മണൽ നിറഞ്ഞ് പെരുവണ്ണാമൂഴി, കക്കയം ഡാമുകൾ; സംഭരണശേഷി 40% കുറഞ്ഞു




മണലും എക്കലും നീക്കം ചെയ്യാൻ സർക്കാർ നടപടി വേണമെന്ന് ആവശ്യം 

✍🏻ജോബി മാത്യു 

കൂരാച്ചുണ്ട് : വർഷങ്ങളായി പെരുവണ്ണാമൂഴി, കക്കയം ഡാമുകളിൽ അടിഞ്ഞുകൂടിയ മണലും എക്കലും നീക്കം ചെയ്യാത്തതു മൂലം സംഭരണശേഷി കുറഞ്ഞതിനാൽ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നു ആവശ്യം ഉയരുന്നു.





50 വർഷം മുൻപ് നിർമിച്ച പെരുവണ്ണാമുഴി ഡാമിൻ്റെ സംഭരണശേഷി മണൽ നിറഞ്ഞ് 40% കുറഞ്ഞിരിക്കുകയാണ്. കുറ്റ്യാടി  ജലസേചന പദ്ധതിയിൽ ജില്ലയി ലെ കൃഷിമേഖലയുടെ അഭിവൃ ദ്ധിക്ക് ഇടയാക്കുന്നത് ഈ ഡാമിലെ ജലസ്രോതസ്സാണ്. ജപ്പാൻസഹായ കുടിവെള്ള പദ്ധതി, പെരുവണ്ണാമുഴി ചെറുകിട ജല വൈദ്യുത പദ്ധതി, ജല അതോറി റ്റി പദ്ധതി, ജലജീവൻ പദ്ധതി എന്നിവയ്ക്കും പെരുവണ്ണാമുഴി ഡാമിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. 



മണൽ നീക്കം
ചെയ്‌താൽ ഡാമിന്റെ സംഭരണ ശേഷി വർധിച്ച് കൂടുതൽ അളവിൽ വെള്ളം ശേഖരിക്കാം. മണൽ ലേലം ചെയ്തത് സർക്കാരിനു വരുമാനവുമാകും. ഒട്ടേറെ പേർക്ക് തൊഴിലവസരം സൃഷ്ട‌ിക്കാനും സാധിക്കും

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി