Posts

Showing posts from October, 2024

തലയാട് കൃഷി നശിപ്പിച്ച കാട്ടുപന്നികളെ വെടിവച്ചുകൊന്നു

Image
തലയാട്:  തലയാട് മേഖലയിൽ വന്യമൃഗശല്യം രൂക്ഷ മായി തുടരുന്നു. ചെമ്പുങ്കര ഉണർവ് കൃഷിക്കൂട്ടം പാട്ടത്തിനെടുത്ത 5 ഏക്കറിലെ വിളകൾ നശിപ്പിച്ച 2 കാട്ടുപന്നികളെ അധികൃതരുടെ അനുമതിയോടെ വെടിവച്ചു കൊന്നു. കട്ടിപ്പാറ പഞ്ചായത്തിലെ എം പാനൽ ഷൂട്ടർ ജോസിൻ പെരിഞ്ചല്ലൂരാണ് ഇവയെ വെടിവച്ചു കൊന്നത്.

ചക്കിട്ടപാറ; ചെമ്പ്രയിൽ വിദ്യാർഥിക്കു പീഡനം: വ്യാപാരിയായ കായണ്ണ സ്വദേശി അറസ്‌റ്റിൽ

Image
ചക്കിട്ടപാറ: ചെമ്പ്ര മദ്രസയിലെ 12 വയസ്സുകാരനായ വിദ്യാർഥിക്കു നേരെ ലൈംഗി കാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിലായി. കായണ്ണ ബസാർ സ്വദേശിയെ ആണ് പെരുവണ്ണാമൂഴി പോലീസ് അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ മുതൽ ഒട്ടേറെ തവണ പ്രതിയുടെ കടയിലും മറ്റു സ്‌ഥലങ്ങളിലും വച്ചു ലൈംഗികാതിക്രമത്തിനു വിധേയനാക്കിയെന്നാണു വിദ്യാർഥിയുടെ മൊഴി. പ്രതിയെ റിമാൻഡ് ചെയ്തു. ✍🏻 ജോബി മാത്യു

ചക്കിട്ടപാറയിൽ ഉദ്യോഗസ്ഥ വീഴ്ചയിൽ ലക്ഷങ്ങൾ നഷ്ടം; ദുരിതം അനുഭവിച്ച് പൊതുജനങ്ങൾ .........

Image
ചിരട്ടയെടുത്ത് തെണ്ടൽ ഇന്ന് ചക്കിട്ടപാറ: മലയോര ഹൈവേയുടെ പണി നടക്കുന്ന പെരുവണ്ണാമൂഴി - ചക്കിട്ടപാറ റൂട്ടിൽ KSEB മുമ്പ് സ്ഥാപിച്ച 56 ലോഹ പോസ്റ്റുകൾ പറിക്കാനുള്ള ചെലവിലേക്കായി KSEB ക്ക് നൽകാൻ ഫണ്ട് ശേഖരിക്കാനായി കൊയിലാണ്ടി താലൂക്ക് വികസന സമിതി അംഗവും ചക്കിട്ടപാറ - പെരുവണ്ണാമൂഴി പാത ഓരത്തെ താമസക്കാരനുമായ രാജൻ വർക്കി ഇന്ന് (1 -10 -2024 വെള്ളി) ഉച്ച കഴിഞ്ഞ് 3.15 മുതൽ 4.15 വരെ ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള ഇല. ലോഹ പോസ്റ്റിനു മുന്നിൽ നിന്നു ചിരട്ടയെടുത്ത് തെണ്ടുന്നു.  (പോസ്റ്റുകൾ പറിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ചിരട്ടയെടുത്തു ഭിക്ഷാടനം നടത്തുമെന്നും സെപ്തംബറിൽ നടന്ന  കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ രാജൻ വർക്കി പ്രഖ്യാപിച്ചിരുന്നു). ഭിക്ഷയെടുത്തു കിട്ടുന്ന തുട്ടുകൾ നാളെ (ശനി) നടക്കുന്ന താലൂക്ക് വികസന സമിതി യോഗ വേദിയിൽ KSEB ക്ക് നൽകാനായി സമർപ്പിക്കും. KSEB ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം 2 കോടിയോളം രൂപ സർക്കാർ ഖജനാവിനു നഷ്ടമുണ്ടായിരിക്കുകയാണ്. പെരുവണ്ണാമൂഴി - ചക്കിട്ടപാറ റൂട്ടിൽ മലയോര ഹൈവേയുടെ പ്രവൃത്തി മന്ദീഭവിപ്പിച്ചിക്കുന്നതോടൊപ്പം  പൊടി / ചെളി കാരണം...

കണ്ടതൊന്നുമല്ല ജാനകിക്കാട്, .. ജനകിക്കാട്ടിലെ കൗതുകങ്ങൾ

Image
ഭൂമിയ്ക്കടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു, ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങൾ'... ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന സൂര്യരശ്മികളെ മറച്ചുകൊണ്ട് ഇലകൾ ഒരു പ്രണയത്തിന് കൂട്ടുനിൽക്കുകയാണ്. കർക്കശക്കാരനായ അച്ഛനെ പോലെ മുഖം ചുവപ്പിക്കുന്ന സൂര്യൻ. അനുസരണയില്ലാത്ത കൗമാരം പേറി പേരറിയാത്ത കാട്ടുമരങ്ങൾ പ്രണയത്തിലലിഞ്ഞ് വേരുകൾ കൊണ്ട് കെട്ടിപ്പുണരുന്നു. പ്രകൃതി മനോഹരമായ ശുദ്ധവായു കിട്ടുന്ന പച്ചപ്പ് നിറഞ്ഞ സ്ഥലം, ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ കാട്, കാടിനെ സ്നേഹിക്കുന്നവർ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് ജാനകിക്കാട്   സഞ്ചാരികളുടെ സ്വർഗ്ഗമാണ് കോഴിക്കോട്. രുചിയിലും അത് വിളമ്പിത്തരുന്ന സ്നേഹത്തിലും കോഴിക്കോട് . കോഴിക്കോട് നഗരം മാത്രം കറങ്ങി, ബീച്ചിൽ പോയി മാനഞ്ചിറയിൽ വിശ്രമിച്ച് മിഠായിത്തെരുവും കണ്ട് മിക്കപ്പോഴും കോഴിക്കോട് യാത്ര സഞ്ചാരികൾ അവസാനിപ്പിക്കുന്നു.   കോഴിക്കോടിന്റെ യഥാർത്ഥ കാഴ്ചകൾ കാണണമെങ്കിൽ കൂരാച്ചുണ്ട്, ചക്കിട്ടപാറ, മരുതോംങ്കര.... തുടങ്ങിയ മലയോര ഗ്രാമങ്ങളിൽ എത്തണം. ✍🏻 നിസാം കക്കയം & കൂരാച്ചുണ്ട് ന്യൂസ് 🎥 ഡീപ് ഫോട്ടോഗ്രാഫി ജാനകിക്കാട് കോഴിക്കോട് ജില്ലയിലെ...

നിര്യാതനായി

Image
  കൂരാച്ചുണ്ട് : വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ നാഴൂരി മറ്റത്തിൽ ജോർജ് നിര്യാതനായി. ഭാര്യ.. കുഞ്ഞമ്മ മക്കൾ.. സിബി, പരേതനായ സിനീഷ് മരുമക്കൾ: മോളി, സിനി സംസ്കാരം : 1.11.24 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഓഞ്ഞിൽ സെന്റ് ജോൺസ് കാത്തലിക് സെമിത്തേരിയിൽ

ചക്കിട്ടപാറയിൽ റോഡരികിൽ മാലിന്യം മാലിന്യം തള്ളി; ഹോട്ടലുടമയ്ക്ക് 13,000 രൂപ പിഴ

Image
  ചക്കിട്ടപാറ : പഞ്ചായത്തിൽ 14-ാം വാർഡിലെ മുക്കവല - അക്വാഡക്ട് റോഡരികിൽ കഴിഞ്ഞ ദിവസം മാലിന്യം തള്ളിയവർക്ക് എതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചു. പ്ലാസ്‌റ്റിക്, കുപ്പി  ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പൊതുജനങ്ങൾക്ക് ആരോഗ്യ പ്രശ്ന‌മാകുന്ന വിധത്തിൽ റോഡരികിൽ തള്ളിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ സംഭവം സംബന്ധിച്ച് പഞ്ചായത്തിനു റിപ്പോർട്ട് കൈമാറിയിരുന്നു. മാലിന്യം തള്ളിയ പേരാമ്പ്ര മില്ലേനിയം ഹോട്ടൽ ഉടമയ്ക്ക് എതിരെ പഞ്ചായത്ത് 13,000 രൂപയാണ് പിഴയിട്ടത്. പഞ്ചായത്ത് പ്രസിഡ ന്റ് കെ.സുനിൽ, സ്‌ഥിരസമിതി അധ്യക്ഷൻ സി.കെ.ശശി, മെംബർ വിനീത മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഹരിതകർമ സേനാംഗങ്ങൾ മാലിന്യം നീക്കം ചെയ്തു. ✍🏻 ജോബി മാത്യു  

കൂരാച്ചുണ്ട് വിളിക്കുന്നു..... സഞ്ചാരികളേ ഇതിലേ..... നമ്പികുളം

Image
മലകയറി മുകളിലെത്തിയാൽ കാത്തിരിക്കുന്നത് വടക്കൻ കിഴക്കൻ കേരളത്തിലെ മനോഹര കാഴ്ചകളാണ്. കണ്ണൂർ ധർമ്മടം തുരുത്ത് മുതൽ കോഴിക്കോട് ടൗൺ വരെയുള്ള ഭാഗങ്ങളും വയനാടൻ മലനിരകളും  കോഴിക്കോട്ടെ ഏറ്റവും ഉയരം ഉള്ള കൊടുമുടിയിൽ ഒന്നായ  നമ്പികുളത്ത് നിന്ന് കാണാനാകും   2500 അടി ഉയരമുള്ള നമ്പികുളം കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നാണ്.    സാഹസിക വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഓഫ് റോഡ് ഡ്രൈവിങ്ങും , പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ട്രെക്കിംഗിനും നമ്പികുളം പ്രാധാന്യം നൽകുന്നു   ✍🏻 നിസാം കക്കയം & കൂരാച്ചുണ്ട് ന്യൂസ്  🎥deep photography  കൂരാച്ചുണ്ട് : കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽ സ്ഥിതിചെയ്യുന്ന ഒരു മലയാണ് നമ്പികുളം.  മലയോര ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയണ് നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നത്. കണ്ണൂർ ധർമ്മടം തുരുത്ത് മുതൽ കോഴിക്കോട് ടൗൺ വരെയുള്ള ഭാഗങ്ങളും വയനാടൻ മലനിരകളും മലമുകളിൽ നിന്ന് കാണാനാവുമെന്നതാണ് പ്രദേശത്തിന്റെ പ്രധാന ആകർഷണം. മലകയറ്റത്തിന് പ്രാധാന്യം നൽകുന്ന വിനോദ സഞ്ചാരകേന്ദ്രം സാഹസിക വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്.   2500 അടി ഉയരമുള്ള നമ...

നിര്യാതനായി

Image
 തലയാട് : കഴിഞ്ഞ ദിവസം തലയാട് ജോലിക്കിടയിൽ  ഗുരുതരമായി പരിക്കേറ്റ ലോഡിംഗ് തൊഴിലാളി  നിര്യാതനായി. പി പി , ശശി പാറപ്പുറത്ത് നിര്യാതനായി.

നിര്യാതനായി

Image
  കൂരാച്ചുണ്ട് അത്യോടിയിൽ ആദ്യാകാല താമസക്കാരനും ഇപ്പോൾ കണ്ണൂര് ആലക്കോട് താമസിക്കുന്നതുമായ തലക്കുളത്ത്  ജോസ് (ജോസഫ്) (75) നിര്യാതനായി ഭാര്യ: ഏലിക്കുട്ടി മക്കൾ : ഷൈൻ, ഷാൻസി, റ്റിഷ മരുമക്കൾ : ഡാഫിൻ ചെട്ട്യാശ്ശേരി, സന്തോഷ് കണ്ണാട്ട്, ബാബു പുളിക്കൽ. മൃതസംസ്‌കാര ശുശ്രൂഷകൾ (31/10/2024) വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ശേഷം  ആലക്കോട് സെൻ്റ് മേരീസ് ഫൊറോന    പള്ളിയിൽ.....

പൊട്ടിപ്പൊളിഞ്ഞ് പൊറാളി റോഡ്

Image
നിസാം ✍🏻 നിസാം കക്കയം    കൂരാച്ചുണ്ട് : കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പൊദാളി-പുവത്താംകുന്ന് റോഡ് ടാറിങ് തകർന്ന് യാത്ര ദുസ്സഹമായ നിലയിൽ. രണ്ട് പഞ്ചായത്ത് മേഖലകളിൽ ഉൾപ്പെട്ട റോഡായതിനാൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കുന്നതിന്റെ സാങ്കേതിക തടസ്സമാണ് പ്രവൃത്തി വൈകാൻ കാരണമാകുന്നത്. റോഡിന്റെ തുടക്കമുള്ള 400 മീറ്ററോളം ഭാഗം കായണ്ണ പഞ്ചാ യത്തിലും ബാക്കിയുള്ള ഒരു കി ലോമീറ്റർ കൂരാച്ചുണ്ട് പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡിലുമാണ്. മഴപെയ്യുമ്പോൾ ഒലിച്ചെത്തുന്ന  വെള്ളം ഒഴുകിപ്പോകാൻ ഓവുചാലില്ലാത്തതും റോഡ് കൂടുതൽ തകരാൻ കാരണമാവുകയാണ്. നടുത്തൊട്ടി മേഖലയിലെ മുപ്പതിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന ഏകറോഡാണിത്. ജൽജീവൻ പദ്ധതിക്ക് പൈപ്പിടാൻവേണ്ടി റോഡ് കീറിയത് നന്നാക്കാത്തതാണ് യാത്രാദുരിതത്തിന് പ്രധാന കാരണമായത്. മഴപെയ്യുമ്പോൾ ഒലിച്ചെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ, റോഡ് തകർന്ന് മെറ്റലുകൾ പരന്നുകിടക്കുന്ന അവസ്ഥയിലായതിനാൽ അപകടത്തിൽ പ്പെടുന്നതും പതിവാണ്. മഴപെയ്തതോടെ റോഡിലെ കുഴികളിൽ വെള്ളംകെട്ടിനിന്ന് റോഡും കുഴിയും തിരിച്ചറിയാനാകാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യവുമുണ്ട്. റോഡ് എത്രയുംപെട്ടെന്ന് ടാർ...

കംബോഡിയയിൽ കുടുങ്ങിയ പേരാമ്പ്ര സ്വദേശിയെ കണ്ടെത്താൻ ശ്രമം തുടരുന്നു

Image
 പേരാമ്പ്ര: കംബോഡിയയിൽ കുടുങ്ങിയ സംഘത്തിലെ പേരാമ്പ്ര സ്വദേശിയെ കണ്ടെത്തി നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുന്നു. പിതാവിന്റെ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. തെക്കെ മലയിൽ അനുരാഗ്, സെമിൻ എന്നിവർ അടക്കം 4 ആളുകളുടെ പേരിലാണ് കേസ്. കംബോഡിയയിൽ സൈബർ തട്ടിപ്പുകാരുടെ സ്ഥാപനത്തിൽ കുടുങ്ങിയ പേരാമ്പ്ര കൂത്താളി പനക്കാട് താഴെ പുരയിൽ അബിൻ (25)നെയാണ് കണ്ടെത്തി നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നത്. ബാങ്കോക്കിൽ ഒരുലക്ഷം രൂപ ശമ്പളമുള്ള ജോലി നൽകുമെന്നു വിശ്വസിപ്പിച്ച് ഒക്ടോബർ 7ന് രാത്രി 8 മണിയോടെയാണ് അബിൻ ബാബുവിനെ വീട്ടിൽ എത്തി കൂട്ടിക്കൊണ്ടു പോയത്. കേസിലെ ഒന്നാം പ്രതി അനുരാഗിന്റെ നിർദേശ പ്രകാരം രണ്ടാം പ്രതി സെമിൻ ആണ് കൂട്ടികൊണ്ട് പോയത് എന്ന് ബാബു പറഞ്ഞു. കംബോഡിയയിൽ തട്ടിപ്പു സംഘത്തിന്റെ വലയിൽ കുടുങ്ങിയ യുവാവിനെ നാട്ടിൽ എത്തിക്കാൻ എംബസിയുടെ സഹായത്തോടെ ശ്രമം നടത്തി വരികയാണ്. വീട്ടുകാർ മുഖ്യമന്ത്രി, ഷാഫി പറമ്പിൽ എംപി മുഖേന കേന്ദ്ര വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ട്. യുവാവിനൊപ്പം കേരളത്തിൽ  നിന്നും പോയ 7 പേർ രക്ഷപ്പെട്ട് നാട്ടിൽ എത്തിയിട്ടുണ്ട്.

മലപ്പുറം പോത്തുകല്ല്, ആനക്കൽ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം; ആളുകളെ മാറ്റി പാർപ്പിച്ചു

Image
മലപ്പുറം : മലപ്പുറം പോത്തുകല്ല്, ആനക്കൽ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒൻപത് മണിയോടെയാണ് ശബ്‌ദം കേട്ടതെന്ന് നാട്ടുകാർ പറയുന്നു. പരിഭ്രാന്തരായ നാട്ടുകാർ വീടുകൾക്ക് പുറത്തിറങ്ങി. പ്രദേശത്തു നിന്ന് ആളുകളെ പഞ്ചായത്ത് അധികൃതർ മാറ്റി. വില്ലേജ് ഒഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് കേരള ‌സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നു. അറിയിച്ചു.വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ആളുകളെ മാറ്റി പാർപ്പിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നേരത്തെയും ഇവിടെ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ജിയോളജിസ്റ്റ് പരിശോധന നടത്തുകയും ചെയ്തിരുന്നതാണ്...

ഓട്ടോ വിളിച്ചിട്ട് കിട്ടിയില്ല, ആ തൊഴിലുറപ്പ് തൊഴിലാളികൾ മരണത്തിലേക്ക് ഒന്നിച്ച് നടന്നു

Image
സംഭവസ്ഥലത്ത് വിങ്ങിപ്പൊട്ടിയ  സഹപ്രവർത്തകർ  'അധികം ദൂരമുണ്ടെങ്കിൽ എല്ലാദിവസവും ഓട്ടോ വിളിച്ചു പോകുന്നവരാണ്. സ്ഥിരമായി വിളിക്കുന്ന ഓട്ടോറിക്ഷകളൊന്നും കിട്ടിയില്ല. അതുകൊണ്ട് നടന്നുപോകാൻ തീരുമാനിച്ചു'- രാമന്തളി കുരിശുമുക്കിൽ ഗുഡ്‌സ് വാഹനമിടിച്ചു മരിച്ച സഹപ്രവർത്തകരെക്കുറിച്ചു പറയുമ്പോൾ തൊഴിലുറപ്പു തൊഴിലാളികൾ വിങ്ങിപ്പൊട്ടി. പയ്യന്നൂർ : ആകെ 24 തൊഴിലുറപ്പ് തൊഴിലാളികൾ രാമന്തളി കല്ലേറ്റുംകടവിലെ അഞ്ചാം വാർഡിൽപ്പെട്ട സ്ഥലത്തുണ്ട്. അവരിൽ 20 പേരാണ് തിങ്കളാഴ്‌ച പണിക്ക് എത്തിയത്. ആദ്യം ഓണപ്പറമ്പിൽ പോയി പഞ്ചായത്ത് നിർദേശിച്ച പ്രകാരം ഫോട്ടോ എടുക്കണമായിരുന്നു. ഓണപ്പറമ്പിൽനിന്ന് ഇവർ പിരിഞ്ഞു. അപകടത്തിൽപ്പെട്ട ശോഭയും യശോദയും ശ്രീലേഖയും അവിടെനിന്ന് ഓട്ടോ കിട്ടാത്തതിനാൽ കല്ലേറ്റുംകടവിലേക്ക് നടന്നുവരികയായിരുന്നു. അരക്കിലോമീറ്ററോളം കഴിഞ്ഞാണ് അപകടം. മൂവരും പോയത് ബാക്കിയായ പണി തീർക്കാൻ. മറ്റു തൊഴിലാളികൾ വേറെ വഴിക്കുപോയപ്പോൾ ഇവർ മൂവരും തീർക്കാനുള്ള സ്ഥലത്തെ പണിക്കായി വരികയായിരുന്നു. കുരിശുമുക്ക് കവല കടന്നയുടൻ ടോപ്പ് റോഡിൽനിന്ന് എം സാൻഡും കയറ്റിവന്ന ചെറു ചരക്കുവാഹനം (ലൈറ്റ് ഗുഡ്‌സ് വെഹിക്കിൾ) ഇവരുടെ പിറ...

ഇഴജന്തുക്കൾക്കു വേണ്ടിയോ! കക്കയത്തെ ഈ ക്വാർട്ടേഴ്‌സുകൾ?

Image
വൈദ്യുതി ബോർഡിൻ്റെ ക്വാർട്ടേഴ്‌സുകൾ നാശത്തിന്റെ വക്കിൽ  ✍🏻 നിസാം കക്കയം     കൂരാച്ചുണ്ട് : വൈദ്യുതി ബോർഡിൻറെ കീഴിലുള്ള കക്കയം കെ .എസ്.ഇ.ബി. കോളനിയിലെ ക്വാർട്ടേഴ്‌സുകൾ അറ്റകുറ്റപ്പണി കളില്ലാത്തത് കാരണം നശിക്കുന്നു. കക്കയം ഡാം നിർമാണസമയത്ത് കെ.എസ്.ഇ.ബി.യുടെ അധീനതയിലുള്ള ഭൂമിയിൽ നൂറുകണക്കിന് ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടങ്ങളാണ് അറ്റകുറ്റപ്പണികൾ നടത്താത്തത് കാരണം നശിച്ചുകൊണ്ടിരിക്കുന്നത്. വലിയ വാകമരങ്ങൾ വളർന്ന് കെട്ടിടങ്ങളുടെ മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നു. വാതിലുകളും ജനലുകളും ദ്രവിച്ചു തീർന്നിരിക്കുകയാണ്. ആസ്ബറ്റോസ് ഷീറ്റുകൾക്ക് മുകളിൽ പുല്ലുവളർന്ന് കെട്ടിടം താറുമാറായിക്കിടക്കുക യാണ്. ചിലതൊക്കെ പൊട്ടിയും നശിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്കു മുൻപ് പണിത കെട്ടിടങ്ങൾക്ക് പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല. കൃത്യമായി പരിപാലിച്ച് വാടകയ്ക്ക് നൽകിയാൽ സർക്കാർ ഉദ്യോഗസ്ഥർതന്നെ താമസിക്കാൻ സാധ്യതയുണ്ട്. ഇതിനും വൈദ്യുതി ബോർഡ് താത്പര്യം കാണിക്കാറില്ല. കോടിക്ക ണക്കിന് രൂപയാണ് ഇതുമൂലം നഷ്ടമാകുന്നത്. സമൂഹവിരുദ്ധർ കെട്ടിടങ്ങളിൽ കയറി യിറങ്ങുന്നുണ്ടെന്നും ആക്ഷേപമുണ്ട്. വിനോദസഞ്ചാര കേന്ദ്രമാ...

അണക്കെട്ടുകളിൽ മണൽ നിറയുന്നു

Image
✍🏿 നിസാം കക്കയം   കൂരാച്ചുണ്ട്: അണക്കെട്ടുകളിൽ മണൽനിറഞ്ഞിട്ടും നീക്കാൻ സർക്കാർനടപടിയില്ലെന്ന് ആക്ഷേപം. ജില്ലയിലെ പ്രധാനഡാമുകളായ കക്കയം, പെരുവണ്ണാമൂഴി ഡാമുകളിൽ വർഷങ്ങളായി മണലും എക്കലും അടിഞ്ഞുകൂടി സംഭരണ ശേഷിയിൽ 40 ശതമാനംകുറവാണ് വന്നിട്ടുള്ളത്. 1973-ലാണ് പെരുവണ്ണാമൂഴി അണക്കെട്ട് നിർമാണം പൂർത്തീകരിക്കുന്നത്. അൻപത് വർഷത്തിലധികമായി അടിഞ്ഞുകൂടിയമണലും എക്കലും ഇതിന്റെ ജലസംഭരണശേഷിയെ ഗുരുതരമായാണ് ബാധിച്ചിട്ടുള്ളത്. ജില്ലയിലെ വിവിധപഞ്ചായത്തുകളിലായി പതിനായിരത്തിലധികം ഹെക്‌ടർസ്ഥലത്ത് കൃഷിക്ക് ഉപയോഗിക്കുന്ന ജലസേചനപദ്ധതിയുടെ സ്രോതസ്സാണ് അണക്കെട്ടുകൾ  . കോഴിക്കോട് നഗരത്തിലും പതിനഞ്ചോളം പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന ജപ്പാൻകുടിവെള്ളപദ്ധതി, പെരുവണ്ണാമൂഴി ചെറുകിട വൈദ്യുതപദ്ധതി, ജൽജീവൻപദ്ധതി എന്നിവയ്ക്കും പെരുവണ്ണാമൂഴി അണക്കെട്ടിനെയാണ് ആശ്രയിക്കുന്നത്. ഡാമിലെ മണൽ നീക്കംചെയ്താൽ അണക്കെട്ടിന്റെ സംഭരണശേഷി ഗണ്യമായിവർധിപ്പിക്കാൻ കഴിയും. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും മണൽവാരുന്നതിന് നിയമവഴിയിലൂടെ വഴിയൊരുക്കാൻ ജനപ്രതിനിധികളും ബന്ധപ്പെട്ട അധികൃതരും നടപടിസ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ മണൽവാരൽ തൊഴില...

കുട്ടികളെ കരാട്ടെ പഠിപ്പിച്ച് സിനർജി ഹിൽവാലി സ്‌കൂളിൻ്റെ നല്ലപാഠം

Image
കൂരാച്ചുണ്ട്:  വിദ്യാർഥികളിൽ ഏകാഗ്രത, ആത്മവിശ്വാസം സ്വയം പ്രതിരോധം എന്നിവ വളർത്തുക ലക്ഷ്യമിട്ടു കരാട്ടെ ക്യാം പിനു കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്‌കൂളിൽ തുടക്കമായി. മനോരമ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി ആരംഭിച്ചത്. വൈസ് പ്രിൻസിപ്പൽ വി.ജെ. നീനു ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ വട്ടച്ചിറ ക്ലാസെടുത്തു. അഖിൽ മനോജ്, വിദ്യാർഥി കോ ഓർഡിനേറ്റർമാരായ ഫാത്തിമ  ലിയാന, ലയ സജീഷ് എന്നിവർ നേതൃത്വം നൽകി. 🧾 ജോബി മാത്യു  

പേരാമ്പ്രയില്‍ യുവതി വാടക വീട്ടില്‍ മരിച്ച നിലയില

Image
പേരാമ്പ്ര: പേരാമ്പ്രയിലെ വാടകവീട്ടില്‍ 19 കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സില്‍വര്‍ കോളേജിനടുത്ത് വാടകക്ക് താമസിക്കുന്ന എരവട്ടൂര്‍ നമ്പൂടിക്കണ്ടി മീത്തല്‍ അശ്വിന്റെ ഭാര്യ പ്രവീണ(19)ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ അശ്വിന്‍ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോളാണ് പ്രവീണയെ മരിച്ച നിലയില്‍ കാണുന്നത്.പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. 

പട്ടാപ്പകൽ വായിൽ തുണി തിരുകി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; രണ്ടംഗ സംഘം കസ്റ്റഡിയിൽ

Image
തിരുവനന്തപുരം: കഴക്കൂട്ടം മംഗലപുരത്ത് ആളില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ചു കയറി നഴ്സിങ് വിദ്യാർഥിനിയായ 20 കാരിയെ ബലാത്സംഗം ചെയ്തു. കേബിൾ ജോലിക്കാരായ രണ്ടംഗ സംഘമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ബഹളം വെച്ച പെൺകുട്ടിയുടെ വായിൽ തുണിതിരുകിയാണ് ക്രൂരമായി പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ രണ്ടുപേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചസമയത്ത് കുട്ടിയുടെ മാതാപിതാക്കൾ പുറത്തു പോയത് മനസിലാക്കിയാണ് പ്രതികൾ വീട്ടിലെത്തിയത്. 27.10.2024

മണൽ നിറഞ്ഞ് പെരുവണ്ണാമൂഴി, കക്കയം ഡാമുകൾ; സംഭരണശേഷി 40% കുറഞ്ഞു

Image
മണലും എക്കലും നീക്കം ചെയ്യാൻ സർക്കാർ നടപടി വേണമെന്ന് ആവശ്യം  ✍🏻 ജോബി മാത്യു   കൂരാച്ചുണ്ട് : വർഷങ്ങളായി പെരുവണ്ണാമൂഴി, കക്കയം ഡാമുകളിൽ അടിഞ്ഞുകൂടിയ മണലും എക്കലും നീക്കം ചെയ്യാത്തതു മൂലം സംഭരണശേഷി കുറഞ്ഞതിനാൽ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നു ആവശ്യം ഉയരുന്നു. 50 വർഷം മുൻപ് നിർമിച്ച പെരുവണ്ണാമുഴി ഡാമിൻ്റെ സംഭരണശേഷി മണൽ നിറഞ്ഞ് 40% കുറഞ്ഞിരിക്കുകയാണ്. കുറ്റ്യാടി  ജലസേചന പദ്ധതിയിൽ ജില്ലയി ലെ കൃഷിമേഖലയുടെ അഭിവൃ ദ്ധിക്ക് ഇടയാക്കുന്നത് ഈ ഡാമിലെ ജലസ്രോതസ്സാണ്. ജപ്പാൻസഹായ കുടിവെള്ള പദ്ധതി, പെരുവണ്ണാമുഴി ചെറുകിട ജല വൈദ്യുത പദ്ധതി, ജല അതോറി റ്റി പദ്ധതി, ജലജീവൻ പദ്ധതി എന്നിവയ്ക്കും പെരുവണ്ണാമുഴി ഡാമിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.  മണൽ നീക്കം ചെയ്‌താൽ ഡാമിന്റെ സംഭരണ ശേഷി വർധിച്ച് കൂടുതൽ അളവിൽ വെള്ളം ശേഖരിക്കാം. മണൽ ലേലം ചെയ്തത് സർക്കാരിനു വരുമാനവുമാകും. ഒട്ടേറെ പേർക്ക് തൊഴിലവസരം സൃഷ്ട‌ിക്കാനും സാധിക്കും

ജില്ലാ സ്കൂൾ കായികമേള: അമ്മയ്ക്കും പരിശീലകനും അഭിമാനമായി റ്റീനയുടെ സ്വർണം

Image
 ✍🏻 രാജൻവർക്കി  ചക്കിട്ടപാറ: ജില്ലാ സ്‌കൂൾ കായികമേളയിൽ അമ്മയുടെയും പരിശീലകന്റെയും അഭിമാനമുയർത്തി എം.ടി. റ്റീന. ജൂണിയർ പെൺകുട്ടികളു ടെ 800 മീറ്റർ ഓട്ട മത്സരത്തിലും റിലേയ്ക്കും സ്വർണം നേടിയ റ്റീന നാടിനും അഭിമാനമായി. ചക്കിട്ടപാറ മുളങ്ങാശേരിൽ റ്റോഷ് - ജയ ദമ്പതികളുടെ മകളാണ് കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയായ റ്റീന സ്‌കൂൾ മേളയിൽ വിജയിച്ചെങ്കിലും പത്താം ക്ലാസിലായതിനാൽ റവന്യു മേളക്ക് പോകുന്നില്ലെന്നായിരുന്നു റ്റീനയുടെ തീരുമാനം. വിവരമറിഞ്ഞ ചക്കിട്ടപ്പാറയിലെ കായികപരിശീലകൻ കെ.എം. പീറ്റർ റ്റീനയുടെ വീട്ടിലെത്തി കായികമേളയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഗുരുവിനു കൊടുത്ത വാക്ക് അനുസരിച്ച് മെഡിക്കൽ കോളജ് ഗ്രൗണ്ടിലിറങ്ങിയറ്റീന പ്രതീക്ഷ തെറ്റിച്ചില്ല. വർഷങ്ങൾക്കു മുൻപ് തന്റെ അമ്മ മത്സരിച്ചു ഒന്നാം സ്ഥാനത്തെത്തിയ അതേ ഇനത്തിലും കാറ്റഗറിയിലുമാണ് റ്റീനയും വിജയിയായത്.

ജില്ലാ സ്കൂൾ കായികമേള: അമ്മയ്ക്കും പരിശീലകനും അഭിമാനമായി റ്റീനയുടെ സ്വർണം

Image
 ✍🏻 രാജൻവർക്കി  ചക്കിട്ടപാറ: ജില്ലാ സ്‌കൂൾ കായികമേളയിൽ അമ്മയുടെയും പരിശീലകന്റെയും അഭിമാനമുയർത്തി എം.ടി. റ്റീന. ജൂണിയർ പെൺകുട്ടികളു ടെ 800 മീറ്റർ ഓട്ട മത്സരത്തിലും റിലേയ്ക്കും സ്വർണം നേടിയ റ്റീന നാടിനും അഭിമാനമായി. ചക്കിട്ടപാറ മുളങ്ങാശേരിൽ റ്റോഷ് - ജയ ദമ്പതികളുടെ മകളാണ് കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയായ റ്റീന സ്‌കൂൾ മേളയിൽ വിജയിച്ചെങ്കിലും പത്താം ക്ലാസിലായതിനാൽ റവന്യു മേളക്ക് പോകുന്നില്ലെന്നായിരുന്നു റ്റീനയുടെ തീരുമാനം. വിവരമറിഞ്ഞ ചക്കിട്ടപ്പാറയിലെ കായികപരിശീലകൻ കെ.എം. പീറ്റർ റ്റീനയുടെ വീട്ടിലെത്തി കായികമേളയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഗുരുവിനു കൊടുത്ത വാക്ക് അനുസരിച്ച് മെഡിക്കൽ കോളജ് ഗ്രൗണ്ടിലിറങ്ങിയറ്റീന പ്രതീക്ഷ തെറ്റിച്ചില്ല. വർഷങ്ങൾക്കു മുൻപ് തന്റെ അമ്മ മത്സരിച്ചു ഒന്നാം സ്ഥാനത്തെത്തിയ അതേ ഇനത്തിലും കാറ്റഗറിയിലുമാണ് റ്റീനയും വിജയിയായത്.

സ്കറിയ മാസ്റ്ററുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് ബ്ലോക്ക് മെംബർ അഡ്വ: ഹസീന; കൈതക്കൊല്ലി വ്യവസായ എ‌സ്റ്റേറ്റിൽ നിർമാണ പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു.

Image
കൂരാച്ചുണ്ട്: സഖാവ് MM സ്ക്കറിയ മാസ്റ്റർ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന 1998 വർഷത്തിൽ ദീർഘവീക്ഷണത്തോടെ വാങ്ങി , ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയതാണ് കൈതക്കൊല്ലിയിലുള്ള രണ്ടര ഏക്കർ ഭൂമി. ഇതൊരു വ്യാവസായിക എസ്റ്റേറ്റ് ഭൂമിയാണെന്നും വ്യാവസായിക ആവശ്യങ്ങൾക്കല്ലാതെ മറ്റൊരു ആവശ്യത്തിനും ഈ ഭൂമി ഉപയോഗിക്കാൻ പാടുള്ളതല്ലായെന്നും ഭൂമി ഏറ്റെടുത്ത ആധാരത്തിൽ കൃത്യമായി എഴുതിയിട്ടാണ് പ്രസ്തുത ഭൂമി ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയത്. വ്യവസായിക സംരഭങ്ങൾ വരിക , അതിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുക മലയോര മേഖലയുടെ വികസനം സാധ്യമാക്കുക എന്നതാണ് സഖാവ് സ്ക്കറിയ മാസ്റ്റർ കണ്ട സ്വപ്നം. അഡ്വ: ഹസീന ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി ചുമതലയേറ്റെടുത്തതിന് ശേഷം ഈ ഭൂമിയിൽ സംരംഭങ്ങൾ ആരംഭിക്കണമെന്ന ഉദ്ദേശത്തോടെ മുന്നോട്ട് നീങ്ങിയപ്പോൾ, നിയമ കുരുക്കുകളിലെ നിരവധി പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നിരുന്നു. ഒരു കോടി രൂപക്ക് മുകളിൽ ചിലവഴിച്ച് കൊണ്ടുള്ള ബഹുവർഷ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

നിര്യാതനായി

Image
  മരുതോങ്കര:  പൊൻതൊട്ടിയിൽ ജോർജ് നിര്യാതനായി. സംസ്കാരം ഇന്ന് (24/10/24) വൈകുന്നേരം 4 ന് മരുതോങ്കര സെന്റ് മേരിസ് ഫോറോന പള്ളി സെമിത്തേരിയിൽ.. -

കോഴിക്കോട് ജില്ലാ കായികമേളയിൽ 125 പോയിൻ്റ് നേടി ഓവർ-ഓൾ റണ്ണേഴ്സ് അപ്പ് സെൻ്റ് ജോർജ് ഹൈസ്കൂൾ കുളത്തുവയൽ

Image
സെൻ്റ്. ജോസഫിൻ്റെ എച്ച്.എസ് പുല്ലൂരാംപാറ 25 സ്വർണവും 12 വെള്ളിയും 15 വെങ്കലവും നേടി 176 പോയിൻ്റ്  നേടി ഒന്നാം സ്ഥാനം നേടി. സെൻ്റ്. ജോർജ്ജ് എച്ച് എസ് എസ് കുളത്തുവയൽ 18 സ്വർണവും 8 വെള്ളിയും 11 വെങ്കലവും നേടി 125 പോയിൻ്റ്  നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി  എ എം എച്ച് എസ് എസ് പൂവമ്പായി 8 സ്വർണവും 11 വെള്ളിയും 1 വെങ്കലവും നേടി 74 പോയിൻ്റ്  നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ ഓവർ-ഓൾ റണ്ണേഴ്സ് അപ്പ് സെൻ്റ് ജോർജ് ഹൈസ്കൂൾ കുളത്തുവയൽ

Image
കുളത്തുവയൽ : കോഴിക്കോട് ജില്ലാ കായിക മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കുളത്തുവയൽ സെന്റ് ജോർജ് എച്ച് എസ് എസ്. തുല്യ കരുത്തരായ സെൻ്റ്. ജോസഫിൻ്റെ എച്ച്.എസ് പുല്ലൂരാംപാറയോട് പിടിച്ചു നിൽക്കുകയും..... വെല്ലുവിളി ഉയർത്തിയ എ എം എച്ച് എസ് എസ് പൂവമ്പായിയെ പിന്നിലാക്കി മുന്നേറിയ കുളത്തുവയൽ സെന്റ് ജോർജ് എച്ച് എസ് എസിന് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 💐 💐💐💐💐💐

നിര്യാതയായി

Image
കൂരാച്ചുണ്ട് : കോഴിക്കോട് താമസിച്ചിരുന്ന കൊടുമയിൽ ഖദീജ ഹജ്ജുമ്മ എന്നവർ മരണപ്പെട്ടിരിക്കുന്നു. (മർഹൂം കൊടുമയിൽ ഇബ്രാഹീം ഹാജി യുടെ ഭാര്യയാണ്). ബഷീർ , അഷറഫ് , സുബൈദ എന്നിവർ മക്കളാണ് .  ഇന്ന് 23/10/2024 ബുധൻ വൈകിട്ട് ആറു മണിക്ക് മയ്യത്ത് നിസ്കാരം അത്യോടി മുഹയ്ദീൻ പള്ളിയിൽ . 

കുട്ടികളുണ്ടോ? പരിശീലിപ്പിക്കാൻ കുളത്തുവയലുകാരുടെ പ്രിയപ്പെട്ട പീറ്റർ സാർ റെഡി

Image
കുളത്തുവയൽ: കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസിലെ ഓരോ കുട്ടിയും ട്രാക്കിൽ ഇറങ്ങുമ്പോൾ കയ്യിലൊരു ടൈമറുമായി ഒരു മനുഷ്യൻ ഫിനിഷിങ് പോയിന്റിലേക്ക് കണ്ണുംനട്ട് നിശ്ശബ്ദനായി നിൽപുണ്ട്. കുളത്തുവയലുകാരുടെ പ്രിയപ്പെട്ട പീറ്റർ സാർ. ഒരു ഗ്രാമത്തെ ഒന്നടങ്കം കായികമേഖലയിൽ വളർത്തി ക്കൊണ്ടു വരാൻ പ്രയത്നിക്കുന്ന മനുഷ്യൻ. പതിറ്റാണ്ടുകളായി സ്കൂ‌ൾ കായികമേളകളിൽ സ്ഥിരം സാന്നിധ്യം കൂടിയാണ് കെ.എം.പീറ്റർ. ചക്കിട്ടപ്പാറ കരിമ്പനക്കുഴി കെ. എം. പീറ്റർ കുളത്തുവയൽ സ്കൂളിലെ പൂർവവിദ്യാർഥിയാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് സംസ്‌ഥാന കായികമേളയിൽ ജാവലിൻ ത്രോയിലും ഓട്ടത്തിലുമൊക്കെ സ്വർണമെഡൽ ജേതാവാണ്. സഹകരണ ബാങ്കിലെ സെക്രട്ടറിയായിരിക്കെയാണ് കുട്ടികളെ പരിശീലിപ്പിച്ചു തുടങ്ങിയത്. ഒളിംപ്യൻ ജിൻസൺ ജോൺസണും നയന ജയിംസുമടക്കമുള്ള അനേകം താരങ്ങളെ വാർത്തെടുക്കുന്നതിൽ പീറ്റർ സാർ പങ്കു വഹിച്ചിട്ടുണ്ട്. എഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ കഴിഞ്ഞ വർഷം പീറ്റർ ഇന്ത്യക്കുവേണ്ടി സ്വർണമെഡലും നേടിയിട്ടുണ്ട്. ✍🏻 ജോബി മാത്യു