പട്ടാപ്പകൽ വായിൽ തുണി തിരുകി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; രണ്ടംഗ സംഘം കസ്റ്റഡിയിൽ




തിരുവനന്തപുരം: കഴക്കൂട്ടം മംഗലപുരത്ത് ആളില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ചു കയറി നഴ്സിങ് വിദ്യാർഥിനിയായ 20 കാരിയെ ബലാത്സംഗം ചെയ്തു. കേബിൾ ജോലിക്കാരായ രണ്ടംഗ സംഘമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ബഹളം വെച്ച പെൺകുട്ടിയുടെ വായിൽ തുണിതിരുകിയാണ് ക്രൂരമായി പീഡിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ രണ്ടുപേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചസമയത്ത് കുട്ടിയുടെ മാതാപിതാക്കൾ പുറത്തു പോയത് മനസിലാക്കിയാണ് പ്രതികൾ വീട്ടിലെത്തിയത്.

27.10.2024

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി