ജില്ലയിൽ 63.5 കിലോമീറ്റർ ദൈർഘ്യത്തിൽ സൗരോർജവേലി സ്ഥാപിക്കും നിർമാണോദ്ഘാടനം വനംമന്ത്രി നിർവഹിച്ചു




പെരുവണ്ണാമൂഴിയിൽ ലേഡീസ് ബാരക്കും വനാതിർത്തിയിലെ സൗരവേലി നിർമാണവും ഉദ്ഘാടനം ചെയ്‌തു

✒️രാജൻ വർക്കി  
     ജോബി മാത്യു

പെരുവണ്ണാമൂഴി:പെരുവണ്ണാമുഴി: ജില്ലയിൽ 63.5 കിലോമീറ്റർ സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിന്റെ നിർമാണോദ്ഘാടനം വനം മന്ത്രി എ. കെ. ശശീന്ദ്രൻ നിർവഹിച്ചു.
വന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയുന്നതിനും അഥവാ ഇറങ്ങിയാൽ സംഘർഷം പരമാവധി ലഘൂകരിക്കുന്നതിനും കോഴിക്കോട് വന ഡിവിഷനിൽ ബഹുമുഖമായ പദ്ധതികളാണ് സർക്കാർ നടപ്പാ ക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

പെരുവണ്ണാമുഴി റേഞ്ചിൽ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിൽ ആലമ്പാറ ഉന്നതി ഉണ്ടന്മുല, മുത്തപ്പൻപുഴ, ഐ ഐ എസ് ആ ർ, ചെങ്കോട്ടക്കൊല്ലി, സീതപ്പാറ ഭാഗങ്ങളിൽ 11 കിലോമീറ്റര് ദൂരത്തിലാണ് സൗരോർജ്ജ തൂക്കുവേലി നിർമ്മിക്കുന്നത്. ഇതിന് 2.72 കോടിയാണ് ചെലവ് കുറ്റ്യാടി റേഞ്ചിൽ കാവിലുംപാറ, വാണിമേൽ, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകൾക്ക് കീഴിൽ വരുന്ന ഭാഗങ്ങളിൽ 17.5 കിലോമീറ്ററിലും താമരശ്ശേരി റേഞ്ചിൽ തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളിലെ ഭാഗങ്ങളിൽ12കിലോമീറ്ർ ദൂരത്തിലും സൗ രോർജ്ജ വേലിയാണ് സ്ഥാപി ക്കുന്നത്. ഇതിൻ്റെ പ്രവൃത്തി ഊരാളുങ്കൽ തുടങ്ങിക്കഴിഞ്ഞു.

ഇതിന് പുറമെ, കൃഷി വകുപ്പിന്റെ സഹകരണത്തോടെ താമരശ്ശേരി റേഞ്ചിലെ തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലെ ഭാഗങ്ങളിൽ 1.25 കോടി രൂപ ചെലവിൽ 16 കിലോമീറ്ററിൽ സൗരോർജ്ജ തൂക്കുവേലിയുമാണ് നിർമ്മിക്കുന്നത്.

പുതുതായി സൗരോർജ വേലി നിർമ്മിക്കുന്നതിന് പുറമേ ജനവാസ മേഖലകളിൽ വന്യജീവികൾ ഇറങ്ങുന്നത് തടയാൻ മൂന്ന് റേഞ്ചുകളിലായി നിലവിലു ള്ള 27 കിലോമീറ്റർ സൗരോർജ്ജ വേലികൾ അറ്റകുറ്റപ്പണി നട ത്തുന്ന മിഷൻ ഫെൻസിംഗ് സ്ഥാപിക്കുന്നതിൻ്റെ നിർമ്മാണോദ്ഘാടവൃത്തിയും ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.


പെരുവണ്ണാമൂഴിയിൽ ലേഡീസ് ബാരക്ക് കെട്ടിടം, വനാതിർത്തിയിലെ സൗരവേലി നിർമാണം, വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് പട്ടികവർഗ ഉന്നതികളിലെ ലൈബ്രറി എന്നിവ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബയോളജിക്കൽ പാർക്കിന്റെ ഡിപിആർ തയാറാക്കുന്ന നടപടികൾ ടെൻഡർ സ്വീകരിച്ച് പുരോഗമിച്ച് വരികയാണെന്നു മന്ത്രി പറഞ്ഞു.

ജില്ലയിൽ കക്കയം, പെരുവണ്ണാമൂഴി കുറ്റ്യാടി, ആനക്കാംപായിൽ, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ 5 സാറ്റലൈറ്റ് ആർ ആർ ടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്

കോഴിക്കോട് വനം ഡിവിഷന്റെ കീഴിലുള്ള ജാനകിക്കാട് തുഷാരഗിരി, കക്കാട്, കാക്കവയൽ, പെരുവണ്ണാമൂഴി, കക്കയം എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും കടലുണ്ടി, വളളിക്കുന്ന് കമ്യൂണിറ്റി റിസർവ് സെന്ററിലും പൊതുജനങ്ങൾക്കും ടൂറിസ്റ്റുകൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താൻ നടപടികൾ ആരംഭിച്ചു. കക്കാടം പൊയിൽ, വയലട എന്നീ മേഖല; കളിൽ പുതിയ ഇക്കോ ടൂറിസം
കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ടി.പി.രാമകൃഷ്‌ണൻ എം എൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ. ചക്കിട്ടപാറ പഞ്ചായത്ത് പ്രസി ഡന്റ് കെ.സുനിൽ, വാണിമേൽ
പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ , നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺ സൺ, മെംബർമാരായ കെ.എ. ജോസുകുട്ടി, എം എം പ്രദീപൻ, നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ കെ എസ്.ദീപ, കോഴിക്കോട് പ്രിൻ സിപ്പൽ അഗ്രികൾചറൽ ഓഫി സർ രജനി മുരളീധരൻ, ഡിവിഷനൽ ഫോറസ്‌റ്റ് ഓഫിസർ യു. ആഷിഖ് അലി എന്നിവർ പ്രസംഗിച്ചു

പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധം

പെരുവണ്ണമൂഴി : പെരുവണ്ണാമൂഴിയിൽ വനം വകുപ്പ് ലേഡീസ് ബാരക്ക് ഉദ്ഘാടനത്തിൻ്റെ ഭാമായി മന്ത്രി പങ്കെടുത്ത ജില്ലാ തല പരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷണിക്കാത്തതിൽ പ്രതിഷേധം പ്രതിഷേധത്തെ തുടർന്ന് മന്ത്രി ചർച്ച നടത്തി. വനം വകുപ്പ് ഉദ്യോഗസ്‌ഥരോട് മന്ത്രി പ്രശ്നം സംസാരിച്ചു.

ഇത്തരം സംഭവം ആവർത്തിക്കരുതെന്ന് നിർദേശം നൽകി. മെംബർ ജിതേഷ് മുതുകാട്, വി. വി.കുഞ്ഞിക്കണ്ണൻ, റെജി കോച്ചേരി, ജയിംസ് മാത്യു. ജയിൻ ജോൺ, ജയേഷ് ചെമ്പനോട എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി