പൊട്ടിപ്പൊളിഞ്ഞ് പൊറാളി റോഡ്
കൂരാച്ചുണ്ട് :കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പൊദാളി-പുവത്താംകുന്ന് റോഡ് ടാറിങ് തകർന്ന് യാത്ര ദുസ്സഹമായ നിലയിൽ. രണ്ട് പഞ്ചായത്ത് മേഖലകളിൽ ഉൾപ്പെട്ട റോഡായതിനാൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കുന്നതിന്റെ സാങ്കേതിക തടസ്സമാണ് പ്രവൃത്തി വൈകാൻ കാരണമാകുന്നത്. റോഡിന്റെ തുടക്കമുള്ള 400 മീറ്ററോളം ഭാഗം കായണ്ണ പഞ്ചാ യത്തിലും ബാക്കിയുള്ള ഒരു കി ലോമീറ്റർ കൂരാച്ചുണ്ട് പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡിലുമാണ്.
മഴപെയ്യുമ്പോൾ ഒലിച്ചെത്തുന്ന
വെള്ളം ഒഴുകിപ്പോകാൻ ഓവുചാലില്ലാത്തതും റോഡ് കൂടുതൽ തകരാൻ കാരണമാവുകയാണ്. നടുത്തൊട്ടി മേഖലയിലെ മുപ്പതിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന ഏകറോഡാണിത്.
ജൽജീവൻ പദ്ധതിക്ക് പൈപ്പിടാൻവേണ്ടി റോഡ് കീറിയത് നന്നാക്കാത്തതാണ് യാത്രാദുരിതത്തിന് പ്രധാന കാരണമായത്. മഴപെയ്യുമ്പോൾ ഒലിച്ചെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ, റോഡ് തകർന്ന് മെറ്റലുകൾ പരന്നുകിടക്കുന്ന അവസ്ഥയിലായതിനാൽ അപകടത്തിൽ പ്പെടുന്നതും പതിവാണ്. മഴപെയ്തതോടെ റോഡിലെ കുഴികളിൽ വെള്ളംകെട്ടിനിന്ന് റോഡും കുഴിയും തിരിച്ചറിയാനാകാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യവുമുണ്ട്. റോഡ് എത്രയുംപെട്ടെന്ന് ടാർചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
സമരരംഗത്തിറങ്ങും
പഞ്ചായത്തിന്റെ വിവിധമേഖ ലകളിൽ ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനം കാര്യക്ഷമതല്ലാത്തത് കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. പൊറാളി റോഡിലൂടെ യാത്രചെയ്താൽ നടുവൊടിയുന്ന അവസ്ഥയാണ്. സാങ്കേതിക കാരണങ്ങൾ പറഞ് പദ്ധതി വൈകിപ്പിക്കാതെ പഞ്ചായത്ത് അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പ്രശ്നപരിഹാരം കാണണം.
ജോസ്ബിൻ കുര്യാക്കോസ് പൊതുപ്രവർത്തകൻ
പ്രശ്നങ്ങൾക്ക് പരിഹാരംകാണും
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തി പൂർത്തിയാക്കാത്തതാണ് റീ ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. പഞ്ചായത്ത് ഫണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ച് ഈ സാമ്പത്തികവർഷംതന്നെ റീ ടാറിങ് പൂർത്തീകരിക്കും.
സണ്ണി പുതിയകുന്നേൽ
ഗ്രാമപഞ്ചായത്ത് അംഗം


Comments
Post a Comment