പതിറ്റാണ്ടുകൾക്കുശേഷം അവർ പഴയ വിദ്യാലയമുറ്റത്ത് ഒത്തുകൂടി
കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മ മെഗാ സംഗമം
കൂരാച്ചുണ്ട്: പതിറ്റാണ്ടുകൾക്കുശേഷം അവർ പഴയ വിദ്യാലയമുറ്റത്ത് ഒത്തുകൂടി. മലയോരമേഖലയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂൾ പൂർവവിദ്യാർഥി മെഗാസംഗമം ഞായറാഴ്ച നടന്നു. 1982 മുതൽ 2023 വരെയുള്ള 41 വർഷത്തെ എസ്.എസ്.എൽ. സി. ബാച്ചിലെ വിദ്യാർഥികളും അധ്യാപകരുമാണ് അക്ഷരത്തിരുമുറ്റത്തെ ഒത്തുചേരൽ അവിസ്മരണീയമാക്കിയത്.
ആയിരങ്ങൾക്ക് അക്ഷര വെളിച്ചത്തിന്റെ ദിവ്യപ്രഭ പകർന്നുനൽകിയ സരസ്വതി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ഒളിമങ്ങാത്ത ഓർമ്മകളുമായി അവർ മധുര സ്മരണകൾ പങ്കുവെച്ചു. 40 വർഷത്തിനു ശേഷം തമ്മിൽ കാണുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വിദേശത്ത് സ്ഥിരതാമസ മാക്കിയവരടക്കം ആയിരത്തിലധികം ആളുകളാണ് സംഗമത്തിൽ പങ്കെടുത്തത്
സെന്റ് തോമസ് ഹൈസ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മ മെഗാ സംഗമം 'ഹൃദ്യം 2024' സ്‌കൂളിൽ റിട്ട.പ്രധാനാധ്യാപകൻ എൻ.സി.ജോസ് നെല്ലിക്കൽ ഉദ്ഘാടനം ചെയ്തു. 1982 മുതൽ 2023 വരെയുള്ള എസ്എ സ്എൽസി ബാച്ച് വിദ്യാർഥികളാണ് കൂട്ടായ്‌മയിൽ പങ്കെടുത്തത്. ചെയർമാൻ പോളി കാരക്കട അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.വിൻസന്റ് കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വിരമിച്ച അധ്യാപകരെയും, അനധ്യാപകരെയും, സ്കൂളിൽ വിവിധ കാലഘട്ടങ്ങളിൽ സേവനം ചെയ്‌ത് സ്‌ഥലം മാറിപ്പോയ അധ്യാപകരെയും അനുമോദിച്ചു. വിവിധ കലാപരിപാടികൾ നടത്തി.
പിടിഎ പ്രസിഡന്റ് ജലീൽ കുന്നുംപുറത്ത്, പ്രധാനാധ്യാപകൻ ഷിബു മാത്യൂസ്, പിടിഎ പ്രതിനിധി ബഷീർ കൊല്ലിയിൽ, വിദ്യാർഥി പ്രതിനിധി ജോസ് മാത്യു ചുവപ്പുങ്കൽ, ട്രഷറർ തമ്പാൻ തോമസ്, കൺവീനർ ജോബി വാളിയം പ്ലാക്കൽ, കെ.സി.ബിജു കൊച്ചു വീട്ടിൽ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ പി.എ.വേലായുധൻ, രാജി സന്തോഷ്, റിട്ട അധ്യാപകരായ വി.എസ്.രമണൻ, ഷേർലി ജോയി വടക്കേൽ എന്നിവർ പ്രസംഗിച്ചു.
✒️ നിസാം കക്കയം, ജോബി മാത്യു, ജോൺസൺ പൂകമല








Comments
Post a Comment