വട്ടുകുളാരവാവേശം.. 2025...!⚽🥅🏆...
HERO OF THE MATCH
✒️ നിസാം കക്കയം
കൂരാച്ചുണ്ട്: കേരളത്തിലെ ആദ്യ ഗ്രാമീണ സ്റ്റേഡിയമാണല്ലോ നമ്മുടെ കല്ലാനോടിലേത്. പ്രാദേശിക താരങ്ങളെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ നമ്മുടെ പൂർവ്വികർ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് സ്റ്റേഡിയ നിർമ്മാണം പൂർത്തിയാക്കിയതെന്ന് ചരിത്രത്താളുകളിൽ വ്യക്തം..!
എന്നാൽ ആ മൈതാനം സ്ഥിതി ചെയ്യുന്ന സ്വന്തം ടീം ഗ്രൗണ്ടിലിറങ്ങിയപ്പോൾ ആദ്യ ഇലവനിൽ പേരിന് പോലും ഒരു പ്രാദേശിക താരം ഇല്ലാതിരുന്നത് സ്വർഗ ലോകത്തിരുന്ന് ആ മഹാമനുഷ്യർ ചർച്ച ചെയ്യുന്നുണ്ടാകും..!
അവരുടെ ആത്മാവ് ഇന്നലെ പ്രക്ഷുബ്ദമായിരിക്കുമെന്നതും തീർച്ച..!
എന്റെ കളിയെഴുത്തിൽ ഒന്ന് കൂടെ എഴുതാൻ ആഗ്രഹിക്കുന്നതും ഈ കാര്യം തന്നെയാണ് പണത്തിന്റെ മേൻമയിൽ ഒരു പക്ഷേ നമുക്ക് ജയിക്കാം, കപ്പുയർത്താം.. എന്നാൽ ആ ടീമിൽ ഒരു നാട്ടുകാരൻ പോലും ഇല്ലെങ്കിൽ ആ കപ്പിന് എന്ത് വില..
മലയോരത്തിന്റെ ലോകകപ്പ് കൂടിയാണ് വട്ടുകുളം.. അവിടെ പന്ത് തട്ടുകയെന്നത് ഈ ഗ്രാമത്തിൽ കാൽപന്ത് കളിയിലേക്കിറങ്ങിയ ഓരോ താരങ്ങളുടെയും ആഗ്രഹവും സ്വപ്നവുമാണെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.
വട്ടുകുളം ടൂർണമെന്റിനോട് അനുബന്ധിച്ച് കാൽപന്ത് ആസ്വാദകർ ആരംഭിച്ച വാട്സ്ആപ് കൂട്ടായ്മ
നൽകുന്ന മത്സരത്തിലെ മികച്ച താരത്തിനുള്ള HERO OF THE MATCH പുരസ്‌കാരത്തിന് അർഹനായ കളിക്കാരനെ കണ്ടെത്താൻ
ഹാരിസ് പട്ടാളം, മുജീബ് കോട്ടോല, സാദിഖ് തലയാട്, വിപിൻ പാറക്കൽ, സുമിൻ വക്കീൽ എന്നീ
അഞ്ചംഗ സ്ക്രീനിങ് ചുമതല കൊടുത്തിരുന്നത്.
ഫ്രീകിക്കിലൂടെ ഒരു ഗോൾ നേടുകയും, മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത കല്ലാനോടിന്റെ ജഴ്സി നമ്പർ 7 സീസൺ മികച്ച താരത്തിനുള്ള HERO OF THE MATCH പുരസ്‌കാരത്തിന് അർഹനായി.
ഫ്രണ്ട്ലൈൻ വട്ടച്ചിറ സ്പോൺസർ ചെയ്ത പുരസ്‌കാരം താമരശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലയ്ക്കാട്ട് ഉപഹാരം കൈമാറി.

Comments
Post a Comment