കാണാൻ അമ്മയില്ല; വൈദികപട്ടം സ്വീകരിച്ച് ഫാ. അജിത്ത്



ഫാ. അജിത് വെളിയത്തും അമ്മ ജിജിയും


✒️നിസാം കക്കയം 

കൂരാച്ചുണ്ട്: മകനെ വൈദികനായി കാണണമെന്ന അന്ത്യാഭിലാഷം സഫലമാകുന്നതിന് മണിക്കൂറുകൾമുൻപാണ് കൂരാച്ചുണ്ട് കരിയാത്തുംപാറ സ്വദേശി ജിജി വെളിയത്ത് (55) അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ മരിക്കുന്നത്. അസുഖബാധിതയായ ജിജിയുടെ ആഗ്രഹപ്രകാരം ഇളയമകൻ ഡീക്കൻ അജിത്തിന്റെ വൈദികപട്ട സ്വീകരണച്ചടങ്ങ് ഏപ്രിൽ 16-ന് രാവിലെ 10-ന് കരിയാത്തുംപാറ സെൻ്റ് ജോസഫ് പള്ളിയിൽ ബിഷപ്പിന്റെ കാർമികത്വത്തിൽ നടത്താനിരിക്കെ അന്ന് പുലർച്ചെയായിരുന്നു ജിജിയുടെ മരണം.

(കരിയാത്തുംപാറ സെയ്ൻ്റ് ജോസഫ് ദേവാലയത്തിൽനടന്ന തിരുപട്ട സ്വീകരണച്ചടങ്ങിൽ താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിക്കുന്നു)

ഡിസംബറിൽ നടത്തേണ്ടിയിരുന്ന വൈദികപട്ട സ്വീകരണം ജിജിക്കുവേണ്ടി താമരശ്ശേ രി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയലിന്റെ അനുമതിയോടെ നേരത്തേ ആക്കിയതാ യിരുന്നു. എങ്കിലും ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി ജിജി വിടവാങ്ങുകയായിരുന്നു. മരണത്തെത്തുടർന്ന് തിരുപട്ട സ്വീകരണച്ചടങ്ങ് ഒഴിവാക്കി ചടങ്ങിനായി പള്ളിയോടു ചേർന്ന് ഒരുക്കിയ പന്തലിൽ ബിഷപ്പിന്റെ കാർമികത്വത്തിൽ സംസ്കാരശുശ്രൂഷകൾ നടത്തുകയായിരുന്നു. ജിജിയുടെ ഭർത്താവ് ജോസ് വെളിയത്ത് മുൻ പഞ്ചായത്തംഗവും സാമൂഹികപ്രവർ ത്തകനുമാണ്.


കരിയാത്തുംപാറ സെയ്ന്റ് ജോസഫ് ദേവാലയത്തിൽ കഴിഞ്ഞദിവസം നടന്ന തിരുപട്ടസ്വീകരണച്ചടങ്ങിൽ താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികനായി. ഫാ.അജിത്തിനൊപ്പം, ഫാ. റിനു തിട്ടയിലും വെള്ളിയാഴ്ച വൈദിക പട്ടം സ്വീകരിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി