ജില്ലാ സ്കൂൾ കായികമേള: അമ്മയ്ക്കും പരിശീലകനും അഭിമാനമായി റ്റീനയുടെ സ്വർണം
✍🏻 രാജൻവർക്കി
ചക്കിട്ടപാറ: ജില്ലാ സ്കൂൾ കായികമേളയിൽ അമ്മയുടെയും പരിശീലകന്റെയും അഭിമാനമുയർത്തി എം.ടി. റ്റീന.
ജൂണിയർ പെൺകുട്ടികളു ടെ 800 മീറ്റർ ഓട്ട മത്സരത്തിലും റിലേയ്ക്കും സ്വർണം നേടിയ റ്റീന നാടിനും അഭിമാനമായി. ചക്കിട്ടപാറ മുളങ്ങാശേരിൽ റ്റോഷ് - ജയ ദമ്പതികളുടെ മകളാണ് കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ റ്റീന
സ്കൂൾ മേളയിൽ വിജയിച്ചെങ്കിലും പത്താം ക്ലാസിലായതിനാൽ റവന്യു മേളക്ക് പോകുന്നില്ലെന്നായിരുന്നു റ്റീനയുടെ തീരുമാനം. വിവരമറിഞ്ഞ ചക്കിട്ടപ്പാറയിലെ കായികപരിശീലകൻ കെ.എം. പീറ്റർ റ്റീനയുടെ വീട്ടിലെത്തി കായികമേളയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഗുരുവിനു കൊടുത്ത വാക്ക് അനുസരിച്ച് മെഡിക്കൽ കോളജ് ഗ്രൗണ്ടിലിറങ്ങിയറ്റീന പ്രതീക്ഷ തെറ്റിച്ചില്ല. വർഷങ്ങൾക്കു മുൻപ് തന്റെ അമ്മ മത്സരിച്ചു ഒന്നാം സ്ഥാനത്തെത്തിയ അതേ ഇനത്തിലും കാറ്റഗറിയിലുമാണ് റ്റീനയും വിജയിയായത്.

Comments
Post a Comment