കൂരാച്ചുണ്ടിലെ രാഷ്ട്രീയ പ്രതിസന്ധി;
പഞ്ചായത്ത് ഓഫീസിൽ അതിക്രമം
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള നീക്കങ്ങളിൽ മുന്നണികൾ
ചർച്ചകൾ സജീവം
അങ്ങാടിയിൽ പോസ്റ്റർ യുദ്ധം
പോലീസ് ശക്തമായ നടപടി സ്വീകരിക്കണം
✒️നിസാം കക്കയം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിൽ കോൺഗ്രസ് അംഗമായ പ്രസിഡന്റ് പോളി കാരക്കടയെതിരേ മുസ്‌ലിംലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെത്തുടർന്ന് കൂരാച്ചുണ്ടിലുണ്ടായ രാ ഷ്ടീയപ്രതിസന്ധിക്ക് മാറ്റമില്ല. 13 അംഗ ഭരണസമിതിയിൽ 11 അംഗങ്ങൾ അവിശ്വാസ ത്തിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു. എൽ.ഡി.എഫ്. (4), കോൺഗ്രസ് (4), മുസ്ലിം ലീഗ് (1), യു.ഡി.എഫ്. സ്വത നൂൻ (1), സ്വതന്ത്രൻ (1) എന്നി ങ്ങനെയാണ് അവിശ്വാസത്തി ന് അനുകൂലമായി വോട്ടു ലഭി ച്ചിരുന്നത്. പഞ്ചായത്ത് പ്ര സിഡന്റായിരുന്ന പോളി കാര ക്കട അവിശ്വാസത്തിനെതിരാ യാണ് വോട്ടുചെയ്തത്. മറ്റൊ രു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവാകുകയും ചെയ്തിരുന്നു.
മുസ്ലിംലീഗിന് ഒപ്പം നിൽക്കു ന്ന യു.ഡി.എഫ്. സ്വതന്ത്രൻ ഒ.കെ. അമ്മദാണ് അവിശ്വാ സപ്രമേയത്തിന് നോട്ടീസ് നൽ കിയത്. സ്വതന്ത്രൻ അരുൺ ജോസ് പിന്താങ്ങി. ഇടതുപക്ഷ അംഗങ്ങൾകൂടി അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടിരുന്നു.
ചർച്ചകൾ സജീവം
അവിശ്വാസം പാസായതോടെ രണ്ടാഴ്ചയ്ക്കുശേഷം നടക്കാൻ പോകുന്ന പ്രസിഡന്റ് തിര ഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർ ച്ചകൾ സജീവമായി. മത്സരരം ഗത്തേക്ക് ആരൊക്കെ വരുമെ ന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇടതുപക്ഷത്തോടൊപ്പം ചേർന്നാണ് അവിശ്വാസനോട്ടിസുമായി മുന്നോട്ടുപോയതെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പി ലെ നിലപാട് മുസ്ലിംലീഗ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
പഞ്ചായത്ത് ഭരണസമിതി യിൽ കോൺഗ്രസിൻ്റെ ആറും മുസ്‌ലിംലീഗിൻറെ ഒരു യു.ഡി. എഫ്. സ്വതന്ത്രനടക്കമുള്ള രണ്ടുംകുട്ടി എട്ടുപേരുടെ പിൻ ബലത്തിലായിരുന്നു നേരത്തേ യുള്ള യു.ഡി.എഫ്. ഭരണം. എൽ.ഡി.എഫിൽ സി.പി.എമ്മി നും കേരള കോൺഗ്രസിനും രണ്ട് അംഗങ്ങളുണ്ട്. സ്വതന്ത്ര അംഗമായി ജയിച്ചയാൾ ഇരുപ ക്ഷത്തും ഇല്ലാത്ത നിലപാടായി രുന്നു സ്വീകരിച്ചിരുന്നത്.
മുസ്ലിംലീഗിനെ മുന്നണി യിൽ നിലനിർത്തുന്നതിന്റെ ഭാ ഗമായാണ് ഡി.സി.സി. പ്രസി ഡന്റ് പ്രവീൺകുമാർ അവിശ്യാ സത്തെ അനുകൂലിച്ചു വോട്ടു ചെയ്യാൻ ആവശ്യപ്പെട്ട് വിപ്പ് നൽകിയിരുന്നത്.എന്നാൽ, ഒരു കോൺഗ്രസ് അംഗത്തിൻ്റെ വോട്ട് അസാധുവായതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസി നൊപ്പംനിന്നാൽ ജയിക്കാൻപ റ്റുമോയെന്ന ആശങ്ക മുസ്‌ലിം ലീഗ് പ്രാദേശികനേതൃത്വം പങ്കു വെക്കുന്നുണ്ട്. ലീഗ് നൽകിയ അവിശ്വാസപ്രമേയം പാസാ യെങ്കിലും എൽ.ഡി.എഫ്. പ്ര കടനത്തിൽ പങ്കുചേരാൻ ലീഗ് തയ്യാറാവാതിരുന്നത് കോൺ ടെയാണ് നോക്കിക്കാണുന്ന ത്. അതേസമയം ഭരണം പിടി ക്കാൻ ഇടതുപക്ഷവും കരുനീ ക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്.
അങ്ങാടിയിൽ പോസ്റ്റർ യുദ്ധം
പഞ്ചായത്ത് പ്രസിഡന്റിനെ തിരേ എൽ.ഡി.എഫ്. പിന്തുണ യോടെ മുസ്ലിംലീഗ് കൊണ്ടു വന്ന അവിശ്വാസപ്രമേയ ചർ ച്ചയിൽ ഇടതുപക്ഷത്തിനൊപ്പം അവിശ്വാസത്തെ അനുകൂലി ക്കാൻ ഡി.സി.സി. വിപ്പ് നൽകി യതിൽ പ്രതിഷേധിച്ച് കോൺ ഗ്രസ് പ്രവർത്തകരുടെ നേതൃത്വ ത്തിൽ കൂരാച്ചുണ്ട് അങ്ങാടി യിൽ പോസ്റ്ററുകൾ പതിച്ചു.
മുൻ പ്രസിഡന്റ് പോളി കാര ക്കടയെ അനുകൂലിക്കുന്ന പ്ര വർത്തകർ ഡി.സി.സി. പ്രസി ഡന്റ് കെ. പ്രവീൺകുമാറിനും എം.കെ. രാഘവൻ എം.പി.ക്കു മെതിരേയാണ് പോസ്റ്ററുകൾ പതിച്ചത്. എൽ.ഡി.എഫിനും ലീഗിനും വേണ്ടി ഭരണം അട്ടിമ റിച്ച ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺകുമാറും എം.കെ. രാഘ വൻ എം.പി.യും രാജിവെക്കണ മെന്നാണ് പോസ്റ്ററിലെ ആവശ്യങ്ങൾ അതേസമയം കെ.പി.സി.സി. നേതൃത്വത്തിനും ഡി.സി.സി. പ്ര സിഡന്റിനും എം.കെ. രാഘവൻ എം.പി.ക്കും അഭിവാദ്യമർപ്പിച്ചും അങ്ങാടിയിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
മുന്നണിബന്ധം നിലനിർ ത്താൻ മുൻകൈയെടുത്ത നേതൃ ത്വത്തിന് അഭിവാദ്യങ്ങൾ എന്നാ ണ് പോസ്റ്ററിൽ പറയുന്നത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെയും യൂത്ത് കോൺഗ്രസ്. ഐ.എൻ.ടി.യു.സി., മഹിളാ കോൺഗ്രസ്, ദളിത് കോൺഗ്ര സ് നേതൃത്യത്തിലുമാണ് നേതൃത്വ ത്തിന് അഭിവാദ്യമർപ്പിച്ച് പോസ്റ്റ റുകൾ പതിച്ചിട്ടുള്ളത്
പഞ്ചായത്ത് ഓഫീസിൽ അതിക്രമം
► കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായ ത്ത് ഓഫീസിൽ മുസ്‌ലിംലീഗ് പ്രവർത്തകൻ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരു ത്തിയതായി പരാതി. പഞ്ചാ യത്ത് പ്രസിഡന്റ്ിൻ്റെ റൂമിനു പുറത്ത് അവിശ്വാസപ്രമേയ ത്തിലൂടെ പുറത്തായ മുൻപ്ര സിഡന്റ് പോളി കാരക്കടയു
ടെ പേരെഴുതിവെച്ച നെയിം ബോർഡ് കീറുകയും നാശന ഷ്ടങ്ങൾ വരുത്തുകയും ചെ യെന്നാണ് പഞ്ചായത്ത് ജീവ നക്കാർ പരാതിനൽകിയത്. കുരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി കണ്ടാലറിയാവുന്ന ഒരാളുടെപേരിൽ കേസെടുത്തിട്ടുണ്ട്
പോലീസ് ശക്തമായ നടപടി സ്വീകരിക്കണം'
പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ചുകയറി നാശനഷ്ട ങ്ങൾവരുത്തിയ മുസ്‌ലിംലീഗ് പ്രവർത്തകൻ ഓടക്കയിൽ ബഷീറിനെതിരേ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പയസ് വെട്ടിക്കാട്ട്, സുനീർ പുനത്തിൽസിബി കാരക്കട, കെ.സി. മൊയ്തീൻ എന്നിവർ ആവശ്യപ്പെട്ടു.
മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കടയുടെ റൂമിലെ നെയിംബോർഡ് കീറി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ബിജു മാണിയുടെ മുൻപിലേക്ക് വലിച്ചെറിഞ്ഞതിലും പ്രതിഷേധിച്ചു.

Comments
Post a Comment