ഇഴജന്തുക്കൾക്കു വേണ്ടിയോ! കക്കയത്തെ ഈ ക്വാർട്ടേഴ്‌സുകൾ?




വൈദ്യുതി ബോർഡിൻ്റെ ക്വാർട്ടേഴ്‌സുകൾ നാശത്തിന്റെ വക്കിൽ

 ✍🏻നിസാം കക്കയം 

 കൂരാച്ചുണ്ട് : വൈദ്യുതി ബോർഡിൻറെ കീഴിലുള്ള കക്കയം കെ .എസ്.ഇ.ബി. കോളനിയിലെ ക്വാർട്ടേഴ്‌സുകൾ അറ്റകുറ്റപ്പണി കളില്ലാത്തത് കാരണം നശിക്കുന്നു. കക്കയം ഡാം നിർമാണസമയത്ത് കെ.എസ്.ഇ.ബി.യുടെ അധീനതയിലുള്ള ഭൂമിയിൽ നൂറുകണക്കിന് ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടങ്ങളാണ് അറ്റകുറ്റപ്പണികൾ നടത്താത്തത് കാരണം നശിച്ചുകൊണ്ടിരിക്കുന്നത്.

വലിയ വാകമരങ്ങൾ വളർന്ന് കെട്ടിടങ്ങളുടെ മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നു. വാതിലുകളും ജനലുകളും ദ്രവിച്ചു തീർന്നിരിക്കുകയാണ്. ആസ്ബറ്റോസ് ഷീറ്റുകൾക്ക് മുകളിൽ പുല്ലുവളർന്ന് കെട്ടിടം താറുമാറായിക്കിടക്കുക യാണ്. ചിലതൊക്കെ പൊട്ടിയും നശിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്കു മുൻപ് പണിത കെട്ടിടങ്ങൾക്ക് പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല.


കൃത്യമായി പരിപാലിച്ച് വാടകയ്ക്ക് നൽകിയാൽ സർക്കാർ ഉദ്യോഗസ്ഥർതന്നെ താമസിക്കാൻ സാധ്യതയുണ്ട്. ഇതിനും വൈദ്യുതി ബോർഡ് താത്പര്യം കാണിക്കാറില്ല. കോടിക്ക ണക്കിന് രൂപയാണ് ഇതുമൂലം നഷ്ടമാകുന്നത്. സമൂഹവിരുദ്ധർ കെട്ടിടങ്ങളിൽ കയറി യിറങ്ങുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

വിനോദസഞ്ചാര കേന്ദ്രമായതിനാൽ ക്വാർട്ടേഴ്‌സുകൾ വാസയോഗ്യമാക്കിയാൽ സഞ്ചാരികളും താമസത്തിനെത്തിയേ ക്കാം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ
സാധ്യത നേരിടുന്ന മേഖലകളിലുള്ളവരെ മാറ്റിത്താമസിപ്പിക്കേണ്ട സാഹചര്യം വരുമ്പോഴും ഇത് ഉപയോഗപ്പെടുത്താൻ സാധിക്കും. ക്വാർട്ടേഴ്‌സുകൾ വെറുതേകിടന്ന് നശിക്കുന്ന സംഭവത്തിൽ വിശദമായ പഠനം വേണമെന്നും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തായാക്കാൻ നടപടിസ്വീകരിക്കണമെന്നും സെൽഫി ജനശ്രീ സംഘം കക്കയം ആവശ്യപ്പെട്ടു.

 'പദ്ധതിയുടെ തുടക്കത്തിൽ നിർമിച്ചവ' 

കക്കയം ഡാമും കെ.എസ്.ഇ. ബി. ഓഫീസുകളും കനാലുകളും നിർമിച്ച, യാത്രാസൗകര്യം തീരെയില്ലാത്തകാലത്ത് താമസസൗകര്യം ആവശ്യമുള്ള ഒട്ടേറെ ജീവനക്കാരുണ്ടായിരുന്നു.
അതിന് പരിഹാരം കാണാനായാണ് ക്വാർട്ടേഴ്സുകൾ നിർമിച്ചത്. ഡാം നിർമാണംപൂർത്തിയായതോടെ പദ്ധതി യിൽ ജീവനക്കാരുടെ എണ്ണം കുറഞ്ഞു. ഉള്ളവരിൽ ഭൂരിഭാഗ വും വീടുകളിൽപ്പോയി ദിവസ വും വരുന്നവരായി. ഇതോടെ താമസക്കാരില്ലാതെ ഒഴിച്ചിട്ട വയാണ് നശിച്ചുകൊണ്ടി രിക്കുന്നത്.


'സാധ്യതകൾ ഉപയോഗപ്പെടുത്തണം'

അറ്റകുറ്റപ്പണികൾ നടത്തി യാൽ വാസയോഗ്യമാക്കാവുന്ന കെട്ടിടങ്ങൾ നവീകരിക്കാൻ നടപടിസ്വീകരിക്കണ മെന്ന് കട്ടിക്കാന ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ജില്ലയിലെതന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കക്കയം, കരിയാത്തും പാറ മേഖലകൾ സന്ദർശിക്കാൻ ദിവസേന നൂറുകണക്കി ന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

ഇവർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വാടക ഈടാക്കിക്കൊണ്ട് താമസസൗകര്യം ഒരുക്കിയാൽ സർക്കാരിന് വരുമാന മാർഗവുമാവുമെന്ന് കട്ടിക്കാന ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി