Posts

Showing posts from December, 2024

പ്രതികാര നടപടിയോ?

Image
തൂണുമാറ്റാത്തത് കെആർഎഫ്ബിയും കെഎസ്ഇബിയും നീക്കം ചെയ്യാത്ത 15 തൂണുകളിൽ ഒന്ന് പൊതുപ്രവർത്തകൻ രാജൻ വർക്കിയുടെ വീട്ടിലേക്കുള്ള വഴി തുടങ്ങുന്ന മേഖലയിലാണ് ✒️ ജോബി മാത്യു  ചക്കിട്ടപാറ : പെരുവണ്ണാമൂഴി ചക്കിട്ടപാറ റോഡിൽ കെ എസ് ഇ ബി സ്‌ഥാപിച്ച ഉപയോഗരഹിതമായ 56 ലോഹ തൂണുകൾ മലയോര ഹൈവേ പ്രവൃത്തിക്കു പിഴുതു മാറ്റാൻ സമരം ചെയ്ത പൊതുപ്രവർത്തകൻ രാജൻ വർക്കിയോട് കെആർഎഫ്ബിയും, കെഎസ്ഇബിയും പകരം വീട്ടുന്നതായി പരാതി. സമരത്തിനു ശേഷം 41 തൂണുകൾ പിഴുതുമാറ്റിയ ശേഷം ദിവസങ്ങളായി ഇപ്പോൾ പ്രവൃത്തി നടത്തുന്നില്ല. ഇതിനിടെ മറ്റുള്ള വർക്ക് വീടുകളിലേക്കും, സ്ഥാപനങ്ങളിലേക്കും കെആർഎഫ്ബി താൽക്കാലിക വഴി നിർമിച്ചു നൽകി നീക്കം ചെയ്യാത്ത 15 തൂണുകളിൽ ഒന്ന് രാജൻ വർക്കിയുടെ വീട്ടിലേക്കുള്ള വഴി തുടങ്ങുന്ന മേഖലയിലാണ്.തൂൺ മാറ്റാതെ വഴി നിർമിക്കാൻ കഴിയില്ലെന്ന് അധികൃതർ പറയുന്നു. പാതയോരത്തെ താമസക്കാർ വീടുകളിലേക്കു സുഗമമായി സഞ്ചരിക്കുമ്പോൾ സമരക്കാരനും കുടുംബവും വീട്ടിലെത്താൻ പ്രയാസപ്പെടുകയാണ്.

നിര്യാതനായി

Image
പുതുപ്പാടി: കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും ഇപ്പൊൾ മൈലുള്ളാംപാറ താമസിക്കുന്ന  തെക്കേൽ തോമസ് (92) നിര്യാതനായി. കൂരാച്ചുണ്ടിൽ പാൽ സൊസൈറ്റിയുടെ സമീപം ആയിരുന്നു താമസിച്ചിരുന്നത്  സംസ്കാരം ഇന്ന് (01/01/2025) .. 3 മണിക്ക് മൈലുള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ.  ഭാര്യ: ഏലമ്മ കിഴക്കേ കുടുംബാംഗമാണ്.  മക്കൾ: സെബാ സ്‌റ്റ്യൻ, റോസിലി (റിട്ട. അധ്യാപിക), ഝാൻസി, റെജി, ജോഷി, ബിനു. മരുമക്കൾ: നിർമല, പീറ്റർ, ആലിസ്, ഡെയ്‌സി, ഷൈമോൾ

ജില്ലയിൽ 63.5 കിലോമീറ്റർ ദൈർഘ്യത്തിൽ സൗരോർജവേലി സ്ഥാപിക്കും നിർമാണോദ്ഘാടനം വനംമന്ത്രി നിർവഹിച്ചു

Image
പെരുവണ്ണാമൂഴിയിൽ ലേഡീസ് ബാരക്കും വനാതിർത്തിയിലെ സൗരവേലി നിർമാണവും ഉദ്ഘാടനം ചെയ്‌തു ✒️ രാജൻ വർക്കി        ജോബി മാത്യു പെരുവണ്ണാമൂഴി: പെരുവണ്ണാമുഴി: ജില്ലയിൽ 63.5 കിലോമീറ്റർ സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിന്റെ നിർമാണോദ്ഘാടനം വനം മന്ത്രി എ. കെ. ശശീന്ദ്രൻ നിർവഹിച്ചു. വന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയുന്നതിനും അഥവാ ഇറങ്ങിയാൽ സംഘർഷം പരമാവധി ലഘൂകരിക്കുന്നതിനും കോഴിക്കോട് വന ഡിവിഷനിൽ ബഹുമുഖമായ പദ്ധതികളാണ് സർക്കാർ നടപ്പാ ക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. പെരുവണ്ണാമുഴി റേഞ്ചിൽ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിൽ ആലമ്പാറ ഉന്നതി ഉണ്ടന്മുല, മുത്തപ്പൻപുഴ, ഐ ഐ എസ് ആ ർ, ചെങ്കോട്ടക്കൊല്ലി, സീതപ്പാറ ഭാഗങ്ങളിൽ 11 കിലോമീറ്റര് ദൂരത്തിലാണ് സൗരോർജ്ജ തൂക്കുവേലി നിർമ്മിക്കുന്നത്. ഇതിന് 2.72 കോടിയാണ് ചെലവ് കുറ്റ്യാടി റേഞ്ചിൽ കാവിലുംപാറ, വാണിമേൽ, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകൾക്ക് കീഴിൽ വരുന്ന ഭാഗങ്ങളിൽ 17.5 കിലോമീറ്ററിലും താമരശ്ശേരി റേഞ്ചിൽ തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളിലെ ഭാഗങ്ങളിൽ12കിലോമീറ്ർ ദൂരത്തിലും സൗ രോർജ്ജ വേലിയാണ് സ്ഥാപി ക്കുന്നത്. ഇതിൻ്റെ പ്രവൃത്തി ഊരാളുങ്കൽ തുടങ്ങിക്കഴിഞ്ഞു. ഇതിന്...

വിവിധ മേഖലകളിൽ മികവ് തെളിയിച്ച് നേട്ടം കൈവരിച്ച കൂരാച്ചുണ്ട് ഹൈസ്കൂൾ പൂർവ്വ വിദ്യാർഥികളായ ഡിവൈഎസ്പി വി വി ബെന്നി , ഡോ. സുനിൽ ജോസ്, ജോമോൻ സെന എന്നിവരെ അനുമോദിച്ചു

Image
കൂരാച്ചുണ്ട് ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഗമം: സാംസ്കാരിക സമ്മേളനവും മെഗാ സ്റ്റേജ് ഷോയും നടത്തി കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെൻ്റ് തോമസ് യുപി സ്കൂൾ ഗ്രൗണ്ടിൽ പള്ളി തിരുനാളിനോടനുബന്ധിച്ച് പൂർവവിദ്യാർഥി കൂട്ടായ്മയുടെ സാംസ്കാരിക സമ്മേളനം കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. വിൻസൻ്റ് കണ്ടത്തിൽ നിലവിളക്കിന് തിരി തെളിച്ചു ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡി.വൈഎസ്പി വി.വി. ബെന്നി, സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. സുനിൽ ജോസ് , പോളി കാരക്കട, ജോബി വാളിയംപ്ലാക്കൾ നിലവിളക്കിന് തിരി തെളിച്ചു. പൂർവ വിദ്യാർഥികളായ വിവിധ മേഖലകളിൽ മികവ് തെളിയിച്ച് നേട്ടം കൈവരിച്ച സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. സുനിൽ ജോസ്, മികച്ച കുറ്റാന്വേഷകൻ്റെ അവാർഡ് നേടിയ ഡി.വൈഎസ്പി വി.വി. ബെന്നി, കൂരാച്ചുണ്ടിൻ്റെ രുചിപ്പെരുമയ്ക്ക് പേരുകേട്ട ജോമോൻ സെന, എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കൺവീനർ ജോബി വാളിയംപ്ലാക്കൽ, പ്രധാനാധ്യാപകൻ ഷിബു മാത്യൂസ്, പിടിഎ പ്രസിഡൻ്റ്റ് ജലീൽ കുന്നുംപുറത്ത്. ട്രഷറർ തമ്പാൻ തോമസ്, ബഷീർ കൊല്ലിയിൽ, ബഷീർ അമീൻ, കെ.സി.ബിജു കൊച്ചുവീട്ടിൽ, പി.എ.വേലായുധൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സിനിമ താരം റിയ ഇഷയുടെ ഡാൻസ...

പതിറ്റാണ്ടുകൾക്കുശേഷം അവർ പഴയ വിദ്യാലയമുറ്റത്ത് ഒത്തുകൂടി

Image
കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്‌കൂൾ പൂർവവിദ്യാർഥി കൂട്ടായ്‌മ മെഗാ സംഗമം   കൂരാച്ചുണ്ട്: പതിറ്റാണ്ടുകൾക്കുശേഷം അവർ പഴയ വിദ്യാലയമുറ്റത്ത് ഒത്തുകൂടി. മലയോരമേഖലയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂൾ പൂർവവിദ്യാർഥി മെഗാസംഗമം ഞായറാഴ്ച നടന്നു. 1982 മുതൽ 2023 വരെയുള്ള 41 വർഷത്തെ എസ്.എസ്.എൽ. സി. ബാച്ചിലെ വിദ്യാർഥികളും അധ്യാപകരുമാണ് അക്ഷരത്തിരുമുറ്റത്തെ ഒത്തുചേരൽ അവിസ്മരണീയമാക്കിയത്. ആയിരങ്ങൾക്ക് അക്ഷര വെളിച്ചത്തിന്റെ ദിവ്യപ്രഭ പകർന്നുനൽകിയ സരസ്വതി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ഒളിമങ്ങാത്ത ഓർമ്മകളുമായി അവർ മധുര സ്മരണകൾ പങ്കുവെച്ചു. 40 വർഷത്തിനു ശേഷം തമ്മിൽ കാണുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വിദേശത്ത് സ്ഥിരതാമസ മാക്കിയവരടക്കം ആയിരത്തിലധികം ആളുകളാണ് സംഗമത്തിൽ പങ്കെടുത്തത്   സെന്റ് തോമസ് ഹൈസ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മ മെഗാ സംഗമം 'ഹൃദ്യം 2024' സ്‌കൂളിൽ റിട്ട.പ്രധാനാധ്യാപകൻ എൻ.സി.ജോസ് നെല്ലിക്കൽ ഉദ്ഘാടനം ചെയ്തു. 1982 മുതൽ 2023 വരെയുള്ള എസ്എ സ്എൽസി ബാച്ച് വിദ്യാർഥികളാണ് കൂട്ടായ്‌മയിൽ പങ്കെടുത്തത്.  ചെയർമാൻ പോളി കാരക്കട അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ...

നിര്യാതനായി

Image
കൂരാച്ചുണ്ട്: കരികണ്ടൻപാറ വെട്ടുകല്ലേൽ മാണി മാത്യു (ഷാജു) (54) നിര്യാതനായി. സംസ്കാരം 31/12/2024 ചൊവ്വ രാവിലെ 10 AM ന്, കുളത്തുവയൽ സെന്റ്‌ ജോർജ് തീർത്ഥാടന കേന്ദ്രത്തിൽ. പരേതരായ വെട്ടുകല്ലേൽ മാത്യുവിന്റെയും മേരിയുടെയും മകനാണ്. ഭാര്യ : ലീന കണ്ണോത്ത്, പാലക്കാട്ട് കുടുംബാംഗം. മക്കൾ : മെൽബിൻ, സി. മെർലിൻ SD, ഗ്രേസ്, ജോസ് മരുമകൻ : സ്റ്റെഫിൻ സഹോദരങ്ങൾ : വത്സ, ലീല, ജോയ്, ജെസ്സി, ഷൈനി, ഷിജു, ഷിബു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിരവധി ഒഴിവുകൾ

Image
  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആന്റ് സെയിൽ), പ്രൊബേഷണറി ഓഫീസർ (പിഒ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ക്ലറിക്കൽ തസ്‌കികയിൽ രാജ്യത്താകെ 14191 ഒഴിവുകളും പ്രൊബേഷണറി ഓഫീസർ തസ്തികയിൽ 600 ഒഴിവുകളുമാണുള്ളത്. ബിരുദമാണ് യോഗ്യത. ക്ലാർക്ക് നിയമനത്തിന് ജനുവരി 7 വരെയും പിഒ നിയമത്തിന് ജനുവരി 16 വരെയും അപേക്ഷിക്കാം. കസ്റ്റമർ സപ്പോർട്ട് ആന്റ് സെയിൽ വിഭാഗത്തിൽ കേരളത്തിൽ 451 ഒഴിവുകളാണുള്ളത്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ആ സംസ്ഥാനത്തെ ഭാഷയിൽ എഴുതാനും വായിക്കാനും പറയാനും കഴിയണം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. പ്രായപരിധി 20 - 28. പട്ടിക വിഭാഗത്തിന് അഞ്ച് വർഷം, ഒബിസിക്ക് മൂന്ന് വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം ഇളവുണ്ട്. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് ശേഷമായിരിക്കും നിയമനം. അതേസമയം പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് 21 - 30 പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ബിരുദം തന്നെയാണ് യോഗ്യത. സർക്കാർ മാനദണ്ഡ പ്രകാരം എസ്‌സി എസ്ട‌ി, ഒബിസി വിഭാഗങ്ങൾക്...

കാണാൻ അമ്മയില്ല; വൈദികപട്ടം സ്വീകരിച്ച് ഫാ. അജിത്ത്

Image
ഫാ. അജിത് വെളിയത്തും അമ്മ ജിജിയും ✒️നിസാം കക്കയം  കൂരാച്ചുണ്ട്: മകനെ വൈദികനായി കാണണമെന്ന അന്ത്യാഭിലാഷം സഫലമാകുന്നതിന് മണിക്കൂറുകൾമുൻപാണ് കൂരാച്ചുണ്ട് കരിയാത്തുംപാറ സ്വദേശി ജിജി വെളിയത്ത് (55) അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ മരിക്കുന്നത്. അസുഖബാധിതയായ ജിജിയുടെ ആഗ്രഹപ്രകാരം ഇളയമകൻ ഡീക്കൻ അജിത്തിന്റെ വൈദികപട്ട സ്വീകരണച്ചടങ്ങ് ഏപ്രിൽ 16-ന് രാവിലെ 10-ന് കരിയാത്തുംപാറ സെൻ്റ് ജോസഫ് പള്ളിയിൽ ബിഷപ്പിന്റെ കാർമികത്വത്തിൽ നടത്താനിരിക്കെ അന്ന് പുലർച്ചെയായിരുന്നു ജിജിയുടെ മരണം. (കരിയാത്തുംപാറ സെയ്ൻ്റ് ജോസഫ് ദേവാലയത്തിൽനടന്ന തിരുപട്ട സ്വീകരണച്ചടങ്ങിൽ താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിക്കുന്നു) ഡിസംബറിൽ നടത്തേണ്ടിയിരുന്ന വൈദികപട്ട സ്വീകരണം ജിജിക്കുവേണ്ടി താമരശ്ശേ രി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയലിന്റെ അനുമതിയോടെ നേരത്തേ ആക്കിയതാ യിരുന്നു. എങ്കിലും ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി ജിജി വിടവാങ്ങുകയായിരുന്നു. മരണത്തെത്തുടർന്ന് തിരുപട്ട സ്വീകരണച്ചടങ്ങ് ഒഴിവാക്കി ചടങ്ങിനായി പള്ളിയോടു ചേർന്ന് ഒരുക്കിയ പന്തലിൽ ബിഷപ്പിന്റെ കാർമികത്വത്തിൽ സംസ്കാരശുശ്രൂഷകൾ നടത്തുകയ...

നിര്യാതയായി

Image
   കല്ലാനോട് : റോസമ്മ തോമസ് നടുവത്താനിക്കൽ (86 )നിര്യാതയായി.  പരേതനായ തോമസ് ഭർത്താവാണ്.  കല്ലാനോട് പുളിക്കൽ കുടുംബാംഗമാണ്.  ചിത്രകാരനും കവിയുമായ പോൾ കല്ലാനോടിന്റെ സഹോദരിയാണ് പരേത . മക്കൾ : മേരി ,ത്രേസ്യാമ്മ, പരേതനായ മാത്യു ,വത്സ ,വിൽസൺ, മോളി, സജി (വിജയ് മില്ലേനിയം സ്കൂൾ (സേലം ),ബൈജു .  മരുമക്കൾ : ബേബി വടക്കേ പറമ്പിൽ (കൂരാച്ചുണ്ട് ) , ജോൺ നിലം പറമ്പിൽ ( കാസർഗോഡ് ) ,ചിന്നമ്മ തുറക്കൽ (കൂരാച്ചുണ്ട് ) ,ചാക്കോ ഇയാലിൽ (മുതുകാട്), ബീന മൂക്കിലക്കാട് (പാലക്കാട് )രാജു മംഗലത്ത് (കല്ലാനോട്) ബിന്ദു റാണി പുതുമനയിൽ (കോഴിക്കോട് ),ഷെർലി ആലയിൽ (കട്ടിപ്പാറ ) .  മറ്റു സഹോദരങ്ങൾ: മേരി താമരശ്ശേരി, വർഗീസ് പുളിക്കൽ, ആൻറണി പുളിക്കൽ .  സംസ്കാരം ഇന്ന് 29/12/24 ന് വൈകുന്നേരം 4.30 ന് കല്ലാനോട് മകൻ വിൽസൺന്റെഭവനത്തിൽ നിന്ന് ആരംഭിച്ച് കല്ലാനോട് സെന്റ് മേരിസ് ചർച്ച് സെമിത്തേരിയിൽ .

മിന്നിത്തിളങ്ങി തോണിക്കടവ് ..... ലൈറ്റ് ഫെസ്റ്റിന് തുടക്കം

Image
✒️ നിസാം കക്കയം   കൂരാച്ചുണ്ട്: പുതുവർഷത്തെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് വിനോദ സഞ്ചാരകേന്ദ്രമായ തോണിക്കടവ്. ദീപാലംകൃതമായ തോണിക്കടവിൽ സെൽഫിയെടുക്കാനും -റീൽസെടുക്കാനും നല്ലതിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ്-പുതുവത്സര അവധി കണക്കിലെടുത്ത് ബുധനാഴ്ച വൈകീട്ടാണ് തോണിക്കടവിൽ ടൂറിസം മാനേജ്മെന്റ് കമ്മിറ്റി നേതൃത്വത്തിൽ ലൈറ്റ് ഫെസ്റ്റ് ആരംഭിച്ചത്. തോണിക്കടവിന് ചുറ്റുമുള്ള മരങ്ങളും നടപ്പാതയുടെ വശങ്ങളും വാച്ച്‌ടവറുമെല്ലാം ദീപാലംകൃതമാണ്. ജനുവരി മൂന്നുവരെ ദിവസവും വൈകീട്ട് ആറുമുതൽ എട്ടുമണിവരെ തോണിക്കടവ് പുതുദീപത്തിൽ കുളിച്ചുനിൽക്കും. കെ.എം. സച്ചിൻദേവ് എം .എൽ.എ., ഭാര്യയും തിരുവനന്തപുരം കോർപ്പറേഷൻ മേയറുമായ ആര്യ രാജേന്ദ്രൻ എന്നിവർ വെള്ളിയാഴ്ച വൈകുന്നേരം ലൈറ്റ് ഫെസ്റ്റ് ആസ്വദിക്കാനെത്തിയി രുന്നു. എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തെത്തുടർന്ന് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. സഞ്ചാരികളുടെ പറുദീസ കോഴിക്കോട്ടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി തോണിക്കടവ് ഇന്നു കാണുന്ന രൂപത്തിലേക്ക് മാറിയിട്ട് ചുരുക്കം വർഷങ്ങളായതേയുള്ളൂ. എന്നിരുന്നാലും ഈ കാലത്തിനുള്ളിൽത്തന്നെ കോഴിക്കോടുകാരുടെയും സമീപജി...

കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി തിരുനാൾ

Image
കൂരാച്ചുണ്ട് : സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഇടവക വികാരി ഫാ.വിൻസെന്റ് കണ്ടത്തിൽ കൊടിയേറ്റ് നിർവഹിച്ചു. ആഘോഷമായ തിരുനാൾ പ്രദക്ഷിണം, ആകാശ വിസ്മയം, വാദ്യമേളങ്ങൾ എന്നിവ നടന്നു.  ഞായറാഴ്ച വൈകുന്നേരം ആറിന് സെൻ്റ്തോമസ് ഹൈസ്‌കൂൾ പൂർവ വിദ്യാർഥി സംഗമം, സാംസ്‌കാരിക സമ്മേളനം, തുടർന്ന് മെഗാ സ്റ്റേജ്ഷോ. തിങ്കളാഴ്ച തിരുനാൾ സമാപിക്കും. ✒️  നിസാം കക്കയം  🎥 Papaya Studio 

നിര്യാതനായി

Image
കൂരാച്ചുണ്ട്: കൊല്ലോന്നുമ്മൽ അബ്ദുറഹ്മാൻ (80) നിര്യാതനായി. മക്കൾ : മുഹമ്മദലി, മജീദ്,സൗദ, അഷറഫ്, സിദ്ധീഖ്  മയ്യിത്ത് നിസ്കാരം (28/12/2024) ഇന്ന് രാവിലെ  11 മണിക്ക്

ചക്കിട്ടപാറ താഴത്തു വയലിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു. ഒരാൾക്ക് പരിക്ക്

Image
ചക്കിട്ടപാറ : ചക്കിട്ടപാറ താഴത്തു വയലിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു. ഒരാൾക്ക് പരിക്ക് . പെരുവണ്ണാമൂഴി പൊന്മല പാറ  ഗോപാലകൃഷ്ണനെ  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖം; ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവ്; മൻമോഹൻ സിങ്ങിന് വിട

Image
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വിടപറയുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സൗമ്യമുഖം കൂടിയാണ് ഇല്ലാതാകുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായി. സിഖ് മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിങ്. സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് രാഷ്ട്രീയ വഴിയിലെത്തിയത്. ഒടുവിൽ 2004 മേയ് 22ന് ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലെത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു യുപിഎ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതോടെ 2008 ജൂലൈ 22ന് മൻമോഹൻ സർക്കാർ ലോക്‌സഭയിൽ വിശ്വാസവോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിക്കുകയായിരുന്നു 2009ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വീണ്ടും അധികാരത്തിലെത്തിയപ്പോൾ മൻമോഹൻസിങ് വീണ്ടും പ്രധ...

മാഞ്ഞു ചെറുപുഞ്ചിരി.... മലയാളത്തിന്റെ യാത്രാമൊഴി

Image
മലയാളത്തിൻ്റെ ഒരേയോരു എം ടി മഹാമൗനം ബാക്കിയാക്കി എം ടി എന്ന രണ്ടക്ഷരം ഇനി ഓർമ്മ. തൊട്ട മേഖലകളെല്ലാം പൊന്നാക്കിയ എം ടി വാസുദേവൻ നായർക്ക് മലയാളം വിട നൽകി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയെന്ന വീട്ടിൽ ആയിരങ്ങളാണ് അന്ത്യാദരമർപ്പിക്കാൻ എത്തിയത്. മാവൂർ റോഡ് ശ്മശാനത്തിലായിരുന്നു സംസ്കാരം. കോഴിക്കോട്ടെ സിതാരയെന്ന വീട്ടിലെ കസേരയിൽ ഗൗരവത്തോടെ ഇരിക്കുന്ന എം ടി കാഴ്ച മലയാളത്തിന് നഷ്‌ടം. ഒരുകാലത്തെ മുഴുവൻ സർഗസമ്പന്നമാക്കിയ അതുല്യജീവിതം, ഇനി ഓർമ്മ മാത്രം. എം ടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം എന്ന് ഒഴിവാക്കിയിരുന്നു. എന്നിട്ടും കൊട്ടാരം റോഡിൽ എം ടിയെ കാണാൻ ആയിരങ്ങൾ കാത്തുനിന്നു. സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉൾപ്പെട്ടവർ എം ടിയെന്ന ഇതിഹാസത്തെ അവസാനമായി കാണാനെത്തി. നേരിട്ടറിയുന്നവർക്കും അല്ലാത്തവർക്കും പറയാൻ എം ടി അനുഭവങ്ങൾ നിരവധി. പറഞ്ഞുതീരാത്ത മഹാനദിയാണ് എം ടി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങ്. വിലാപയാത്രയും വേണ്ടെന്നായിരുന്നു എം ടിയുടെ ആഗ്രഹം.എന്നാൽ മാവൂർ സ്‌മൃതിപഥത്തിലേക്കുള്ള യാത്ര വിലാപയാത്രയ്ക്ക് തുല്യമായിരുന്നു. നടന്നുനടന്ന് വഴിയായി മാറിയ ഒരാൾ കോളജിലും അക്ഷരങ്ങളോടായി‌രുന്നു  കൂട്ട് നമു...

കാലത്തിന്റെ വറ്റിയ പ്രവാഹത്തിന്റെ തീരത്തിൽ അവസാനം ഞാൻ തിരിച്ചെത്തിയിരിക്കുന്നു... യാത്രയായി ..മലയാളത്തിൻ്റെ എം ടി

Image
കോഴിക്കോട് : സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു. നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ. എംടിയെന്ന രണ്ടക്ഷരത്തിൽ സർഗാത്മകതയുടെ വിവിധ മേഖലകളിൽ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരൻ്റെ സംഭാവനകൾ പല തലമുറകളിളിൽ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എം ടി നമുക്ക് സമ്മാനിച്ചത്. പുന്നയൂർക്കുളം സ്വദേശി ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി ജനനം. മലമക്കാവ് എലിമെന്ററി സ്കൂൾ കുമരനെല്ലൂർ ഹൈസ്ക്കൂൾഎന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിൽ നി...

കക്കയത്ത് സൗകര്യങ്ങൾ വട്ടപ്പൂജ്യം ടൂറിസം വികസന പദ്ധതികൾ താളംതെറ്റി.

Image
✒️നിസാം കക്കയം  കക്കയം : മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയത്ത് ടൂറിസം -വികസനപദ്ധതികൾ താളംതെറ്റി. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന മേഖലയിൽ മികച്ച അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ല. രണ്ടുമാസംമുൻപ് ഡാംസൈറ്റ് മേഖലയിൽ 'ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നെങ്കിലും പൂർണ നിലയിലായില്ല. കക്കയം വാലി ടൂറിസം പദ്ധതിക്ക് 2005-ൽ തുടക്കമിട്ടെങ്കിലും പാതിവഴിയിലായി. ഉരക്കുഴി വെള്ളച്ചാട്ടം കാണാൻ നിർമിച്ച തൂക്കുപാലം പൊട്ടിപ്പൊളിഞ്ഞു. നടപ്പാതയിലും യാത്ര ദുഷ്കരമായി. വനം വകുപ്പിന് ഡാംസൈറ്റ് മേഖലയിൽ വാഹനസൗകര്യവുമില്ല. ' നടുവൊടിച്ച്' ടിക്കറ്റ് നിരക്ക് സൗകര്യമൊന്നുമില്ലെങ്കി ലും ടിക്കറ്റിന് വലിയതുക വാങ്ങുന്നതിൽ മടി കാണിക്കുന്നില്ല. മുതിർന്നവരുടെ പ്രവേശന ഫീസ് 50 രൂപയും കുട്ടികളുടേത് 20 രൂപയുമാണ്. കെ.എസ്.ഇ.ബി. ഹൈഡൽ ടൂറിസം സെന്റർ സഞ്ചാരികളിൽനിന്ന് 20 രൂപയാണ് പ്രവേശനഫീസ് ഈടാക്കുന്നത്. വാഹന പാർക്കിങ്ങിന് വേറെയും തുക കൊടുക്കണം. ബോട്ട് കട്ടപ്പുറത്ത് സ്പീഡ്ബോട്ട് വാർഷിക അറ്റ കുറ്റപ്പണിക്ക് നിർത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കിയിട്ടില്ല. രണ്ടുബോട്ടുകളിൽ ഒന്നില്ലാതായതോടെ സഞ്ചാരികൾ മണിക്കൂറുക...

പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ ബോംബ് ഭീഷണി; പോലീസ് പരിശോധനയിൽ യാതൊന്നും കണ്ടെത്താനായില്ല

Image
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൽ ബോംബ് ഭീഷണി പോലീസ് പരിശോധന. വടകരയിൽ നിന്നുള്ള ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംഘങ്ങൾ പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല. റോഡിന്റെ സാമൂഹിക അവസ്ഥ പരിഹരിക്കാത്ത സാഹചര്യത്തിൽ ബോംബ് വെച്ച് തകർക്കുമെന്ന ഭീഷണി പകർന്ന ഒരു പോസ്റ്റ്കാർഡ് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. വികസന സെമിനാറും നടക്കുന്നതിനിടയിൽ നടത്തിയ ഈ പരിശോധനയിൽ ഭീഷണിക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പാക്കുകയും ഭീഷണി കാർഡ് അയച്ച വ്യക്തിയെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുകയുമാണെന്ന് പോലീസ് അറിയിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഉദ്ദേശത്തോടെയായിരുന്നുവെന്ന് സംശയിക്കുന്നു. വാർത്തയറിയിച്ചതോടെ നിരവധി ആളുകൾ പഞ്ചായത്തോഫീസിലേക്ക് എത്തി. സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കപ്പെടുകയാണെന്ന് അധികൃതർ വ്യക്തമാക്കി.