സ്കറിയ മാസ്റ്ററുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് ബ്ലോക്ക് മെംബർ അഡ്വ: ഹസീന; കൈതക്കൊല്ലി വ്യവസായ എസ്റ്റേറ്റിൽ നിർമാണ പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു.
കൂരാച്ചുണ്ട്: സഖാവ് MM സ്ക്കറിയ മാസ്റ്റർ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന 1998 വർഷത്തിൽ ദീർഘവീക്ഷണത്തോടെ വാങ്ങി , ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയതാണ് കൈതക്കൊല്ലിയിലുള്ള രണ്ടര ഏക്കർ ഭൂമി. ഇതൊരു വ്യാവസായിക എസ്റ്റേറ്റ് ഭൂമിയാണെന്നും വ്യാവസായിക ആവശ്യങ്ങൾക്കല്ലാതെ മറ്റൊരു ആവശ്യത്തിനും ഈ ഭൂമി ഉപയോഗിക്കാൻ പാടുള്ളതല്ലായെന്നും ഭൂമി ഏറ്റെടുത്ത ആധാരത്തിൽ കൃത്യമായി എഴുതിയിട്ടാണ് പ്രസ്തുത ഭൂമി ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയത്.
വ്യവസായിക സംരഭങ്ങൾ വരിക , അതിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുക മലയോര മേഖലയുടെ വികസനം സാധ്യമാക്കുക എന്നതാണ് സഖാവ് സ്ക്കറിയ മാസ്റ്റർ കണ്ട സ്വപ്നം.
അഡ്വ: ഹസീന ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി ചുമതലയേറ്റെടുത്തതിന് ശേഷം ഈ ഭൂമിയിൽ സംരംഭങ്ങൾ ആരംഭിക്കണമെന്ന ഉദ്ദേശത്തോടെ മുന്നോട്ട് നീങ്ങിയപ്പോൾ, നിയമ കുരുക്കുകളിലെ നിരവധി പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നിരുന്നു.
ഒരു കോടി രൂപക്ക് മുകളിൽ ചിലവഴിച്ച് കൊണ്ടുള്ള ബഹുവർഷ പദ്ധതിയാണ് നടപ്പിലാക്കുന്നത്.




Comments
Post a Comment