മിന്നിത്തിളങ്ങി തോണിക്കടവ് ..... ലൈറ്റ് ഫെസ്റ്റിന് തുടക്കം



✒️നിസാം കക്കയം 

കൂരാച്ചുണ്ട്: പുതുവർഷത്തെ
വരവേൽക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് വിനോദ സഞ്ചാരകേന്ദ്രമായ തോണിക്കടവ്. ദീപാലംകൃതമായ തോണിക്കടവിൽ സെൽഫിയെടുക്കാനും -റീൽസെടുക്കാനും നല്ലതിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ്-പുതുവത്സര അവധി കണക്കിലെടുത്ത് ബുധനാഴ്ച വൈകീട്ടാണ് തോണിക്കടവിൽ ടൂറിസം മാനേജ്മെന്റ് കമ്മിറ്റി നേതൃത്വത്തിൽ ലൈറ്റ് ഫെസ്റ്റ് ആരംഭിച്ചത്. തോണിക്കടവിന് ചുറ്റുമുള്ള മരങ്ങളും നടപ്പാതയുടെ വശങ്ങളും വാച്ച്‌ടവറുമെല്ലാം ദീപാലംകൃതമാണ്. ജനുവരി മൂന്നുവരെ ദിവസവും വൈകീട്ട് ആറുമുതൽ എട്ടുമണിവരെ തോണിക്കടവ് പുതുദീപത്തിൽ കുളിച്ചുനിൽക്കും. കെ.എം. സച്ചിൻദേവ് എം .എൽ.എ., ഭാര്യയും തിരുവനന്തപുരം കോർപ്പറേഷൻ മേയറുമായ ആര്യ രാജേന്ദ്രൻ എന്നിവർ വെള്ളിയാഴ്ച വൈകുന്നേരം ലൈറ്റ് ഫെസ്റ്റ് ആസ്വദിക്കാനെത്തിയി രുന്നു. എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തെത്തുടർന്ന് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾ ഒഴിവാക്കിയിരുന്നു.

സഞ്ചാരികളുടെ പറുദീസ


കോഴിക്കോട്ടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി തോണിക്കടവ് ഇന്നു കാണുന്ന രൂപത്തിലേക്ക് മാറിയിട്ട് ചുരുക്കം വർഷങ്ങളായതേയുള്ളൂ. എന്നിരുന്നാലും ഈ കാലത്തിനുള്ളിൽത്തന്നെ കോഴിക്കോടുകാരുടെയും സമീപജില്ലക്കാരുടെയും പ്രിയപ്പെട്ട ഇടമായി മാറാൻ തോണിക്കടവിന് കഴിഞ്ഞിട്ടുണ്ട്.
എവിടേക്കാണോ നോക്കുന്ന ത് അവിടയെല്ലാം രസകരമായ കാഴ്ചകളാണുള്ളതെന്നതാണ് ഇവിടത്തെ പ്രത്യേകത. ആകാ
ശത്തെ തൊട്ടുനിൽക്കുന്ന കക്കയം മലനിരകളുടെ കാഴ്ചമുതൽ കുറ്റ്യാടി റിസർവോയറിന്റെ ഭാഗമായ ജലായശത്തിന്റെ കാഴ്ചയും ഹൃദയം
കവരും. കുന്നുകൾക്കിടയിലായി നിൽക്കുന്ന ദ്വീപുകളും ഇവിടുത്തെ മറ്റൊരാകർഷണമാണ്.


തോണിക്കടവിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരുഘ ടകമാണ് ഇവിടുത്തെ വാച്ച്‌ടവർ.. മുകളിൽനിന്നുനോക്കിയാൽ പ്രദേശത്തെ മുഴുവൻ കാഴ്ചകളും ആകാശത്തുനിന്നെന്നപോലെ കാണാം.. പച്ചപ്പ് പുതച്ചുനിൽക്കുന്ന ജലാശയവും ചുറ്റിലും നിറഞ്ഞുനിൽക്കുന്ന കാടും മരങ്ങളും ചേരുന്നതാണ് ഇവിടുത്തെ കാഴ്ച.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി