മാഞ്ഞു ചെറുപുഞ്ചിരി.... മലയാളത്തിന്റെ യാത്രാമൊഴി
മലയാളത്തിൻ്റെ ഒരേയോരു എം ടി
മഹാമൗനം ബാക്കിയാക്കി എം ടി എന്ന രണ്ടക്ഷരം ഇനി ഓർമ്മ. തൊട്ട മേഖലകളെല്ലാം പൊന്നാക്കിയ എം ടി വാസുദേവൻ നായർക്ക് മലയാളം വിട നൽകി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയെന്ന വീട്ടിൽ ആയിരങ്ങളാണ് അന്ത്യാദരമർപ്പിക്കാൻ എത്തിയത്. മാവൂർ റോഡ് ശ്മശാനത്തിലായിരുന്നു സംസ്കാരം.
കോഴിക്കോട്ടെ സിതാരയെന്ന വീട്ടിലെ കസേരയിൽ ഗൗരവത്തോടെ ഇരിക്കുന്ന എം ടി കാഴ്ച മലയാളത്തിന് നഷ്‌ടം. ഒരുകാലത്തെ മുഴുവൻ സർഗസമ്പന്നമാക്കിയ അതുല്യജീവിതം, ഇനി ഓർമ്മ മാത്രം. എം ടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം എന്ന് ഒഴിവാക്കിയിരുന്നു. എന്നിട്ടും കൊട്ടാരം റോഡിൽ എം ടിയെ കാണാൻ ആയിരങ്ങൾ കാത്തുനിന്നു.
സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉൾപ്പെട്ടവർ എം ടിയെന്ന ഇതിഹാസത്തെ അവസാനമായി കാണാനെത്തി. നേരിട്ടറിയുന്നവർക്കും അല്ലാത്തവർക്കും പറയാൻ എം ടി അനുഭവങ്ങൾ നിരവധി. പറഞ്ഞുതീരാത്ത മഹാനദിയാണ് എം ടി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങ്. വിലാപയാത്രയും വേണ്ടെന്നായിരുന്നു എം ടിയുടെ ആഗ്രഹം.എന്നാൽ മാവൂർ സ്‌മൃതിപഥത്തിലേക്കുള്ള യാത്ര വിലാപയാത്രയ്ക്ക് തുല്യമായിരുന്നു.
നടന്നുനടന്ന് വഴിയായി മാറിയ ഒരാൾ
കോളജിലും അക്ഷരങ്ങളോടായിരുന്നു
കൂട്ട് നമുക്ക്, നടന്നു നടന്നു വഴി കണ്ടത്താൻ പറഞ്ഞ കവിയെ വാഴ്ത്താം. നമ്മൾ നടന്ന് നടന്ന് രാജ പാതയായി മാറിയ ഒരാളാണു കടന്നു പോവുന്നത്. ആ വഴിയിലൂടെ മലയാളത്തിന്റെ ഇനിയുമെത്രയോ തലമുറകൾ നടക്കാനിരിക്കുന്നു. അവിടെ ഓരോ തിരിവിലും ആരോ കരുതിവച്ച വിസ്മയം പോലെ ഈ കഥാകാരന്റെ എഴുത്തുപാടുകളും ഈ കഥാകാരൻ കൊളുത്തി വച്ച വിളക്കുമാടങ്ങളുമുണ്ടാവും.
'കാല'ത്തിൽ എംടി ചോദിച്ചതു
പോലെ കാലത്തോടും ഭാഷയോ ടും മലയാളി ചോദിച്ചു പോകുന്നു: 'ഇനി എന്താണ് പ്രാർഥിക്കേണ്ടത്? തരു ഒരിക്കൽക്കൂടി എന്നോ?' മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ വാരിയ ത്ത് കുട്ടിരാമമേനോൻറെ എലിക്കഥ കൾ കുട്ടിക്കാലത്തു രസിച്ചു വായി ച്ചവയാണ്. കിട്ടാൻ കാത്തിരിക്കുമാ യിരുന്നു. കുറച്ചു കൂടി മുതിർന്ന പ്പോൾ കുമരനല്ലൂർ ഹൈസ്‌കൂളി 1 വാസുണ്ണി നമ്പ്യാർ മാഷ് കൗ ണ്ട് ഓഫ് മോണ്ടി ക്രിസ്‌റ്റോ വായി ച്ചു പറഞ്ഞുകൊടുത്തു. രാത്രി വീ ട്ടിൽ കൂട്ടു കിടക്കാൻ വന്നിരുന്ന കുട്ടമ്മാൻ എന്ന കാരണവർ പുരാ ണകഥകൾ പറഞ്ഞു. "അകലെ ഏതോ കാലത്ത്, ഒരന്തിവിളക്കി ന്റെ വെളിച്ചത്തിൽ, ആരെങ്കിലും ചിലർ വായിക്കണേയെന്ന പ്രാർഥ നയോടെ നോട്ടുപുസ്‌തകത്തിൻ്റെ ഏടുകളിൽ കഥ കുത്തിക്കുറി ക്കാൻ തുടങ്ങിയതിൽ വാരിയത്ത് കുട്ടിരാമമേനോനും വാസുണ്ണി നമ്പ്യാർ മാസ്റ്ററും കുട്ടമ്മാനുമൊ ക്കെ കാരണക്കാരാണ്. അവർക്കു നമസ്കാരം'.
പ്രാരാബ്ധങ്ങളുടെ കുട്ടിക്കാലത്ത് പുസ്‌തകങ്ങൾ മാത്രമായിരുന്നു കൂടല്ലൂരിൽ കൂട്ടുകാർ. വായന മാത്രമായിരുന്നു ആഘോഷം.
വല്യേട്ടൻ മാഷാണ്. നന്നായി വായിക്കും.
കമ്യൂണിസ്റ്റുകാരനായിരുന്ന കെ. പി.മാധവമേനോൻ്റെ വീട്ടിൽനിന്നു പുസ്തകങ്ങൾ വാങ്ങാൻ അനുജനെയാണു വിടുക. കുമരനല്ലൂരിൽ.
അക്കിത്തം മനയിലുമുണ്ട് പുസ്തകങ്ങളുടെ വലിയ ശേഖരം. അവിടെ നിന്നാണു വായനയുടെ വേറൊരു ഘട്ടത്തിന്റെ തുടക്കം. ഒൻപതിൽ പഠിക്കുമ്പോൾ സ്കോളർഷിപ്പ് 250 രൂപ കിട്ടിയതു വീട്ടിൽ പറഞ്ഞില്ല. പുസ്തകം വാങ്ങി. എട്ടണയുടെയും ഒരു രൂപയുടെയും മറ്റും ഒരുപാടു പുസ്തകങ്ങൾ. വിക്ടോറിയ കോളജിൽ ഡിഗ്രിക്കു സയൻസ് ക്ലാസിലാണു ചേർന്നതെങ്കിലും സാഹിത്യത്തിലായിരുന്നു ഏറെ നേരവും. വിക്ടോറിയ ലൈബ്രറി വലിയ തുണയായി. അവധിക്കു വീട്ടിൽ പോ കുമ്പോൾ, വായനയിൽ താൽപര്യ മില്ലാത്ത സഹപാഠികളുടെ ലൈബ്രറി ടിക്കറ്റ് വാങ്ങി അതിലും പുസ്‌തകങ്ങളെടുക്കും. ബിഎസ് സി ഒന്നാം വർഷം ഇംഗ്ലിഷ് പഠിപ്പി ക്കാൻ വന്ന പ്രഭാകരൻ നമ്പ്യാർ സാറിനു ഹോസ്റ്റലിലെ വാർഡ
ന്റെ ചുമതലയുമുണ്ടായിരുന്നു. പ്രൈഡ് ആൻഡ് പ്രിജുഡിസ് വാ യിക്കുന്നതു കണ്ട അദ്ദേഹം മുറി യിലേക്കു വിളിച്ചു. നിർബന്ധമായി വായിച്ചിരിക്കേണ്ട പുസ്‌തകങ്ങളെ ക്കുറിച്ചു പറഞ്ഞു.
കോളജിലും അക്ഷരങ്ങളോടായി രുന്നു കൂട്ട്. അക്ഷരങ്ങൾ തന്നെ യായിരുന്നു ഏക ആഡംബരം. 'ഫാഷനുകൾ, സിനിമ, സമൃദ്ധ മായ ഭക്ഷണം ഈ പ്രലോഭനങ്ങ ളൊക്കെ ആ പ്രായത്തിൽ എനി ക്കും ഉണ്ടായിരുന്നു. പക്ഷേ അതൊന്നും അത്ര കാര്യമല്ല എന്നു നടിച്ചു.
എൻ്റെ ഇരുമ്പുപെട്ടിക്കടിയിൽ, മദ്രാസിൽ നിന്നുള്ള ജയകേരള ത്തിലും കെ.ബാലകൃഷ്ണന്റെ കൗമുദിയിലും അച്ചടിച്ചു വന്ന എന്റെ ചില കഥകളുണ്ട്, ലേഖന ങ്ങളുണ്ട്, ആർക്കും കാണിച്ചു കൊടുത്തിട്ടില്ല. നിങ്ങൾക്കു പറ്റാ ത്ത ചില വിദ്യകൾ എനിക്കറിയ മല്ലോ എന്നു സ്വകാര്യമായി മന സ്സിൽ പറഞ്ഞ് ആശ്വസിച്ചു'.
ആധുനികം, ഉത്തരോത്തരം
► ആധുനികതയുടെ തിവെയിൽകാലത്തും മലയാളിയുവത്വം എംടിയുടെ രചനകളിലേക്ക് കൺപാർത്തു. ഇസങ്ങളുടെ വൻചുഴികളെ ആ എഴുത്ത് അതിവേഗം മറികടന്നു
വായിച്ചാൽ മനസ്സി ലാവാത്ത' ഉദാത്ത സാഹി ത്യവും, 'കണ്ടാൽ മനസ്സിലാവാത്ത' ഉദാത്ത സിനിമയും അരങ്ങുവാണ ആധുനികതയുടെ നാളുകളിലും മല യാളത്തിൽ ഏറ്റവുമധികം വായിക്ക പ്പെട്ടത് എംടി തന്നെയായിരുന്നു. വിജയന്റെ യും മുകുന്ദന്റെയും കാക്കനാടൻ്റെയും ആനന്ദിന്റെയും എഴുത്തുകൾ ചെറുപ്പ ക്കാർക്കിടയിൽ തരംഗമായ കാലങ്ങ ളിലും എംടിക്കു ബെസ്‌റ്റ് സെല്ലറുകളു ണ്ടായി.
ആ പുസ്‌തകങ്ങൾ വാങ്ങിയതും ചെറുപ്പക്കാരായിരുന്നു. മുകുന്ദനെ ഇഷ്ടപ്പെട്ടവർക്കും മുട്ടത്തുവർക്കിയെ ഇഷ്ടപ്പെട്ടവർക്കും മേതിലിനെ ഇഷ്ട പ്പെട്ടവർക്കും ഒരു പോലെ എംടിയെ ആസ്വദിക്കാൻ കഴി ഞ്ഞു. ഉത്തരാധുനികതയുടെ കാല ത്തും എംടിയുടെ പുസ്‌തകങ്ങൾക്കു പുതിയ പതിപ്പുകൾ ഇറങ്ങിക്കൊണ്ടി രുന്നു. പുനർവായനയാലും വായനയി ലെ അപനിർമാണത്താലും ഇത്രയേ റെ
ആവർത്തിച്ചു ഗവേഷണം ചെയ്യ പ്പെട്ട ആധുനിക എഴുത്തുകാരനോ എഴുത്തുകാരിയോ മലയാളത്തിൽ വേറെ ഉണ്ടായില്ല. 'നാലുകെട്ടി'ലോ 'കാല'ത്തിലോ ഏറ്റവും പുതിയ കാല ത്തിൻ്റെ രാഷ്ട്രീയം തിരഞ്ഞുകൊണ്ട് ഏതൊക്കെയോ സർവകലാശാലകടിക്കുകയോ ചെയ്‌തുകൊണ്ടിരുന്നു. നാലുകെട്ടിനെക്കുറിച്ചും നിളയെക്കുറി ച്ചും മാത്രം എഴുതുന്നുവെന്നു പരിഹ സിച്ചവർക്കു മറുപടി എഴുതിയില്ല.
പകരം 'ഷെർലക്കും' 'കഡുഗ ണ്ണാവ'യും എഴുതി. എംടി എഴുതിയ ഒരു വരിയെങ്കിലും മനസ്സിലായില്ലെ ന്നു പരാതിയുള്ള ഒരാളെപ്പോലും കണ്ടിട്ടില്ല. സിനിമയിലെ സൂപ്പർതാര ങ്ങൾപോലും എംടിയെന്ന ഒറ്റനക്ഷ ത്രത്തിനു മുൻപിൽ സാദരം വണങ്ങി നിൽക്കുന്നതു മലയാളി കണ്ടു. സർഗ മലയാളം കണ്ട ഏറ്റവും വലിയ സൂ പ്പർതാരമായിരുന്നു എംടി. എസ്കെ യും ചങ്ങമ്പുഴയുമായിരുന്നു എംടിയു ടെ കൗമാരകാലത്തു മലയാള സാഹി ത്യത്തിലെ താരങ്ങൾ. എംടിക്കൊപ്പ വും എംടിക്കു ശേഷവും താരങ്ങൾ പി ന്നെയുമുണ്ടായി. പക്ഷേ, എംടിക്കു മുൻപും പിൻപും എന്നാണു മലയാള സാഹിത്യത്തിലെ മറ്റെല്ലാ നക്ഷത്രങ്ങ ളെയും മലയാളി രേഖപ്പെടുത്തിയത്. ആധുനികതയും അസ്തിത്വദുഃഖവും അരങ്ങുവാണ എഴുത്തിന്റെ കാല ത്തും എംടി കാലഹരണപ്പെടുകയു ണ്ടായില്ല. ഒ.വി.വിജയനും എം.മുകു ന്ദനും കാക്കനാടനുമെല്ലാം ഭാഷയി ലും പ്രമേയത്തിലും നടത്തിയ പരി ക്ഷണങ്ങളും എംടിയെ റദ്ദാക്കുകയോ എംടിക്കു തിളക്കമില്ലാതാക്കുകയോ ചെയ്‌തില്ല. എക്കാലത്തേക്കുമുള്ള നക്ഷത്രമായിരുന്നു എംടി.
കോഴിക്കോട്ടുകാരനായ എം ടി
കോഴിക്കോട് നഗരം നൽകിയ സഹൃദയ സന്തോഷങ്ങൾ
പാരഗൺ ലോഡ്ജായിരുന്നു എംടി യുടെ പ്രിയപ്പെട്ട സങ്കേതങ്ങളിൽ ഒന്ന്. അവിടെ അരവിന്ദന്റെ മുറി യിൽ വലിയ സുഹൃദ്സംഘം തന്നെയുണ്ടാവും. രണ്ടാം ഗേറ്റിൽ കലാസമിതി അബ്ദുറഹ്‌മാന്റെ ഓഫിസ്, രണ്ടാം ഗേറ്റിനടുത്ത് വി.അ ബ്ദുല്ലയുടെ ജമ്പു സ്‌റ്റോർസ്, കോർട്ട് റോഡിൽ കെ.ആർ.മേനോ ന്റെ ചെറിയ ബുക്ക് സ്റ്റാൾ, കൂ ര്യാൽ ഇടവഴിയിൽ പട്ടത്തുവിളയു ടെ വാടകവീട്, ശാന്തിഭവനിൽ വി. കെ.എന്നിന്റെ മുറി...സങ്കേതങ്ങൾ കോഴിക്കോട്ട് പലതുണ്ടായിരുന്നു.
എഴുത്തുകാരുടെ ഇഷ്ടതാവളമാ യിരുന്നു കടപ്പുറം. ബീച്ചിനു സമീപ ത്തെ ബോംബൈ ഹോട്ടൽ, രാധ തി യറ്ററിന് എതിർവശത്തെ മോഡേൺ ഹോട്ടൽ, കോർട്ട് റോഡിലെ വീറ്റ് ഹൗസ്, കല്ലായി റോഡിലെ കോമള വിലാസ്, പഴയ പാരീസ് ഹോട്ടൽ, രാമദാസ് വൈദ്യരുടെ പിതാവിന്റെ നീലഗിരി ലോഡ്‌ജ് തുടങ്ങിയ താവ ളങ്ങളിലും കുട്ടുകാർ കൂടിയിരുന്നു.
ഇടയ്ക്കു ലോക ക്ലാസിക് സിനിമ കൾ കാണാൻ സംഘമായി ക്രൗൺ തിയറ്ററിൽ കയറും. താഴത്തെ വില കുറഞ്ഞ സീറ്റിലാണിരിക്കുക. ചില ഞായറാഴ്ചകളിൽ മുതിർന്നവരെ കൂട്ടാതെ രാധ തിയറ്ററിൽ തമിഴ് സി നിമ കാണും.
ഇടയ്ക്ക് ആനി ഹാളിലെ ബുക്ക് ക്ലബ്ബിൽ പ്രസംഗം. അളകാപുരിയിലു മുണ്ടാവും ചില സായാഹ്നങ്ങൾ. പുനത്തിൽ കുഞ്ഞബ്‌ദുല്ല അക്കാലം അനുസ്‌മരിച്ചതിങ്ങനെ: 'ബ്ലാക്ക് നൈറ്റ് വിസ്കിയാണ് അന്ന് എംടി ക്കു പ്രിയം. ഒരു കുപ്പി തന്നെ അക ത്താക്കിയാലും കുലുങ്ങില്ല എംടി. സംസാരത്തിലോ നടത്തത്തിലോ പതർച്ചയുണ്ടാവില്ല. കരയും, ചിരി ക്കും, അലറും. വികെ എന്നുമായൊക്കെ ഗുസ്തി പിടിക്കും'.
ചില ദിവസങ്ങളിൽ രാത്രി വൈകും വരെ ആഴ്ചപ്പതിപ്പിൽ ജോ ലി കാണും. മാറ്ററുകൾ പ്രസിലെ ത്തും വരെ ഉണ്ടാവണം. എൻവിയു ടെ മുറിയിൽ തന്നെയാണ് എംടിക്കും ഇരിപ്പിടം. അവിടെ മുകനായി ഇരി ക്കും.
'ആയിരം തിരക്കുകൾക്കും ബഹള
ങ്ങൾക്കുമിടയിലും ഏകാഗ്രനായി എംടി ഇരുന്നു. അയാളുടെ ഹൃദയ ത്തിൽ ആർക്കും കേൾക്കാവുന്നത ഉച്ചത്തിൽ ഒരു സമുദ്രം അലയടിച്ചി രുന്നു. അതിന്റെ അഗാധത നിത്യമു ദ്രിതം' എന്ന് എംജിഎസ് നാരായണ ൻ്റെ ഓർമ.
അന്നത്തെ കോഴിക്കോടൻ ഞായ റാഴ്ചകളിൽ കോലായ എന്ന പേരിൽ കൂടിയിരുന്ന് കവിത വായി ക്കുന്ന പതിവുണ്ടായിരുന്നു. അവിടെ എംടി പോവാറില്ല. ഞായറാഴ്ചക ളിൽ എഴുത്തും വായനയുമായി മുറിയിലിരിക്കും. ആനിഹാൾ റോ ഡിൽ ഒറ്റയ്ക്കു വാടകയ്ക്കു താമ സിക്കുന്ന കാലത്താണ് 'ഇരുട്ടിന്റെ ആത്മാവ്' എഴുതിയത്. ഒറ്റരാത്രി കൊണ്ട്.
ആനിഹാളിന്റെ എതിർവശത്തെ രത്നഗിരി ഹോട്ടലിൽ മുറിയെടു ത്താണു 'നിർമാല്യം' എഴുതിയത്. പിൽക്കാലത്ത് കാലിക്കറ്റ് ടവർ, ബീച്ചിലെ സീക്വീൻ, നടക്കാവിലെ വീടിനടുത്തുള്ള ഈസ്‌റ്റ് അവന്യൂ ഹോട്ടലുകളിൽ താമസിച്ചും സിനിമ എഴുതി.
നഷ്ടപ്പെട്ട നല്ല ദിനങ്ങൾ
എൻ.വി.കൃഷ്ണവാരിയർ പത്രാധിപരായിരിക്കെ ആഴ്ചപ്പതിപ്പിൽ ട്രെയിനിയായാണ് കോഴിക്കോട്ട് എംടി പത്രപ്രവർത്തനം തുടങ്ങിയത്. ഒരു വർഷത്തിനു ശേഷം ദിനപ്പത്രത്തിലേക്കു മാറാമായിരുന്നു. ശമ്പളവും കൂടുമായിരുന്നു. എങ്കിലും വാരികയിൽ തന്നെ തുടരാൻ തീരുമാനിച്ചു. ടൈം, ന്യൂസ് വീക്ക് തുടങ്ങി അന്നു കോഴിക്കോട്ട് മറ്റൊരിടത്തും കാണാൻ പോലും കിട്ടാത്ത ഒരുപാടു മാഗസിനുകൾ വായിക്കാൻ കിട്ടും എന്നതായിരുന്നു ഒരു ആകർഷണം.
ചാലപ്പുറത്തെ ചെറിയൊരു വെജിറ്റേറിയൻ ഹോട്ടലിനു പിന്നിലെ വാടകമുറിയിലായിരുന്നു ആദ്യകാല താമസം.
പിന്നെ ജയിലിനു പിന്നിൽ വീട് വാടകയ്ക്കെടുത്തു. ആനിഹാൾ റോഡിലെ ഒരു വീടിനു മുകളിലെ രണ്ടു മുറികളായി അടുത്ത താവളം. സെന്റ് വിൻസന്റ് കോളനിയിലും അൽപകാലം വാടകയ്ക്കു താമസിച്ചു. എസ്.കെ.പൊറ്റെക്കാട്ടിനെ നേരത്തേ അറിയാം.
കോഴിക്കോട്ടെത്തിയതോടെ കൂടുതൽ അടുപ്പമായി. എൻ.പി.മുഹമ്മദുമായുള്ള സൗഹൃദമാണു കോഴിക്കോടൻ ജീവിതത്തിലെ വഴിത്തിരിവായത്. എൻപി വഴി കോഴിക്കോട്ടെ എഴുത്തുകാരുടെ സംഘത്തിൽ ഇടമായി. തിക്കോടിയൻ, ഉറൂബ്, കെ.എ.കൊടുങ്ങല്ലൂർ, എൻ.എൻ.കക്കാട്, പട്ടത്തുവിള, എം.വി.ദേവൻ...സൗഹൃദങ്ങളുടെ ഒരു പൂക്കാലം തുടങ്ങുന്നു. ഇളമുറക്കാരുടെ സംഘത്തിനു മുതിർന്നവരെ ഇഷ്ടമായിരുന്നു. ബഹുമാനമുണ്ടായിരുന്നു. ഇടയ്ക്കു നിർദോഷമായി പരിഹസിക്കും. എല്ലാവർക്കും ഓരോ ഓമനപ്പേരു നൽകിയിരുന്നു. റൊമാൻ്റിക് കാമുകഭാവം മുൻനിർത്തി എസ്കെയ്ക്ക് പ്രേംപൊറ്റാസ്. പി.സി.ക്ക് കിഴവൻ, തിക്കോടിയനെ തിക്കു എന്നു ചുരുക്കി. ഹാഫ്രൗസറിട്ട് ആര്യഭവനിലിരുന്ന് കൗതുകത്തോടെ ജിലേബി കഴിച്ച പയ്യനു പിൽക്കാലത്തു തിക്കോടിയനുമായി എടാ പോടാ ബന്ധമായി. അക്കാലത്തെക്കുറിച്ചു പി എംടി എഴുതി: 'അവരെല്ലാം ശക്തിയായിരുന്നു. സമൂഹത്തിൽ ഞാൻ ഒറ്റയ്ക്കല്ല എന്ന അറിവുനൽകി.
മിഠായിത്തെരുവിലൂടെയും മറ്റും ഏകാകിയായി നടക്കുമ്പോൾ മാഷേ എന്ന വിളിയുമായി വരുന്ന കുട്ടികൾ നൽകിയതും അതേ സുരക്ഷിതത്വബോധം. നല്ല പുസ്‌തകങ്ങൾ കിട്ടിയാൽ എൻപിയും എംടിയും പരസ്‌പരം കൈമാറി. മുസത്ട്യൂട്ടോറിയലിന്റെ മുകളിലെ കെട്ടിടത്തിലെ എംടിയുടെ താമസസ്‌ഥലത്ത് എൻപി വരും. മിഠായിത്തെരുവിലും കടപ്പുറത്തും എൻപിയുമൊത്ത് വെറുതെ നടന്നു. എഴുതിയതു പരസ്പ്‌പരം കാണിച്ചു. എൻപിയോടൊപ്പം തമാശയായാണ് 'അറബിപ്പൊന്ന്' എഴുതിത്തുടങ്ങിയത്. എൻപിയും എം.എം.ബഷീറും ചേർന്നു ചെറിയ തോതിലൊരു പുസ്‌തക പ്രസിദ്ധീകരണം ആരംഭിച്ചു. കോർട്ട് റോഡിലെ കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ചെറിയ മുറി ആസ്‌ഥാനമാക്കി. 13 വർഷം എൻ.വി.കൃഷ്ണവാരിയരുടെ കീഴിൽ ആഴ്‌ചപ്പതിപ്പിൽ ജോലി ചെയ്തു.
ഒരിക്കൽ പോലും പരസ്‌പരം മുഷിഞ്ഞിട്ടില്ല. എൻവി പോയ ശേഷമാണ് ആ കസേരയിൽ എംടി ഇരുന്നത്. അക്കാലത്താണു വൈക്കം മുഹമ്മദ് ബഷീർ കോഴിക്കോട്ടേക്കു വരുന്നു എന്നു കേട്ടത്. 'ന്റുപ്പാപ്പായ്ക്ക്' നാടകമായി എഴുതാനായിരുന്നു വരവ്. പുതിയറയിൽ എസ്.കെ.പൊറ്റെക്കാടിന്റെ
'ചന്ദ്രകാന്ത'ത്തിലാണു ബഷീറിൻ്റെ താമസം. എൻപിയുമൊത്താണു കാണാൻ പോയത്. 'ഈ പയ്യനാണോ? അറിയാം. പക്ഷേ ആളൊരു നുലനാണല്ലോ. ഞാൻ വിചാരിച്ചു ഏതോ ഒരു ഗണ്ടൻ ഗഡാഗഡിയൻ നായരാണെന്ന്..' (നൂലൻ എന്നു ബഷീറും ഗുരോ എന്ന് എംടിയും പിന്നെ പരസ്‌പരം വിളിച്ചു.)
രണ്ടു പയ്യന്മാരോടുമായി ബഷീർ പറഞ്ഞു: 'എടേയ്, നിങ്ങൾ രണ്ടും ഇവിടെ നിൽക്ക്. കഷണം മുറിക്കണം, അരയ്ക്കണം. ലൊട്ടുലൊടുക്കു പണികളൊക്കെ ചെയ്യണം. നല്ല ആഹാരം ഫ്രീ'.
പിന്നെ കുറേനാൾ ചന്ദ്രകാന്തത്തിൽ എസ്കെയ്ക്കും ബഷീറിനുമൊപ്പം. ഇടയ്ക്ക് എം.വി.ദേവൻ പോർട്രെയിറ്റ് വരയ്ക്കാൻ വരും. കലാസമിതി ഭാരവാഹികളായ എം.അബ്ദുറഹ്‌മാനും വി.അബ്ദുല്ലയും വരും. വികെഎൻ ഇടയ്ക്കു വരും.
എംടിയുടെ വരികളിൽ ആ നാളുകൾ: 'അടുക്കളപ്പണിയും ഊണും നേരമ്പോക്കുകളും കഴിഞ്ഞ് പാതിരയ്ക്കാവും എൻപിയും ഞാനും പുതിയറയിൽ നിന്നു നടക്കുന്നത്.
അകലെയുള്ള ആനിഹാൾ റോഡിൽ എന്നെ വിട്ട് എൻപിക്കു കുണ്ടുങ്ങലിലെത്താൻ പിന്നെയും ഒരു നാഴിക നടക്കണം. ആഹ്ലാദിക്കുകയും അഹങ്കരിക്കുകയും ചെയ്ത സന്ധ്യകൾ, ചിരിച്ചു മദിച്ച രാവുകൾ. ആചാരോപചാരങ്ങളില്ലാത്ത ദിവസങ്ങൾ...
ഉപദേശമൊന്നുമല്ലാത്ത മട്ടിൽ ബഷീറിന്റെ നിർദേശങ്ങൾ: വാസു ജീൻ ക്രിസ്‌റ്റോഫ് വായിക്കണം. സ്റ്റോറി ഓഫ് സാൻ മിഷേൽ വായിക്കണം...എന്റെ നഷ്ടപ്പെട്ട നല്ല ദിനങ്ങൾ....
തണൽമരങ്ങൾ, വ്യർഥമാവാത്ത വർഷങ്ങൾ...
മാതൃഭൂമിയിൽ എംടി ട്രെയിനിയായി വരുമ്പോൾ വി.എം. നായർ മാനേജിങ് ഡയറക്‌ടറാണ്. പുന്ന യൂർക്കുളത്തു വേരുകളുള്ള പയ്യന് മാധവിക്കുട്ടി യുടെ അച്ഛൻ പ്രത്യേക പരിഗണനയൊന്നും കൊടുത്തിട്ടില്ല. പത്തിരുപതു കൊല്ലത്തിനിടെ നാ ലഞ്ചു തവണ വി.എം. നായർ അതികഠിനമായി ശാ സിച്ചിട്ടുണ്ട്. എങ്കിലും ആദരം കലർന്ന വാത്സല്യം ഉള്ളിലുണ്ടായിരുന്നു. സിഗരറ്റ് തീരുമ്പോൾ പയ്യ ന്റെ കയ്യിൽ നിന്നു വാങ്ങി വലിക്കാൻ മടിച്ചില്ല. വീ ടുപണിക്കും മറ്റും വി.എം.നായരിൽ നിന്നു പണം കടം വാങ്ങിയിട്ടുണ്ട് എംടി.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ സ്ഥാനാർഥിയായിരുന്ന
എസ്.കെ.പൊറ്റക്കാടിനു വേണ്ടി പ്രസംഗിക്കാൻ പോയതിനു വി.എം.നായരിൽ നിന്നു നല്ല ശകാരം കിട്ടി. (ആ തിരഞ്ഞെടുപ്പിൽ മാതൃഭൂമിയുടെ ജിനചന്ദ്രനായിരുന്നു എസ്കെയുടെ എതിർസ്ഥാ നാർഥി).
വി.എം.നായരുടെയും ബാലാമണിയമ്മയുടെയും അൻപതാം വിവാഹവാർഷികാഘോഷം കോഴി ക്കോട് ബീച്ച് ഹോട്ടലിലായിരുന്നു. രണ്ടു പേർ ക്കും ഏറ്റവും അടുപ്പുള്ള വളരെക്കുറച്ചു പേർക്കേ ക്ഷണമുണ്ടായിരുന്നുള്ളൂ.
രാത്രിസൽക്കാരത്തിന് എംടിയും പോയി. മാധവി കുട്ടി സ്ഥലത്തുണ്ടായിരുന്നില്ല. 'വി.എം.നായരു ടെ മരണം എന്റെ ജീവിതത്തിലെ ഒരു കാലഘട്ട ത്തിന്റെ അവസാനം കൂടിയായിരുന്നു' എന്ന് എം ടി എഴുതിയിട്ടുണ്ട്.
ഹൃദയത്തോടു ചേർത്ത സുഹൃത്തുക്കളിലൊരാ ളായിരുന്നു കോഴിക്കോട്ടെ മുല്ലവീട്ടിൽ അബ്ദുറ ഹ്‌മാൻ. കോഴിക്കോട് കേന്ദ്ര കലാസമിതി ഭാരവാ ഹികളായിരുന്നു മുല്ലവീട്ടിൽ അബ്‌ദുറഹ്മാനും വി അബ്ദുല്ലയും. രണ്ടാം ഗേറ്റിൽ അന്നത്തെ പ്രദീ പം പ്രസ്സിന്റെ ഓഫിസിന്റെ എതിർവശത്തെ കെട്ടി ടത്തിനു മുകളിൽ പകുതി അബ്‌ദുറഹ്‌മാൻ്റെ ഇൻ ഷുറൻസ് ഓഫിസ്. പകുതി കലാസമിതി ഓഫി സ്. കലാസമിതിയുടെ കലോത്സവത്തിന്റെ കൺവീനറായിരുന്ന എൻ.വി.കൃഷ്ണവാരിയർക്കു വി ദേശത്തു പോകേണ്ടി വന്നപ്പോൾ കത്തിടപാടുക ളുടെ ചുമതല എംടിയെ ഏൽപിച്ചു.
അങ്ങനെയാണ് അബ്‌ദുറഹ്‌മാനുമായുള്ള സൗഹ്യദത്തിൻ്റെ തുടക്കം. ബിസിനസുകാരായി രുന്നുവെങ്കിലും നല്ല വായനയും ധാരണയുമുള്ള വരായിരുന്നു അബ്ദു്‌ദുറഹ്‌മാനും അബ്‌ദുല്ലയും. എല്ലാ എഴുത്തുകാരുടെയും സുഹൃത്തായിരുന്നു
അബ്ദുറഹ്മാൻ.
വൈക്കം മുഹമ്മദ് ബഷീറിനെ കോഴിക്കോട്ടു കാരനാക്കിയതും, ബേപ്പൂരിൽ വീടു വാങ്ങിയതു മെല്ലാം അബ്‌ദുറഹ്‌മാൻ്റെ മുൻകയ്യിലാണ്. രണ്ടാം ഗേറ്റിനടുത്തു നിന്ന് അബ്‌ദുറഹ്‌മാൻ താവളം വി റ്റ് ഹൗസിനോടു ചേർന്ന മുറിയിലേക്കു മാറ്റിയ ശേഷം അവിടെയായി എഴുത്തുകാരുടെ താവളം.. അതിഥികൾക്കു ഭക്ഷണം അബ്ദുറഹ്‌മാന്റെ ചെറുവണ്ണൂരിലെ വീട്ടിൽ നിന്നു കൊണ്ടുവരും.
റൂമിനു പുറത്തു ചീട്ടുകളിയുണ്ടാവും. ഇടയ്ക്ക് എംടിയും ചേരും. ഒരു സന്ധ്യയ്ക്കു റമ്മി കഴി ഞ്ഞ് എംടി ഇറങ്ങി, ഏറെക്കഴിഞ്ഞ് രാത്രിയാണ് അറിഞ്ഞത്, മുറിക്കു പുറത്ത് എന്തോ തർക്കം, കത്തിക്കുത്ത്. അബ്‌ദുറഹ്‌മാനും ബപ്പൻ കോ യയും കൊല്ലപ്പെട്ടു. 'ഉണങ്ങാത്ത മുറിപ്പാടായി അബ്ദുറഹ്മാന്റെ മരണം' എന്ന് എംടി എഴുതി.
പുതിയ യാത്രക്കാരെ കാത്തുനിന്ന ഏകാന്തപഥികൻ
മേശപ്പുറത്തെ തീരാത്ത കടലാസ്സുകെട്ടിൽനിന്ന് വിസ്മയിപ്പിക്കുന്ന ഒരു രചനയുടെ വെളിച്ചം എംടിയെന്ന പത്രാധിപർ എപ്പോഴും കണ്ടെടുത്തു.
സി ദ്ധാന്തങ്ങളെ വായിച്ചു മനസ്സിലാക്കി യിരുന്നു. എങ്കിലും ഒരു സിദ്ധാന്ത ത്തിന്റെയും പ്രയോക്‌താവായി സ്വയം എണ്ണുക യോ അടയാളപ്പെടുത്തുകയോ ചെയ്തതില്ല. കഥ കളെ ബുദ്ധിപരമായ വ്യായാമമാക്കി എഴുതിയി ല്ലെങ്കിലും, ബുദ്ധിപരമായ വ്യായാമമാക്കി കഥ കൾ എഴുതിയവരെ അപഹസിച്ചില്ല. കഥ എഴു തിത്തുടങ്ങുന്നവർക്കുള്ള പാഠപുസ്‌തകങ്ങളാ യിരുന്നു 'കാഥികൻ്റെ പണിപ്പുര'യും 'കാഥിക ന്റെ കല'യും. എഴുതാനിരിക്കുന്ന ഓരോരുത്ത രോടുമായി എംടി എഴുതി: 'വാക്കുകൾ, പുതിയ പൊൻനാണയങ്ങൾ പോലെ ശോഭിക്കുന്ന വാ ക്കുകൾ, തന്റെ കയ്യിൽ വരാനാണു കഥാകാരൻ എന്നും പ്രാർഥിക്കുന്നത്. വന്നു കഴിഞ്ഞാൽ, പി ശുക്കൻ പണസഞ്ചിയുടെ ചരടിലെന്ന പോലെ മുറുകെപ്പിടിക്കുകയും വേണം'.
മറ്റുള്ളവരുടെ കഥകളെക്കുറിച്ചും കൃത്യമായ അഭിപ്രായങ്ങളുണ്ടായിരുന്നു. അതു തുറന്നു പറ യുകയും ചെയ്തു. 'കാഥികൻ്റെ കല'യിൽ എഴു തി: 'കാരൂരിൽ പൊതിച്ചോറിൻ്റെ വിഭവങ്ങൾ മാ ത്രമേ കാണൂ. വിശപ്പടക്കാനും ആരോഗ്യം നില നിർത്താനും അതു മതി. തകഴി വീട്ടുചോറൊരു ക്കുന്നു. ഉറുബിനു ചില നാടൻ സദ്യവട്ടങ്ങളു ണ്ട്. അതും ഹൃദ്യമാണ്. ആവശ്യമില്ലാത്ത വിഭ വങ്ങൾ നിരത്തി ഹോട്ടൽ സദ്യയുടെ പ്രതീതി യുണ്ടാക്കാൻ നോക്കിയിട്ടുണ്ട് ദേവ് പല കഥക ളിലും. വിഭവങ്ങൾ വാരിവലിച്ചിട്ടുള്ള സദ്യകൾ ഹോട്ടലുകളിലായാലും കുറേ കഴിയുമ്പോൾ മടുക്കും
ഇതിഹാസമായ ശേഷവും എംടി ഇതിഹാസങ്ങൾ എഴുതി. എവിടെയോ ആരോ വായിക്കു ന്നുണ്ട് എന്ന അറിവ് എംടിയെ ആഹ്ലാദിപ്പിച്ചു. 'വിവേചനശീലമുള്ള വായനക്കാരോടുള്ള കട പ്പാട് ' എംടി എന്നും രേഖപ്പെടുത്തി. എത്രയോ വലിയ എഴുത്തുകാരെ കണ്ടെടുത്ത പത്രാധിപ രായിരുന്നുവെങ്കിലും ഭാഷയിലെ ഏറ്റവും പു തിയ എഴുത്തുകാരെപ്പോലും ആദരവോടെ വാ യിച്ചു. പുതുതലമുറയ്ക്കു പ്രതിഭയില്ലെന്നു പരി ഹസിച്ചവരെ തിരുത്തി: 'സാഹിത്യം രാജപാത യാണ്. എത്രയോ പേർ പോയി മറഞ്ഞുകഴി ഞ്ഞു. എത്രയോ പേർ വരാനിരിക്കുന്നു. പുതിയ യാത്രക്കാർ ഊടുവഴികൾ താണ്ടി രാജപാതയി ലെത്തുമ്പോൾ, നടന്നുപോകുന്ന ഏകാന്തപഥി കർ ആശ്വസിക്കുക. ആശ്വസിക്കണം. തനിച്ചല്ലെ ന്ന ബോധം ഉത്സാഹം വളർത്തുന്നു'.
എത്രയോ ഊടുവഴികളിൽ നിന്ന് എത്രയോ എഴുത്തുകാരെ എഴുത്തിൻ്റെ രാജപാതയിലേക്ക് എംടി കൈപിടിച്ചു നടത്തി. മുകുന്ദനും പുനത്തി ലും സേതുവും സക്കറിയയും മുതൽ സുഭാഷ് ചന്ദ്രൻ വരെ ആ കൈത്തണലിൽ എഴുതിത്തഴ ച്ചവരാണ്.
എൻ.എൻ.കക്കാടിനെപ്പോലുള്ള വലിയ എഴു ത്തുകാർ, എൻ.വി.കൃഷ്ണവാരിയർ മടക്കിക്കൊ ടുത്ത കവിത പോക്കറ്റിലിട്ട് ചിരിച്ചുകൊണ്ട് മാ തൃഭൂമിയുടെ പടിയിറങ്ങിപ്പോകുന്നതും തിരുത്തി യെഴുതി തിരിച്ചുകൊണ്ടു വരുന്നതും ആഴ്ചപ്പ തിപ്പിൻ്റെ സഹപത്രാധിപരായി എംടി അടു ത്തുനിന്നു കണ്ടിട്ടുണ്ട്. എംടിയെന്ന പത്രാധിപർ മടക്കിയ എഴുത്തുകാരും പിന്നീട് എഴുതിത്തെളിയാതിരുന്നില്ല.
സ്വയം തെളിച്ചുപിടിക്കാതിരുന്ന ഒരാൾ
മൗനമുദ്ര
പ്രവചനാതീതമായ വാക്കും പെരുമാറ്റവും കൊണ്ട് ആദരവിൻ്റെ കാതലുറപ്പുള്ള കസേര സ്വന്തമാക്കിയ ആൾ
കോഴിക്കോട് കൊട്ടാരം റോഡിലെ 'സിത്താര' എന്ന വീട്ടിൽ എംടി സ്ഥി രമായി ഇരുന്ന കസേര സന്ദർശകർ ക്ക് ആദ്യനോട്ടത്തിലേ അദ്ദേഹത്തെ കാണാവുന്നൊരു വിധത്തിലായിരു ന്നില്ല. മുഖ്യവാതിൽ കടന്നിട്ടൊന്നു വലത്തോട്ടു തിരിഞ്ഞുനോക്കണം. അങ്ങനെ നോക്കുമ്പോഴും എംടിയു ടെ മുഖത്തെ ഭാവം ആർക്കും പിടികി ട്ടില്ല. അദ്ദേഹത്തിനു പിന്നിലൊരു വലിയ ചില്ലുജനാലയുള്ളതിലൂടെ വരുന്ന പ്രകാശം ചുറ്റും തെളിച്ചം വിത റുകയും അതുവഴി എംടിയുടെ മുഖ ത്ത് ഒരു നിഴൽപ്പാട വിരിച്ചിടുകയും ചെയ്തു.
ജീവിതം സംബന്ധിച്ച അദ്ദേഹത്തി ന്റെ നിലപാടിന്റെ ഒരു പ്രഖ്യാപനം അതിൽ വായിച്ചെടുക്കാമായിരുന്നു. തന്നെത്തന്നെ സ്വയം തെളിച്ചുപിടി ക്കുന്ന ഒരു സമീപനം എംടിക്ക് ഒരിക്ക ലുമില്ലായിരുന്നല്ലോ.
അപ്പോഴും മലയാളത്തിൻ്റെ പൊതുമ ണ്ഡലത്തിൽ സാഹിത്യത്തിനുള്ള നൊബേൽ കസേര എംടി ഏറ്റവും മുന്നിലേക്കു വലിച്ചിട്ടു. സാഹിത്യകാരൻ ആരുടെ യും പിന്നിലിരിക്കേണ്ട ആളല്ലെന്നും ആരുടെയും മുന്നിൽ തല കുനിക്കേ ണ്ട ആളല്ലെന്നും ഉള്ള ബോധ്യം എപ്പോഴും സൂക്ഷിച്ച അദ്ദേഹം അതി നൊത്തു തന്നെ എവിടെയും പെരുമാ റി. അങ്ങനെയൊരു വിഷയത്തിൽ അദ്ദേഹം എവിടെയും ഒന്നും പറഞ്ഞി ല്ല. പക്ഷേ, എംടി ഉള്ള ഇടങ്ങളിൽ അദ്ദേഹത്തിന്റെ കസേര എപ്പോഴും ഒന്നാമത്തെ കസേരയായി കണ്ടു മല യാളം. ധാർഷ്ട്യത്തിന്റെ പ്രദർശനങ്ങ ളോ അവകാശത്തിന്റെ ഉന്നയിക്കലു കളോ കൊണ്ടല്ല സമത്വമെന്ന മാനു ഷികബോധത്തിന്റെ കരുത്തുകൊ ണ്ട് അദ്ദേഹം ആ നിലപാട് ഉറപ്പിച്ചെ ടുത്തു. ഒരു അധികാരകേന്ദ്രവും അതിനാൽ എംടിക്കു മേലേ തല പൊ ക്കിപ്പിടിച്ചില്ല. ആർക്കും ഒരു പ്രലോഭനം കൊണ്ടും അദ്ദേഹത്തിന്റെ ശിരസ്സി നെ താഴ്ത്തിയൊതുക്കാനും ആയില്ല
പച്ചയായി അദ്ദേഹം എപ്പോഴെങ്കി ലും കലഹിച്ചതും അനിഷ്ടം പ്രകടിപ്പി ച്ചതും ടിവി ക്യാമറകൾക്കു മുന്നിലാക ണം. അവയ്ക്കായി ഒരുങ്ങുന്ന ആ പ്രകാശപ്രളയം അദ്ദേഹത്തെ അസ്വ സ്ഥനാക്കി. അതിനപ്പുറം അവയ്ക്കു പിന്നാലെ വന്നുപൊതിയുന്ന ആൾ ക്കൂട്ടവും ആകാം ആ അസ്വസ്ഥത യെ ഉണർത്തിയത്. മൗനത്തെ, ഏകാ കിതയെ ഇത്രത്തോളം ഉപാസിച്ച ഒരാൾക്ക് അതു സ്വാഭാവികപ്രതികര ണം. നടക്കാൻ പോകാനും എംടിക്ക് കൂട്ട് ഒരു കാലൻകുട മാത്രമായിരു ന്നു. ഒന്നും മിണ്ടാതെ ഒപ്പം നടക്കാൻ വേറെ ആര്?
തന്നെക്കുറിച്ച് എന്തെങ്കിലും എവി ടെയെങ്കിലും പറയാൻ എംടി വിമുഖ നായിരുന്നു. എഴുത്തുകാരനെന്നു സ്വ യം പരിചയപ്പെടുത്തുവാൻ തന്നെ എംടി മടിച്ചു. എന്തു ചെയ്യുന്നു എന്നു - ചോദ്യം വന്നയിടങ്ങളിൽ എംടി 'പ്രത മോഫിസിൽ പണിയാണ്' എന്നു പറ ഞ്ഞൊഴിഞ്ഞു. എന്തിനാണങ്ങനെ എന്നു ചോദിച്ചപ്പോൾ മറുപടി: ഇല്ലെ ങ്കിൽ വിസ്തരിക്കൽ വേണ്ടിവരും.
കഥകളിൽ എംടി കടുപ്പക്കാരനാ ണ്. അടുക്കാൻ പേടിക്കണം; അപ്രാ പ്യനാണ്. അങ്ങനെയങ്ങനെ. എംടി യെക്കുറിച്ച് മറ്റുള്ളവർ ആഗ്രഹിച്ച പ്രതീക്ഷകളാകാം ഇത്തരമൊരു ചി ത്രത്തിലേക്കു കാര്യങ്ങളെ മറിച്ചിട്ടത്. തനിക്കു ചുറ്റും ഒരു ആരാധകക്കൂട്ട ത്തെ എംടി കൊതിച്ചില്ല. കൂട്ടത്തെ എന്നല്ല, അത്തരത്തിൽ ഒരു ആളെ പ്പോലും അദ്ദേഹം ആഗ്രഹിച്ചില്ല. തനിക്കു മുന്നിൽ വന്നു തന്നെ പൊ ക്കിപ്പറയുന്നവർക്കു മുന്നിൽ എംടി തൻ്റെ മനസ്സും മുഖവും അടച്ചുവച്ചു.
അടുത്ത വാക്യത്തിലേക്കു കടക്കാൻ അവർക്കൊരു പ്രതികരണം അദ്ദേഹ ത്തിൽ നിന്നു കിട്ടിയില്ല. അവർ വേഗം സ്‌ഥലം വിട്ടു. തനിക്കു വിമർശകരായി ട്ടുള്ളവരുടെ ദോഷം പറയാൻ അദ്ദേ
ഹത്തിന്റെ മുന്നിൽ എത്തിയവരുടെ കാര്യം അതിലും കഷ്ടമായിരുന്നു. 'ഇതിവിടെ പറയേണ്ടാ. വേറെവിടെ യും പറയണമെന്നുമില്ല' എന്ന പ്രതി കരണം പലർക്കും പൊള്ളി. എംടി എന്ന ഛായ അങ്ങനെയങ്ങനെ കാർ ക്കശ്യത്തിന്റേതായി.
തന്നെപ്പറ്റി മോശം പറഞ്ഞവരെപ്പറ്റി എംടി ഒരിക്കലും മോശമായി ഒരക്ഷര വും പറഞ്ഞിട്ടില്ല. അവർക്കു മറുപടി യും പറഞ്ഞിട്ടില്ല. മോശമായിപ്പറയുന്ന തൊന്നും തന്നെ ബാധിക്കാറില്ലെന്നും നമ്മളെ ബാധിക്കാത്ത കാര്യങ്ങളിൽ നമ്മൾ മറുപടി പറയേണ്ട ആവശ്യമി ല്ലെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ നി ലപാട്. എന്നാൽ ബാധിക്കുന്ന കാര്യ ങ്ങളിൽ അദ്ദേഹം കേസിനു പോയി. അടിസ്ഥാനമൊന്നും സൂചിപ്പിക്കുക പോലും ചെയ്യാതെ സാഹിത്യ ചോര ണം ആരോപിച്ചയാൾക്ക് എതിരെ നി യമനടപടി കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. “എന്റെ സത്യസന്ധത ചോദ്യം ചെയ്‌താൽ അതു സമൂഹ ത്തെ ബോധ്യപ്പെടുത്താൻ എനിക്കു വേറെ വഴികളില്ലല്ലോ.'
സംസാരിക്കാനായി ഞാൻ ചെന്നി രുന്നിട്ടുണ്ട് എംടിയുടെ മുന്നിൽ. ചില പ്പോൾ ഒന്നും പറയാനില്ല എന്നു മാ ത്രം അദ്ദേഹം പറഞ്ഞു. അതിന് ആ ഒരു അർഥം മാത്രമേ ഉണ്ടായിരുന്നു ള്ളു. ഒന്നുകൂടി ചോദിക്കാനോ ഉപ ചോദ്യം ചോദിക്കാനോ ഒന്നും പിന്നെ ഇടമില്ല. അതിനു തുനിഞ്ഞാൽ ശാശ്വ തമായൊരു 'ഇല്ല' നമ്മളായിത്തന്നെ ഒരുക്കിയെടുക്കലാകും ഫലം. അതി ന്റെയൊന്നും സൂചന എംടി തരില്ലെ ങ്കിലും. തടയില്ലാതെ എംടി സംസാരി ച്ചത് കൂടല്ലൂരിനെപ്പറ്റിയായിരുന്നു. ബാ ല്യത്തെപ്പറ്റിയായിരുന്നു. പാടവരമ്പ ത്തുകൂടി നെല്ലുമായി നട യിൽ കുട്ടികളെല്ലാം സം ത്, കന്നുകാലികളെ തെ ശൈശവത്തിൽ താനൊരു ബ്ളം ചൈൽഡ്' ആയിരുന്നത്, അതി നു പ്രതിവിധിയായി കോപ്പൻ മാഷ്‌ടെ സ്‌കൂളിൽ അമ്മ കൊണ്ടാക്കിയത്.അങ്ങനെയങ്ങനെ കഥകൾ. അതും ചോദിച്ചാലേ വരു.
മിണ്ടാതിരിക്കുമ്പോൾ എംടിയുടെ വിരലുകളിൽ നിന്ന് ആംഗ്യങ്ങൾ പെ ഴിയുമായിരുന്നു. മനസ്സ് സംസാരിച്ചു കൊണ്ടിരുന്നതിന്റെ ഭാഗമായിരുന്നു അതെന്നു വേണം കരുതാൻ. കഥാ പാത്രങ്ങളോടുള്ള സംസാരമായിരു ന്നോ അത്, ഏതെങ്കിലുമൊക്കെ കഥാപാത്രമായിത്തന്നെയുള്ള സം സാരമായിരുന്നോ എന്നത് അറിയില്ല. ആ ആംഗ്യങ്ങളിൽ സംസാരമുണ്ടായ രുന്നു. പഠിച്ചാണ് എംടി സംസാരിച്ചിര ന്നത്. അത് അദ്ദേഹത്തിന്റെ പ്രഭാഷ ണങ്ങൾ കേൾക്കുമ്പോൾ നാമറി ഞ്ഞിരുന്നു. വിഷയത്തിലൂന്നി, വേണ യിടങ്ങളിലൊക്കെ തന്റെ വാക്കുക ളെ സമർഥിക്കാനാവശ്യമായ മുൻവി വരങ്ങൾ ചേർത്ത് എംടി പ്രസംഗിക്കു മ്പോൾ പിഴപറ്റാത്ത, മൂർച്ചയുള്ള ഓർമയുടെ ശേഖരമുള്ള ഒരാളെയും നമുക്കു തിരിച്ചറിയാനാകുമായിരു ന്നു. എഴുതാൻ വേണ്ടിയും എംടി പഠിച്ചു. അതുകൊണ്ടാണ് എംടിയു ടെ തിരക്കഥകൾ വ്യത്യസ്‌തമായത്.. രണ്ടാമൂഴം എഴുതാൻ മഹാഭാരതത്ത നു പുറത്ത് ഒരുപാടു കാര്യങ്ങൾ അദ്ദേഹം തിരഞ്ഞു. വടക്കൻപാട്ട് എംടിയുടെ കൈകളിലൂടെ സിനിമ യായപ്പോൾ അരിങ്ങോടർ തോർത്ത മുണ്ട് ഉടുത്തുവരുന്ന ആളായത് കാ ലത്തെ അദ്ദേഹം ഇഴ നീർത്തി പഠിച്ച തുകൊണ്ടാണ്. രണ്ടാമൂഴം എഴുതി ത്തുടങ്ങും മുൻപ് അഞ്ചു വർഷമാ ണ് എംടി പഠനത്തിനു മാറ്റി വച്ചത്. ആ കാലഘട്ടത്തിലെ വേഷം, ആഭര ണങ്ങൾ, യുദ്ധതന്ത്രങ്ങൾ, ആഹാര രീതികൾ, സാമൂഹിക സമ്പ്രദായ ങ്ങൾ ഒക്കെ പഠിക്കാൻ. യജുർവേദം മുതലുണ്ട് പഠനത്തിനെടുത്തവ യിൽ. മലയാളത്തിൽ അതിജീവിച്ചുനിൽക്ക കാർ ആരൊക്കെയാം ഞ്ഞുവരുമ്പോൾ താന.. علم ഉണ്ടാക ല്ല എന്നു പറയുമായിരുന്നു അദ്ദേ ഹം. അറിയാത്ത മഹാസമുദ്രങ്ങളെക്കാൾ താനിഷ്‌ടപ്പെടുന്നത് അറിയു ന്ന തന്റെ നിളാനദിയെയാണ് എന്നു പറഞ്ഞയിടത്ത് സ്വയം കൃത്യമായി മനസ്സിലാക്കിയ ഒരു എംടി ആണുള്ള ത്. 90 തികഞ്ഞ വേളയിൽ സംസാരി ക്കുമ്പോൾ 'എന്താണ് എഴുത്തിന്റെ ഫിലോസഫി' എന്നൊരു ചോദ്യമു യർന്നതിന് അദ്ദേഹത്തിൻ്റെ മറുപടി അങ്ങനെ ഫിലോസഫിയൊന്നുമില്ല. ഒരു ഫിലസോഫിക്കൽ മൈൻഡുമല്ല എൻ്റേത്. എംടി കണ്ടെത്തിയവർ എന്നു പറയാൻ മലയാളത്തിലെ ചില തലമുറകളിലെ കഥാകൃത്തുക്ക ളുണ്ട്. അതെക്കുറിച്ച് അദ്ദേഹം പറ ഞ്ഞു: ഞാനില്ലായിരുന്നെങ്കിലും അവർ ഉണ്ടാകുമായിരുന്നു.
'നന്നായിരിക്കുന്നു; സന്തോഷം തോന്നി' എന്ന് താൻ എഴുതിയതി നെക്കുറിച്ച് ആരെങ്കിലും പറയു മ്പോൾ എംടി സന്തോഷിച്ചു. താനറി യാത്തവർ അങ്ങനെ പറഞ്ഞ സന്ദർ ഭങ്ങളിൽ കൂടുതൽ സന്തോഷിച്ചു. ഉള്ളിലുണർന്ന് ഉള്ളിൽത്തന്നെ അട ങ്ങിയ സന്തോഷം. പിന്നെ എംടി സന്തോഷിച്ചത് മറ്റുള്ളവർ നന്നായി എഴുതിയത് കണ്ടപ്പോഴും ലോക ത്തെവിടെയോ നിന്നൊക്കെ ആരൊ ക്കെയോ തനിക്കായി പുസ്‌തകങ്ങൾ എത്തിച്ചപ്പോഴുമാണ്. തന്റെ പുസ്ത കശേഖരത്തെക്കുറിച്ചും എംടിക്ക് സന്തോഷമുണ്ടായിരുന്നു. ഒരു മൂവാ യിരമൊക്കെ കാണും എന്നു പറ ഞ്ഞിടത്ത് പുസ്‌തകങ്ങൾ അതിലേ റെ ഉണ്ടായിരുന്നു. അതൊക്കെ അദ്ദേഹം സൂക്ഷ്‌മമായ കരുതലോടെ തന്നോടൊപ്പം ഉണ്ടാകേണ്ടവ എന്ന നിശ്ചയത്തിൽ തിരഞ്ഞെടുത്തവ മായ ത്രമായിരുന്നു. അല്ലാതെയുള്ള ഒരു പാടു പുസ്‌തകങ്ങൾ അദ്ദേഹം വായ നശാലകൾക്കും മറ്റുമായി കൊടുത്തു കൊണ്ടേയിരുന്നു.
ഇനി ബാക്കിയാകുന്നതു മലയാള ത്തിന് ഇതിഹാസമായി മാറിയ ആ മൗനവും അതിൽ നിന്ന് വാർത്തെടു ത്ത വാക്കുകളുടെ ആഴവുമാണ് രണ്ടുമായില്ല മലയാളത്തിൽ നിന്ന്.
എഴുതിത്തീരാത്ത അമ്മ,വീട്
എഴുതിത്തീരാത്ത പറഞ്ഞുതീരാത്ത
അനുഭവങ്ങളുടെ മഹാനദിയാണ് എംടിക്ക് അമ്മ
അമ്മയിലെ കണ്ണീരിന്റെയും നിളയിലെ തെളിനീരിന്റെ് യും നടുവിലെ വരമ്പിലൂടെയാണ് എഴുത്തിലേക്കു നടന്നു പഠിച്ചത്. എംടി എഴുതിയ എല്ലാ അമ്മമാരിലും എംടിയു ടെ അമ്മയുണ്ട്, എഴുതിയ എല്ലാ പുഴകളിലും നിളയുള്ളതു പോ ലെത്തന്നെ. എന്നിട്ടും കുറ്റബോധം ബാക്കിനിന്നു: 'മുഴുവൻ പറ ഞ്ഞുതീർത്തിട്ടില്ല. ഇനിയും പലതും ബാക്കിയുണ്ട്. സൂക്ഷിച്ചു വയ്ക്കുന്നു. അമ്മ ക്ഷമിക്കുമല്ലോ....
വിക്ടോറിയയിലെ പരീക്ഷാക്കാലത്താണ് അമ്മയുടെ മര ണം. കാൻസർ ചികിത്സയ്ക്കു മദ്രാസിലേക്കു കൊണ്ടുപോകു മ്പോൾ റെയിൽവേ സ്റ്റേഷനിൽ പോയി കണ്ടിരുന്നു. വണ്ടി പുറപ്പെടാൻ നേരം അമ്മ ഉള്ളം കയ്യിൽ വച്ചുകൊടുത്ത വെള്ളി നാണയമാണ് തെളിച്ചമുള്ള അവസാന ഓർമ. കൈനീട്ടങ്ങൾ മറ്റെന്തെങ്കിലും ഓർമയിലില്ല. 'അമ്മയെ സംബന്ധിച്ചിടത്തോളം പ്രധാനം വീട്ടിൽ കുട്ടികൾക്കു ഭക്ഷണം നേരത്ത് എത്തിച്ചുകൊ ടുക്കുക എന്നുള്ളതായിരുന്നു. കുട്ടികൾക്ക് ആഹാരം തികയു ന്നില്ല എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. ചോറു വിളമ്പിക്കഴിഞ്ഞ്, കുറച്ചേയുള്ളു, വയറു നിറഞ്ഞാ എന്നൊക്കെ ചോദി ച്ചിട്ടുണ്ട്. അമ്മയുടെ ഒരുതരം നിസ്സഹായത അവിടെ ഉണ്ടായി രുന്നു. അതാരോടും പറയില്ല. പിറന്നാളിൻ്റെ ഓർമയിൽ ഞാന ത് എഴുതിയിട്ടുണ്ട്'.
"ഇവനൊരു ചെറിയ കുട്ടിയല്ലേ, ഇവൻന്റെ പിറന്നാളിന് ഒരു സദ്യവേണം എന്നൊന്നും അമ്മ ആലോചിച്ചിട്ടില്ല. അത്രയ്ക്കു പ്രാരബ്ധങ്ങളുമായി കഴിഞ്ഞ ആളായിരുന്നു. അതുകൊണ്ട് എന്റെ കുട്ടിക്കു പിറന്നാളില്ല, വിഷുക്കൈനീട്ടം കൊടുത്തില്ല എന്നൊന്നും ആലോചിച്ചിട്ടുണ്ടാവില്ല. എനിക്കൊന്നും വിഷു ക്കൈനീട്ടം തരാൻ ആരും ഉണ്ടായിരുന്നില്ല'.
അച്‌ഛന്റെ സമൃദ്ധിയുടെ നാളുകൾ എംടിയുടെ കുട്ടിക്കാല ത്തെ തീർന്നിരുന്നു. പ്രതാപകാലത്തെക്കുറിച്ചു കേട്ടറിവേയു പറ ള്ളു. എന്തിനാണ് പിന്നെയുമേറെക്കാലം ആ അച്ഛനോടു പകയോ പരിഭവമോ എന്തോ ഒന്ന് മനസ്സിൽ സൂക്ഷിച്ചതായി പിൽക്കാലത്ത് ആലോചിച്ചിട്ടുണ്ട്. അരുതെന്ന് ആഗ്രഹിച്ചിട്ടും → വന്നുകയറിയ അവസാന സന്തതിയോട് അകൽച്ച മറച്ചുവച്ചി ല്ല അച്‌ഛൻ. 'എഴുത്തുകാരനായ മകൻ എന്ന പരിഗണന നൽ കിയില്ല. ദാ...ഇവൻ എന്തൊക്കെയോ ചെയ്‌തുകൊണ്ടു നടക്ക ണു. ആണുങ്ങളേം പെണ്ണുങ്ങളേം പറ്റി ചെല കഥകളൊക്കെ എഴ്‌തണുവത്രെ' എന്നു കുറച്ചു കണ്ടിട്ടേയുള്ളൂ. കോളജിൽ പഠിക്കുമ്പോഴാണു നാലുകെട്ടിന് അക്കാദമി അവാർഡ് കിട്ടിയ ത്. 500 രൂപ കിട്ടിയതു നേരേ അച്ഛഛനു കൊണ്ടു കൊടുത്തു. പണയത്തിലായിരുന്ന ഏതോ പറമ്പ് തിരിച്ചെടുക്കാൻ പ്രയോ ജനപ്പെട്ടു. അവസാന കാലത്ത് അച്ഛനെ പരിചരിക്കാൻ സാ ധിച്ചതിലെ കൃതാർഥതയും വലുതായിരുന്നു.










Comments
Post a Comment