തലയാട് 28-ാം മൈൽ റോഡിൽ റോഡ് പ്രവൃത്തി: പൊടി ദുരിതമാകുന്നു



✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : റോഡ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി വാഹ നങ്ങൾ സഞ്ചരിക്കുമ്പോൾ പാത യിൽ നിന്ന് ഉയരുന്ന പൊടി ജന ങ്ങൾക്ക് ദുരിതമാകുന്നതായി പരാതി, മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്ന തലയാട് 28-ാം മൈൽ റോഡിൽ 27-ാം മൈൽ മുതൽ 28-ാം മൈൽ വരെ യുള്ള മേഖലയിലാണ് പൊടിശല്യം രൂക്ഷമാകുന്നത്.

മാസങ്ങളായി റോഡിൽ പണി നടന്നുവരികയാണ്. പൊടിശല്യം നിയന്ത്രിക്കാൻ പാത നനയ്ക്കാത്തതാണു പ്രശ്നം റോഡരി കിൽ താമസിക്കുന്ന ഒട്ടേറെ പേർ ഇപ്പോൾ മാറി താമസിക്കുകയാണ്. അലർജി ഉൾപ്പെടെ രോഗമുള്ളവരാണ് ദുരിതത്തിലായത്.

റോഡ് നനയ്ക്കാൻ നാട്ടുകാർ കരാറുകാരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കുന്നില്ല. മൺ പണി തീരുന്നതു വരെ ദിവസേന റോഡ് നനയ്ക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി