കംബോഡിയയിൽ കുടുങ്ങിയ പേരാമ്പ്ര സ്വദേശിയെ കണ്ടെത്താൻ ശ്രമം തുടരുന്നു




 പേരാമ്പ്ര: കംബോഡിയയിൽ കുടുങ്ങിയ സംഘത്തിലെ പേരാമ്പ്ര സ്വദേശിയെ കണ്ടെത്തി നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുന്നു. പിതാവിന്റെ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. തെക്കെ മലയിൽ അനുരാഗ്, സെമിൻ എന്നിവർ അടക്കം 4 ആളുകളുടെ പേരിലാണ് കേസ്. കംബോഡിയയിൽ സൈബർ തട്ടിപ്പുകാരുടെ സ്ഥാപനത്തിൽ കുടുങ്ങിയ പേരാമ്പ്ര കൂത്താളി പനക്കാട് താഴെ പുരയിൽ അബിൻ (25)നെയാണ് കണ്ടെത്തി നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നത്.

ബാങ്കോക്കിൽ ഒരുലക്ഷം രൂപ ശമ്പളമുള്ള ജോലി നൽകുമെന്നു വിശ്വസിപ്പിച്ച് ഒക്ടോബർ 7ന് രാത്രി 8 മണിയോടെയാണ് അബിൻ ബാബുവിനെ വീട്ടിൽ എത്തി കൂട്ടിക്കൊണ്ടു പോയത്. കേസിലെ ഒന്നാം പ്രതി അനുരാഗിന്റെ നിർദേശ പ്രകാരം രണ്ടാം പ്രതി സെമിൻ ആണ് കൂട്ടികൊണ്ട് പോയത് എന്ന് ബാബു പറഞ്ഞു. കംബോഡിയയിൽ തട്ടിപ്പു സംഘത്തിന്റെ വലയിൽ കുടുങ്ങിയ യുവാവിനെ നാട്ടിൽ എത്തിക്കാൻ എംബസിയുടെ സഹായത്തോടെ ശ്രമം നടത്തി വരികയാണ്. വീട്ടുകാർ മുഖ്യമന്ത്രി, ഷാഫി പറമ്പിൽ എംപി മുഖേന കേന്ദ്ര വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ട്. യുവാവിനൊപ്പം കേരളത്തിൽ  നിന്നും പോയ 7 പേർ രക്ഷപ്പെട്ട് നാട്ടിൽ എത്തിയിട്ടുണ്ട്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു