അണക്കെട്ടുകളിൽ മണൽ നിറയുന്നു




✍🏿നിസാം കക്കയം 

കൂരാച്ചുണ്ട്: അണക്കെട്ടുകളിൽ മണൽനിറഞ്ഞിട്ടും നീക്കാൻ സർക്കാർനടപടിയില്ലെന്ന് ആക്ഷേപം. ജില്ലയിലെ പ്രധാനഡാമുകളായ കക്കയം, പെരുവണ്ണാമൂഴി ഡാമുകളിൽ വർഷങ്ങളായി മണലും എക്കലും അടിഞ്ഞുകൂടി സംഭരണ ശേഷിയിൽ 40 ശതമാനംകുറവാണ് വന്നിട്ടുള്ളത്. 1973-ലാണ് പെരുവണ്ണാമൂഴി അണക്കെട്ട് നിർമാണം പൂർത്തീകരിക്കുന്നത്. അൻപത് വർഷത്തിലധികമായി അടിഞ്ഞുകൂടിയമണലും എക്കലും ഇതിന്റെ ജലസംഭരണശേഷിയെ ഗുരുതരമായാണ് ബാധിച്ചിട്ടുള്ളത്.

ജില്ലയിലെ വിവിധപഞ്ചായത്തുകളിലായി പതിനായിരത്തിലധികം ഹെക്‌ടർസ്ഥലത്ത് കൃഷിക്ക് ഉപയോഗിക്കുന്ന ജലസേചനപദ്ധതിയുടെ സ്രോതസ്സാണ് അണക്കെട്ടുകൾ  .
കോഴിക്കോട് നഗരത്തിലും പതിനഞ്ചോളം പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന ജപ്പാൻകുടിവെള്ളപദ്ധതി, പെരുവണ്ണാമൂഴി ചെറുകിട വൈദ്യുതപദ്ധതി, ജൽജീവൻപദ്ധതി എന്നിവയ്ക്കും പെരുവണ്ണാമൂഴി അണക്കെട്ടിനെയാണ് ആശ്രയിക്കുന്നത്.


ഡാമിലെ മണൽ നീക്കംചെയ്താൽ അണക്കെട്ടിന്റെ സംഭരണശേഷി ഗണ്യമായിവർധിപ്പിക്കാൻ കഴിയും.

തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും

മണൽവാരുന്നതിന് നിയമവഴിയിലൂടെ വഴിയൊരുക്കാൻ ജനപ്രതിനിധികളും ബന്ധപ്പെട്ട അധികൃതരും നടപടിസ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ മണൽവാരൽ തൊഴിലാളികൾ.

കൂരാച്ചുണ്ട് പഞ്ചായത്ത്പരിധിയിലെ കക്കയം, കരിയാത്തുംപാറ, കല്ലാനോട്, ഓട്ടപ്പാലം മേഖലകളിലായി മണൽ അനുബന്ധമേഖലകളിലയി ഇരുന്നൂറിലധികം ആളുകളായിരുന്നു ജോലി ചെയ്തിരുന്നത്. മണലെടുപ്പ് നിലച്ചതോടെ ഇവരെല്ലാം പ്രതിസന്ധിയിലായി. മണൽവാരൽനിരോധനം മൂലമുണ്ടായ തൊഴിൽപ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധസംഘടനകളും മറ്റും രംഗത്ത്എത്തിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതോടെ തൊഴിലാളികളിൽ പലരും മറ്റുമേഖലകളിലേക്ക് തൊഴിൽതേടി പോവുകയായിരുന്നു. മണൽനിരോധനം മേഖലയിലെ വികസനപ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചിരുന്നു.


മണൽനിരോധനം മേഖലയിലെ വികസനപ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചിരുന്നു. നവകേരളസദസ്സിൽ പരാതിനൽകിയെങ്കിലും അതിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.

മണൽവാരലിലെ തടസ്സങ്ങൾ നീക്കണം

പെരുവണ്ണാമൂഴി, കക്കയം അണക്കെട്ടുകളിൽ വർഷങ്ങളായി അടിഞ്ഞുകൂടിയിട്ടുള്ള മണലും എക്കലും മാറ്റാൻ അധികൃതർ നടപടിസ്വീകരിക്കണമെന്ന് മാനസ കക്കയം ആവശ്യപ്പെട്ടു. തൊഴിലില്ലായ്‌മയും വന്യമൃഗശല്യവും കൊണ്ട് ബുദ്ധിമുട്ടുന്ന പ്രദേശവാസികൾക്ക് ആശ്വാസമാകാൻ ഈനീക്കം ഉപകരിക്കുമെന്നും മാനസ കക്കയം അഭിപ്രായപ്പെട്ടു.
ജോൺസൺ കക്കയം അധ്യക്ഷനായി. തോമസ് വെളിയംകുളം, സുനിൽ പാറപ്പുറത്ത്, തോമസ് പോക്കാട്ട് എന്നിവർ സംസാരിച്ചു.

സർക്കാർനടപടി പ്രതീക്ഷിച്ച്  തൊഴിലാളികൾ ; അനുമതി നൽകണം എന്നാവശ്യം.

മണൽവാരൽ നിരോധനം കൂരാച്ചുണ്ട് മേഖലയിലെ ഒട്ടേറെ തൊഴിലാളിക്കുടുംബങ്ങളെ ദുരിതത്തിലാക്കിയിരുന്നു.
മണൽവാരുന്നതിനുള്ള അനുമതി എത്രയുംപെട്ടെന്ന് നൽകുന്നത് വലിയ ആശ്വാസമായിരിക്കും.

ഷിജു തോക്കട
(മണൽ തൊഴിലാളി)

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി