രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു
കൂരാച്ചുണ്ട്: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നരിനട കുഴിപറമ്പിൽ ഷിനോജിൻ്റെ മകൻ സിദ്ധാർഥ് (24) ആണ് അപകടത്തിൽപ്പെട്ടത്. കൂരാച്ചുണ്ട് - കൂട്ടാലിട റോഡിൽ കോളനിമുക്ക് ഇറക്കത്തിൽ കഴിഞ്ഞദിവസം (ശനിയാഴ്ച) രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ്.കഴിഞ്ഞദിവസം രാത്രി ജോലിക്കായി കോഴിക്കോട് എയർപോർട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോളനിമുക്ക് ഇറക്കത്തിൽ വെച്ച് യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആളൊഴിഞ്ഞതും കാടുപിടിച്ചതുമായ ഭാഗമായതിനാൽ രാത്രിയിൽ അപകടം നടന്ന വിവരം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഷിനോജിൻ്റെയും കൂരാച്ചുണ്ട് മോഡേൺ ടൈലറിംഗ് ഷോപ്പ് നടത്തുന്ന സുധയുടെയും ഏക മകനായിരുന്നു മരിച്ച സിദ്ധാർഥ്.. ഉച്ചയോടെയാണ് സംഭവം പുറംലോകമറിയുന്നത് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ റോഡിലൂടെ നടന്നുപോയ പെൺകുട്ടിയ...

Comments
Post a Comment