ചക്കിട്ടപാറയിൽ ഉദ്യോഗസ്ഥ വീഴ്ചയിൽ ലക്ഷങ്ങൾ നഷ്ടം; ദുരിതം അനുഭവിച്ച് പൊതുജനങ്ങൾ .........
ചിരട്ടയെടുത്ത് തെണ്ടൽ ഇന്ന്
ചക്കിട്ടപാറ: മലയോര ഹൈവേയുടെ പണി നടക്കുന്ന പെരുവണ്ണാമൂഴി - ചക്കിട്ടപാറ റൂട്ടിൽ KSEB മുമ്പ് സ്ഥാപിച്ച 56 ലോഹ പോസ്റ്റുകൾ
പറിക്കാനുള്ള ചെലവിലേക്കായി KSEB ക്ക് നൽകാൻ ഫണ്ട് ശേഖരിക്കാനായി കൊയിലാണ്ടി താലൂക്ക് വികസന സമിതി അംഗവും ചക്കിട്ടപാറ - പെരുവണ്ണാമൂഴി പാത ഓരത്തെ താമസക്കാരനുമായ രാജൻ വർക്കി ഇന്ന് (1 -10 -2024 വെള്ളി) ഉച്ച കഴിഞ്ഞ് 3.15 മുതൽ 4.15 വരെ ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള ഇല. ലോഹ പോസ്റ്റിനു മുന്നിൽ നിന്നു ചിരട്ടയെടുത്ത് തെണ്ടുന്നു. (പോസ്റ്റുകൾ പറിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ചിരട്ടയെടുത്തു ഭിക്ഷാടനം നടത്തുമെന്നും സെപ്തംബറിൽ നടന്ന
കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ രാജൻ വർക്കി പ്രഖ്യാപിച്ചിരുന്നു). ഭിക്ഷയെടുത്തു കിട്ടുന്ന തുട്ടുകൾ നാളെ (ശനി) നടക്കുന്ന താലൂക്ക് വികസന സമിതി യോഗ വേദിയിൽ KSEB ക്ക് നൽകാനായി സമർപ്പിക്കും. KSEB ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം 2 കോടിയോളം രൂപ സർക്കാർ ഖജനാവിനു നഷ്ടമുണ്ടായിരിക്കുകയാണ്. പെരുവണ്ണാമൂഴി - ചക്കിട്ടപാറ റൂട്ടിൽ മലയോര ഹൈവേയുടെ പ്രവൃത്തി മന്ദീഭവിപ്പിച്ചിക്കുന്നതോടൊപ്പം
പൊടി / ചെളി കാരണം ജനജീവിതം ദുസഹവുമായിരിക്കുകയാണ്.
ഹൈവേ പണി തുടങ്ങിയതോടെ പോസ്റ്റുകൾ നിൽക്കുന്നതു കാരണം പ്രസ്തുത വശത്തുള്ള പല വീടുകൾ / സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വഴിയും അടഞ്ഞിരിക്കുകയാണ്. ഭിക്ഷാടന പരിപാടി രാഷ്ട്രീയ പ്രേരിതമല്ല. ഒരു വിഭാഗം KSEB ഉദ്യോഗസ്ഥർ പാത വീതി നിർണയിക്കാതെ നിർദിഷ്ട മലയോര ഹൈവേയിൽ 56 ലോഹ പോസ്റ്റുകൾ സ്ഥാപിക്കുകയും പിന്നീട് ഇത് ഉപയോഗ യോഗ്യമാക്കാതെ അണ്ടർ കേബിൾ വഴി പെരുവണ്ണാമൂഴിയിൽ നിന്നു ചക്കിട്ടപാറക്ക് വൈദ്യുതി എത്തിച്ചിരിക്കുകയുമാണ്. നോക്കു കുത്തിയായി 56 ലോഹ പോസ്റ്റുകൾ
ഇപ്പോഴും പാതയിൽ നിൽക്കുകയാണ്. ഇത് പറിച്ചാൽ മാത്രമെ ഹൈവേ പണി പൂർത്തിയാക്കാനാവൂ.
പോസ്റ്റുകൾ സ്ഥാപിച്ചതിന് ഒന്നര കോടിയോളം ചെലവായി എന്നാണ് വിവരം. ഇത് പിഴുതു മാറ്റാൻ ഇനി 50 ലക്ഷം കൂടി വേണം. ഇത്
റോഡ് പണിയുന്ന KRFB ക്കാർ കെ.എസ്.ഇ. ബി ക്ക് നൽകണമത്രെ. (പോസ്റ്റ് റോഡിൽ നട്ടു വെച്ചത് കെ.എസ്.ഇ.ബി യാണ്). ഒരു വിഭാഗം KSEB ഉദ്യോഗസ്ഥരുടെ കെടു കാര്യസ്ഥത കാരണം 2 കോടിയോളം രൂപയാണ് സർക്കാർ ഖജനാവിനു നഷ്ടമായിരിക്കുന്നത്. ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നു ഈടാക്കണം. ഇതിനായി നിയമ വഴിയെ പോകാനും ആലോചനയുണ്ട്.
രാജൻ വർക്കി
9447418652

Comments
Post a Comment