കടൽ മണൽ ഖനനം നിർത്തുക; ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ
കോഴിക്കോട്: ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ
തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മൽസ്യത്തൊഴിലാളി യൂണിയനുകൾ. കടൽ മണൽ ഖനനത്തിനെതിരെ കേരള സർക്കാർ പ്രമേയം
പാസാക്കണമെന്നാണ് ആവശ്യപ്പെട്ടാണ് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
17 ന് കൊല്ലത്ത് സമരപ്രഖ്യാപന കൺവൻഷൻ നടത്തും. മാർച്ച് 5 ന് പാർലമെന്റ് മാർച്ച് നടത്തും. ഹർത്താലിൽ മത്സ്യമാർക്കറ്റുകളും പ്രവർത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. കരിനിയമം പിൻവലിക്കണമെന്നും കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു

Comments
Post a Comment