പ്രതികാര നടപടിയോ?



തൂണുമാറ്റാത്തത് കെആർഎഫ്ബിയും കെഎസ്ഇബിയും

നീക്കം ചെയ്യാത്ത 15 തൂണുകളിൽ ഒന്ന് പൊതുപ്രവർത്തകൻ രാജൻ വർക്കിയുടെ വീട്ടിലേക്കുള്ള വഴി തുടങ്ങുന്ന മേഖലയിലാണ്

✒️ ജോബി മാത്യു 

ചക്കിട്ടപാറ : പെരുവണ്ണാമൂഴി ചക്കിട്ടപാറ റോഡിൽ കെ എസ് ഇ ബി സ്‌ഥാപിച്ച ഉപയോഗരഹിതമായ 56 ലോഹ തൂണുകൾ മലയോര ഹൈവേ പ്രവൃത്തിക്കു പിഴുതു മാറ്റാൻ സമരം ചെയ്ത പൊതുപ്രവർത്തകൻ രാജൻ വർക്കിയോട് കെആർഎഫ്ബിയും, കെഎസ്ഇബിയും പകരം വീട്ടുന്നതായി പരാതി.

സമരത്തിനു ശേഷം 41 തൂണുകൾ പിഴുതുമാറ്റിയ ശേഷം ദിവസങ്ങളായി ഇപ്പോൾ പ്രവൃത്തി നടത്തുന്നില്ല. ഇതിനിടെ മറ്റുള്ള വർക്ക് വീടുകളിലേക്കും, സ്ഥാപനങ്ങളിലേക്കും കെആർഎഫ്ബി താൽക്കാലിക വഴി നിർമിച്ചു നൽകി

നീക്കം ചെയ്യാത്ത 15 തൂണുകളിൽ ഒന്ന് രാജൻ വർക്കിയുടെ വീട്ടിലേക്കുള്ള വഴി തുടങ്ങുന്ന മേഖലയിലാണ്.തൂൺ മാറ്റാതെ വഴി നിർമിക്കാൻ കഴിയില്ലെന്ന് അധികൃതർ പറയുന്നു.

പാതയോരത്തെ താമസക്കാർ വീടുകളിലേക്കു സുഗമമായി സഞ്ചരിക്കുമ്പോൾ സമരക്കാരനും കുടുംബവും വീട്ടിലെത്താൻ പ്രയാസപ്പെടുകയാണ്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി