വിവിധ മേഖലകളിൽ മികവ് തെളിയിച്ച് നേട്ടം കൈവരിച്ച കൂരാച്ചുണ്ട് ഹൈസ്കൂൾ പൂർവ്വ വിദ്യാർഥികളായ ഡിവൈഎസ്പി വി വി ബെന്നി , ഡോ. സുനിൽ ജോസ്, ജോമോൻ സെന എന്നിവരെ അനുമോദിച്ചു




കൂരാച്ചുണ്ട് ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഗമം: സാംസ്കാരിക സമ്മേളനവും മെഗാ സ്റ്റേജ് ഷോയും നടത്തി


കൂരാച്ചുണ്ട്:
കൂരാച്ചുണ്ട് സെൻ്റ് തോമസ് യുപി സ്കൂൾ ഗ്രൗണ്ടിൽ പള്ളി തിരുനാളിനോടനുബന്ധിച്ച് പൂർവവിദ്യാർഥി കൂട്ടായ്മയുടെ സാംസ്കാരിക സമ്മേളനം കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. വിൻസൻ്റ് കണ്ടത്തിൽ നിലവിളക്കിന് തിരി തെളിച്ചു ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡി.വൈഎസ്പി വി.വി. ബെന്നി, സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. സുനിൽ ജോസ് , പോളി കാരക്കട, ജോബി വാളിയംപ്ലാക്കൾ
നിലവിളക്കിന് തിരി തെളിച്ചു.




പൂർവ വിദ്യാർഥികളായ വിവിധ മേഖലകളിൽ മികവ് തെളിയിച്ച് നേട്ടം കൈവരിച്ച സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. സുനിൽ ജോസ്, മികച്ച കുറ്റാന്വേഷകൻ്റെ അവാർഡ് നേടിയ ഡി.വൈഎസ്പി വി.വി. ബെന്നി, കൂരാച്ചുണ്ടിൻ്റെ രുചിപ്പെരുമയ്ക്ക് പേരുകേട്ട ജോമോൻ സെന, എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.


കൺവീനർ ജോബി വാളിയംപ്ലാക്കൽ, പ്രധാനാധ്യാപകൻ ഷിബു മാത്യൂസ്, പിടിഎ പ്രസിഡൻ്റ്റ് ജലീൽ കുന്നുംപുറത്ത്. ട്രഷറർ തമ്പാൻ തോമസ്, ബഷീർ കൊല്ലിയിൽ, ബഷീർ അമീൻ, കെ.സി.ബിജു കൊച്ചുവീട്ടിൽ, പി.എ.വേലായുധൻ എന്നിവർ പ്രസംഗിച്ചു.


തുടർന്ന് സിനിമ താരം റിയ ഇഷയുടെ ഡാൻസ്, ഗായിക പാർവണ അഭിലാഷിൻ്റെ ഗാനം, മ്യൂസിക് ഫ്യൂഷൻ, മെഗാ സ്റ്റേജ് ഷോ എന്നിവ നടത്തി


മികച്ച കുറ്റാന്വേഷകവിനുള്ള കേന്ദ്ര പൊലീസ് മെഡൽ നേടിയ ഡി വൈ എസ്പി. വി.വി. ബെന്നി


പ്രധാന കേസുകളിലെ അന്വേഷണ മികവിനുള്ള സമ്മാനമായി കേന്ദ്ര പൊലീസ് മെഡൽ ലഭിച്ചു. 2021ലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിൽ നിന്നുള്ള ഈ അംഗീകാരം കിട്ടിയത്.

കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളും യുഎപിഎ കേസുകളും അന്വേഷിച്ചു. മരട് ഫ്ലാറ്റ് കേസ്, ടി പി വധക്കേസ്, പെരുവണ്ണാമൂഴി സെക്സ‌് റാക്കറ്റ്, ഹാദിയ കേസ് , മുട്ടിൽ മരം മുറി കേസ്, വടകര ചോറോട് അപകടത്തിൽ 62 വയസ്സുള്ള ബേബി എന്ന സ്ത്രീ മരണപ്പെടുകയും 10 വയസ്സുള്ള ദൃഷാന എന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്‌ത തെളിവില്ലെന്ന് കരുതിയിരുന്ന
കേസ് എന്നിങ്ങനെ പ്രധാന കേസുകളിൽ മികച്ച അന്വേഷണ ഉദ്യോഗസ്ഥനായി പേരെടുത്തു. ഇൻസ്പെക്ടറായിരിക്കെ മുന്നൂറോളം ഉദ്യോഗാർത്ഥികൾക്ക് പി എസ് സി പരീക്ഷാ പരിശീലനം നൽകാൻ നേതൃത്വം വഹിച്ചു. ഇതിൽ 30 പേർക്ക് സർക്കാർ ജോലി ലഭിച്ചതും ഏറെ അഭിനന്ദനങ്ങൾക്കിടയാക്കി. ബത്തേരിയിലും ഗോത്രവിഭാഗത്തിൽ പെട്ടവർക്ക് പി എസ് സി പരീശീലനം നൽകാനുള്ള ശ്രമങ്ങളും കൈയ്യടി നേടി.


കേഴുവോർക്കാശ്രയം ; തെരുവ് കുട്ടികൾക്ക് നിറമുള്ള സ്വപ്നങ്ങൾ കാണാൻ പരിശീലിപ്പിക്കുന്ന
 അജ്മീറിൻ്റെ സുനിൽ ജോസ്



സുനിൽ ജോസ് 30 വർഷമായി രാജസ്ഥാനിലെ അജ്‌മീർ സെന്റ് ആൻസ്ലം സീനിയർ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനാണ്.

രാജസ്ഥാനിലെ ചേരികളി ൽ നിർദ്ധനരായ കുട്ടികളുടെവി ദ്യാഭ്യാസത്തിനും ക്ഷേമത്തിനു മായി ഒന്നരപതിറ്റാണ്ടായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ്. സ്വന്തം നിലയിൽ കെട്ടിടം വാടകയ്ക്കെടുത്ത് നിരവധി കുട്ടികൾക്ക്ഭക്ഷണവും വിദ്യാഭ്യാ സംനൽകുന്നുണ്ട്. സുനിൽ ജോസിന്റെ പ്രയത്നഫലമായി ചേരിപ്രദേശത്തെ മൂന്ന് കുട്ടികൾക്ക് ഐ.ഐ.ടിയിലും മൂന്ന് പേർക്ക് എം.ബി.ബി.എസിനും പ്രവേശനം ലഭിച്ചിരുന്നു.

2018 ഒക്ടോബർ 7-ന് യൂണിവേഴ്സിറ്റി ഓഫ് ഏഷ്യ കാഠ്മണ്ഡു നേപ്പാളിൽ നിന്ന് മികച്ച സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തനത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. കൂടാതെരാജസ്ഥാൻ സർക്കാർ മികച്ച  സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകനുള്ള   അവാർഡ് നൽകി ആദരിച്ചു. ആലുവ ജനസേവയുടെ പ്രഥമ മദർ തെരേസ പുരസ്കാരം ലഭിച്ചു.

 കൂരാച്ചുണ്ടിൻ്റെ രുചിപ്പെരുമയ്ക്ക് പേരുകേട്ട ജോമോൻ സെന 


നമ്മളുടെ നാട്ടിലും സമീപപ്രദേശങ്ങളിലും ഏല്ലാവരും തന്നെ കല്യാണങ്ങളിൽ പങ്കെടുക്കാറുണ്ട് , ഭക്ഷണം കഴിക്കാറുണ്ട് , ഭക്ഷണം സൂപ്പർ എന്ന് പറയാറുമുണ്ട് . നല്ലൊരു ശതമാനം ഭക്ഷണവും നമ്മളുടെ മേശകളിൽ വിളമ്പാറ് സെന കാറ്ററിംഗിൻ്റെ കൈകളിലൂടെയാണ് . 30 വർഷമായുള്ള ഈ രുചിപ്പെരുമയുടെ അനുഭവം പങ്കുവെക്കുമ്പോൾ ദൈവ വിശ്വാസത്തിൻ്റെ , എളിമയുടെ , ത്യാഗത്തിൻ്റെ സൽവചനങ്ങൾ 
മാത്രമേ ജോമോന് പറയാനുള്ളു .
  മനുഷ്യസ്നേഹിയായ ജോമോൻ ചിറപ്പുറത്ത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു