വട്ടുകുളാരവാവേശം.. 2025...!⚽🥅🏆...





വയനാടൻ പോരാട്ട വീര്യത്തെ അതി ജീവിച്ച് കല്ലാനോട്‌ സെമിയിൽ..!

MATCH NO : 8.. ⚽

അവസാന ക്വാർട്ടർ ഫൈനൽ മത്സരം..!


ടീം അത്‌ലാന്റിസ് കല്ലാനോട്‌ -⚽⚽
V/S
യുനൈറ്റഡ് എഫ്സി വയനാട് -⚽

 ✒️നിസാം കക്കയം 

കൂരാച്ചുണ്ട് :39 -മത് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിലെ അവസാന ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു ഇന്ന് നടന്നത്. താമരശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലയ്ക്കൽ, കേരള ഗ്രാമീൺ ബാങ്ക് മാനേജർ അരുൺ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഹസീന, എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു. ടൂർണമെന്റ് കമ്മിറ്റി അംഗം ഷിബു കുഴിവേലി ടീം അംഗങ്ങളെ അനുഗമിച്ചു.



5 കാപ്പിരികളുമായി വന്ന ആതിഥേയ ടീമായ കല്ലാനോടും, താമരശേരി ചുരമിറങ്ങി വന്ന വയനാടൻ ടീമും വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല എന്നത് ടീം ലൈനപ്പിൽ നിന്ന് വ്യക്തമായിരുന്നു.

തുടക്കം മുതലേ ഇരു ടീമുകളും ചെറിയ മുന്നേറ്റങ്ങൾ നടത്തി ഗ്യാലറിയെ പ്രകമ്പനം കൊള്ളിച്ച് കൊണ്ടിരുന്നു.
പ്രാദേശിക ടീമുകളിലൊനായത് ആയത് കൊണ്ട് തന്നെ കല്ലാനോടിന് ആയിരുന്നു സപ്പോർട്ട് കൂടുതൽ എന്ന് പറയാൻ പറ്റില്ല...കാപ്പിരികൾക്ക് മുന്നിൽ നെഞ്ച് വിരിച്ചു പൊരുതിയ വയനാടിന്റെ ഓരോ മുന്നേറ്റങ്ങൾക്കും ഗ്യാലറിയിൽ കയ്യടി കിട്ടുന്നുണ്ടായിരുന്നു.


ആദ്യ പകുതിയുടെ അഞ്ചാം മിനിറ്റിൽ ജേഴ്സി നമ്പർ 17 റോഷൻ ജിജി നേടിയ ഗോളിൽ കല്ലാനോട്‌ മുന്നിലെത്തി. പിന്നീട് തുടർമുന്നേറ്റങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞു കളിച്ചെങ്കിലും പിന്നീട് ഗോൾ വീഴാതെ 1-0 യിൽ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ചതും ഇരു ടീമുകളുടെയും ആക്രമണ-പ്രത്യാക്രമണങ്ങളിലൂടെയായിരുന്നു.. ഒരു ഗോളിന് പുറകിലായതിനാൽ രണ്ടും കൽപ്പിച്ചായിരുന്നു വയനാടിന്റെ മുന്നേറ്റം. എന്നാൽ രണ്ടാം പകുതിയിൽ മത്സരത്തിന്റെ 56ആം മിനിറ്റിൽ ലഭിച്ച ഒരു ഫ്രീകിക്ക് നേരിടാൻ വയനാട് ടീം നിർമ്മിച്ച മനുഷ്യ മതിലിന്റെ അടിയിലൂടെ ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ ഒരു മനോഹര ഗോൾ നേടി കല്ലാനോട്‌ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ജഴ്സി നമ്പർ 7 സീസൺ ആയിരുന്നു സ്കോറർ. സ്കോർ 2-0


മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് കല്ലാനോട്‌ താരം ഒരിക്കൽ കൂടി ഗോൾ നേടിയെങ്കിലും സ്വന്തം പോസ്റ്റിലേക്കായി പോയെന്ന് മാത്രം. സ്കോർ 2-1. 

കല്ലാനോട്‌ രണ്ടാം ഗോൾ നേടിയതോടെ കുറേയധികം ആളുകൾ ഗ്യാലറി വിട്ടിരുന്നു. അവരിൽ പലരും സ്കോർ ബോർഡ് 2-1 ആയത് അറിഞ്ഞു കാണുവോ ആവോ..!



'വെള്ളിയാഴ്ച നടക്കുന്ന ഒന്നാം സെമി ഫൈനൽ മത്സരത്തിൽ പ്രാദേശിക ടീമുകളായ എം.വൈ.സി കക്കയവും, എഫ്സി തലയാടും പരസ്പരം ഏറ്റുമുട്ടും..!


Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി