കൂരാച്ചുണ്ട്, ചക്കിട്ടപാറ മലയോര പഞ്ചായത്തുകൾ ഉൾപെടുത്തി പേരാമ്പ്ര താലൂക്ക് രൂപികരിക്കണമെന്ന ആവശ്യം ശക്തമാകുന്നു



പേരാമ്പ്ര: പേരാമ്പ്ര ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപവത്ക്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലയോര മേഖലയിലെ ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ താലൂക്ക് അനിവാര്യമാണെന്ന് വിവിധ ബഹുജന സംഘടനകൾ അഭിപ്രായപ്പെടുന്നു. മൂന്ന് പതിറ്റാണ്ടിലേറെ കാലമായുള്ള ആവശ്യം യാഥാർത്ഥ്യമാക്കണമെന്നാണ്കിഴക്കൻ മലയോരത്തിൻ്റെ ആവശ്യം. പുതിയ താലൂക്ക് അനുവദിക്കപ്പെട്ടാൽ നിലവിലുള്ള കൊയിലാണ്ടി താലൂക്കിന്റെ ജോലി ഭാരം കുറയുകയും വിവിധ സർക്കാ ർ സ്ഥാപനങ്ങൾ, സബ്‌ ട്രഷറി, വില്ലേജ് ഓഫീസ് തു ടങ്ങിയ വിവിധ സർക്കാ ർ സ്ഥാപനങ്ങളിൽ നിന്ന് കാല താമസം കൂടാതെ കാര്യങ്ങൾ എളുപ്പമാകും. ധന കാര്യ ഇടപാടുകൾ, ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾക്ക് വലിയ കാലതാമസമാണ് നിലവിൽ അനുഭവപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമങ്ങളിലും പട്ടണങ്ങളിലും മേഖലാ സ്പെസിഫിക്‌ പദ്ധതികൾ സുഗമമായി നേരിട്ട് നടപ്പാക്കാനും പുതിയ താലൂക്ക് രൂപീകരണത്തോടെ സാധിക്കുമന്നാണ് വിലയിരുത്തൽ. വിവിധ ആവശ്യങ്ങൾക്ക് കൂരാച്ചുണ്ട് ,മുതുകാട്, ചെമ്പനോട, ചക്കിട്ടപാറ തുടങ്ങിയ മേഖലകളിലുള്ളവർക്ക്‌ വലിയ പണച്ചെലവും സമയനഷ്ടവുമാണ് കൊയിലാണ്ടിയിലെത്താൻ നിലവിൽ അനുഭവപ്പെടുന്നത്.

പുതുതായി രൂപീകരിക്കുന്ന താലൂക്കിൽ സംസ്ഥാന പദ്ധതികൾ നിശ്ചിതമായ ഭാഗം നേരിട്ടും പുതിയ താലൂക്കുകളുടെ പ്രത്യേക പ്രശ്നങ്ങൾക്കായി ഫണ്ടുകൾ കേന്ദ്രീകൃതമായി വിനിയോഗിക്കാ നുമാകുമെന്നാണ വിലയിരുത്തൽ. പ്രദേശത്തിന്റെ ജനസംഖ്യ, സാമ്പത്തിക നില, ഇൻഫ്രാസ്ട്രക്‌ചർ ആവശ്യങ്ങൾ എന്നിവയെ ആശ്രയിച്ചുള്ള ഫണ്ടുകൾ ലഭ്യമാക്കാൻ കഴിയും . ഫണ്ട് ഉപയോഗിച്ച് പുതിയ പദ്ധതികൾ നടപ്പി ലാക്കുന്നതിനാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

സർക്കാർ ധനസഹായം കൂടുതൽ താലൂക്ക് തലത്തിലുള്ള ലക്ഷ്യങ്ങളെ മുൻ നിർത്തി വിതരണം ചെയ്യുന്നതിനാൽ സാമൂഹിക സുരക്ഷ, അഭിവൃദ്ധി പദ്ധതികൾ മികച്ച രീതിയിൽ ലഭ്യമാവുകയും കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഫണ്ടുകൾ ജനങ്ങളിലെത്തുന്ന തിലൂടെ വികസനത്തിൽ വലിയ കുതിച്ചു ചാട്ടമുണ്ടാകും.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി