതുന്നത്.

പാറക്കടവിലെ വിവിധ സ്കൂളു കളിലേക്കു പോകുന്ന കുട്ടികൾക്ക് തെരുവുനായ്ക്കൾ ഭീഷണി യായിട്ട് ഏറെയായി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു