ചക്കിട്ടപാറയിൽ റോഡരികിൽ മാലിന്യം മാലിന്യം തള്ളി; ഹോട്ടലുടമയ്ക്ക് 13,000 രൂപ പിഴ



 ചക്കിട്ടപാറ :പഞ്ചായത്തിൽ 14-ാം വാർഡിലെ മുക്കവല - അക്വാഡക്ട് റോഡരികിൽ കഴിഞ്ഞ ദിവസം മാലിന്യം തള്ളിയവർക്ക് എതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചു. പ്ലാസ്‌റ്റിക്, കുപ്പി  ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പൊതുജനങ്ങൾക്ക് ആരോഗ്യ പ്രശ്ന‌മാകുന്ന വിധത്തിൽ റോഡരികിൽ തള്ളിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ സംഭവം സംബന്ധിച്ച് പഞ്ചായത്തിനു റിപ്പോർട്ട് കൈമാറിയിരുന്നു. മാലിന്യം തള്ളിയ പേരാമ്പ്ര മില്ലേനിയം ഹോട്ടൽ ഉടമയ്ക്ക് എതിരെ പഞ്ചായത്ത് 13,000 രൂപയാണ് പിഴയിട്ടത്. പഞ്ചായത്ത് പ്രസിഡ ന്റ് കെ.സുനിൽ, സ്‌ഥിരസമിതി അധ്യക്ഷൻ സി.കെ.ശശി, മെംബർ വിനീത മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഹരിതകർമ സേനാംഗങ്ങൾ മാലിന്യം നീക്കം ചെയ്തു.

✍🏻 ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു